പതിമൂന്ന് വര്‍ഷത്തെ സൊമാറ്റോയിലെ കരിയര്‍ അവസാനിപ്പിച്ച് സോമാറ്റോ സഹസ്ഥാപകയും ചീഫ് പീപ്പിള്‍ ഓഫീസറുമായ അകൃതി ചോപ്ര. 13 വര്‍ഷത്തെ സൊമാറ്റോയിലെ തന്റെ ജോലി രാജിവച്ച് അകൃതി ചോപ്ര.
സെപ്തംബര്‍ 27ന് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഔദ്യോഗിക അറിയിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. 16 വര്‍ഷം മുന്‍പാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സോമാറ്റോ നിലവില്‍ വന്നത്. 2011 മുതല്‍ ആണ് അകൃതി ചോപ്ര ഈ കമ്പനിയിലേക്ക് വന്നത്.
തുടക്കത്തില്‍ ഫിനാന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് സീനിയര്‍ മാനേജരായിരുന്ന അകൃതി പിന്നീട് അതിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറായി. സൊമാറ്റോയുടെ ചീഫ് പീപ്പിള്‍ ഓഫീസര്‍ സ്ഥാനവും ചോപ്ര വഹിച്ചു. സെപ്റ്റംബര്‍ 27 മുതല്‍' താന്‍ രാജിവെക്കുകയാണെന്നാണ് ചോപ്ര തന്റെ മെയിലിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ചോപ്ര ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദര്‍ ദിന്‍ഡ്സയുടെ ഭാര്യ കൂടിയാണ് അകൃതി ചോപ്ര.
സൊമാറ്റോയില്‍ ചേരുന്നതിന് മുമ്ബ്, അകൃതി ചോപ്ര പിഡബ്ല്യുസിയില്‍ മൂന്ന് വര്‍ഷത്തോളം ടാക്സ് ആന്‍ഡ് റെഗുലേറ്ററി പ്രാക്ടീസില്‍ പ്രവര്‍ത്തിച്ചിരുന്നു.