ചുവന്ന ചുണ്ടും, പച്ച നിറവും ഉള്ള തത്തയില്‍ നിന്നും മൂങ്ങയുടെ മുഖമുള്ള ഒരു തത്തയെ കുറിച്ച് ചിന്തിക്കാന്‍ പറ്റോ? എന്നാല്‍ അത്തരത്തില്‍ ഒരു തത്തയാണ് ന്യൂസിലാന്‍ഡിലുള്ളത്.
ന്യൂസിലാന്‍ഡില്‍ മാത്രം കണ്ടുവരുന്ന പറക്കാന്‍ കഴിവില്ലാത്ത ഒരു തത്തയാണ് കാകാപോ (Kakapo). Strigops habroptilus എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരു തരത്തിലുള്ള തത്തയാണിത്. രാത്രികാലങ്ങളില്‍ മാത്രമ ഇരതേടുന്നവയാണ് ഇത്.
മൂങ്ങ തത്ത അല്ലെങ്കില്‍ മൂങ്ങയുടെ മുഖമുള്ള തത്ത എന്നും ഇവ അറിയപ്പെടുന്നു. കാകപ്പോയ്ക്ക് 64 സെ.മീ (25 ഇഞ്ച്) വരെ നീളമുണ്ടാകും. മറ്റ് തത്തകളില്‍ നിന്ന് ഇവയ്ക്ക് സവിശേഷമായ ചില സ്വഭാവസവിശേഷതകള്‍ ഉണ്ട്. മഞ്ഞയും പച്ചയും കലര്‍ന്ന തൂവലുകള്‍, വലിയ ചാരനിറത്തിലുള്ള കൊക്ക്, അതിന് ചുറ്റും രോമങ്ങള്‍, മൂങ്ങയുടെ ശൈലിയിലുള്ള കണ്ണുകള്‍, ചെറിയ കാലുകള്‍, വലിയ നീല പാദങ്ങള്‍, താരതമ്യേന ചെറിയ ചിറകുകളും ഒരു ചെറിയ വാലും. ഇതാണ് കാകാപോയുടെ രൂപം.
ലോകത്തിലെ പറക്കാന്‍ പറ്റാത്ത ഒരേയൊരു തത്തയും ലോകത്തിലെ ഏറ്റവും ഭാരമുള്ള തത്തയും കാകകപോ തന്നെ. നിലത്ത് വസിക്കുന്ന ഇവയെ ഇലകളുടെ ഇടയില്‍ നിന്ന് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. സ്വാഭാവിക ആവാസ സ്ഥാനങ്ങളില്‍ ഇവയ്ക്ക് 100 വര്‍ഷം വരെ ആയുസ്സ് ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന പക്ഷികളില്‍ ഒന്നാണിത്. അമിതമായ വേട്ടയാടലും മറ്റും കാരണം ഇവ ഇന്ന് അപകടനിലയിലാണ്. ഏകദേശം നൂറ്റി ഇരുപതോളം കാകാപോകള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.