സീരിയല്‍, ടെലിവിഷന്‍ താരമായ ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന് രാഹുല്‍ രാമചന്ദ്രനും കഴിഞ്ഞ ആഴ്ചയാണ് വിവാഹിതരാവുന്നത്. ഏറെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹം കഴിച്ചത്. ശേഷം കല്യാണവുമായി ബന്ധപ്പെട്ട വിശേഷങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ഹണിമൂണിന് പോവുന്നതിനെ കുറിച്ച് പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.
ഹണിമൂണ്‍ യാത്രയ്ക്കിടെ എയര്‍പോര്‍ട്ടിലെത്തിയ ദമ്പതിമാര്‍ തങ്ങളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എഴുതിയ അടിക്കുറിപ്പാണ് ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത്. 'നിങ്ങള്‍ കമന്റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം'... എന്നായിരുന്നു ശ്രീവിദ്യ പോസ്റ്റിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.
പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ കണ്‍വീന്‍സിങ് കപ്പിള്‍സ് എന്ന കമന്റുമായിട്ടാണ് നടനും അവതാരകനുമായ ജീവ ജോസഫ് എത്തിയത്. താരത്തെ കൂടാതെ രാഹുലിന്റെയും ശ്രീവിദ്യയുടെയും സഹപ്രവര്‍ത്തകരും താരങ്ങളുമൊക്കെ രസകരമായ കമന്റുകളുമായി എത്തി.