ഈ മാസം ആദ്യമായിരുന്നു ഉപ്പും മുളകും, ബിഗ്ബോസ് താരമായ റിഷി എന്ന മുടിയന്റെ വിവാഹം. വര്‍ഷങ്ങളായുള്ള പ്രണയസാഫല്യമായിരുന്നു നടന്നത്. ഡോ.ഐശ്വര്യയാണ് റിഷിയുടെ ജീവിതസഖി.
ഇപ്പോഴിതാ, ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് മുടിയന്. പ്രണായാതുരരായി കടല്‍ തീരത്ത് നില്ക്കുന്ന ഋഷിയും ഭാര്യയുമാണ് ചിത്രങ്ങളിലുള്ളത്. മാലിദ്വീപിലെ ഹണിമൂണ്‍ എന്നാണ് മുടിയന് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലെ മുടിയന് എന്ന കഥാപാത്രത്തിലൂടെയാണ് ഋഷി പ്രേക്ഷക ശ്രദ്ധ നേടിയത്. സാമൂഹികമാധ്യമങ്ങളില്‍ പങ്കിടുന്ന നൃത്തവീഡിയോകള്ക്കും ആരാധകര്‍ ഏറെയാണ്. ബിഗ്ബോഗ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തും ഋഷി പ്രേക്ഷകരുടെ ഇഷ്ടം നേടി. പൂഴിക്കടകന്‍, സര്‍വകലാശാല തുടങ്ങിയ ചിത്രങ്ങളിലാണ് ഐശ്വര്യ അഭിനയിച്ചിട്ടുള്ളത്.