സുരക്ഷിതമല്ലാതെ ഉപഭോക്താക്കളുടെ പാസ്വേഡുകള് സൂക്ഷിച്ചതിന് മെറ്റയ്ക്ക് പിഴ. മെറ്റയ്ക്ക് 9.1 കോടി യൂറോയാണ് യൂറോപ്യന്‍ യൂണിയന് പിഴയിട്ടത്. സ്വകാര്യത ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്.
എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉപഭോക്താക്കളുടെ പാസ്വേഡുകള് സൂക്ഷിച്ചു എന്നതാണ് മെറ്റയ്ക്കെതിരെയുള്ള ആരോപണം. എന്‍ക്രിപ്റ്റഡ് അല്ലാത്ത അവസ്ഥയില്‍ 'പ്ലെയിന്ടെക്സ്റ്റ്' രൂപത്തില്‍ ചിലരുടെ പാസ്വേഡുകള് തങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അയര്‍ലന്‍ഡിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന് (ഡിപിസി) മുന്നില്‍ നല്കിയ വിവരങ്ങളിലാണ് കമ്പനി അംഗീകരിച്ചത്. എന്നാല്‍ ഈ പാസ്വേഡുകള് തങ്ങള്‍ പുറത്തുള്ളവര്‍ക്ക് നല്‍കിയിട്ടില്ല എന്നാണ് മെറ്റയുടെ വിശദീകരണം.
ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കളുടെ പാസ്വേഡുകള് പ്ലെയിന്ടെക്സ്റ്റ് രൂപത്തില്‍ സൂക്ഷിക്കാന്‍ പാടില്ല എന്നത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കീഴ്വഴക്കമാണെന്നാണ് ഐറിഷ് ഡിപിസി ഡെപ്യുട്ടി കമ്മിഷണര്‍ ഗ്രഹാം ഡോയല്‍ അഭിപ്രായപ്പെട്ടത്.