മദീന: ആരോഗ്യ ചട്ടങ്ങള്‍ ലംഘിച്ചതിന് വിമാനങ്ങള്‍ക്കെതിരെ പഴ ചുമത്തി സൗദി ആരോഗ്യ മന്ത്രാലയം. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ ആണ് സംഭവം.
വിമാനത്താവളത്തില്‍ എത്തിയ മൂന്ന് വിമാനങ്ങള്‍ക്കെതിരെ ആണ് ആരോഗ്യ മന്ത്രാലയം പിഴ ചുമത്തിയത്. യാത്രക്കാര്‍ പ്രവേശിക്കുന്നതിനു മുന്‍പായി വിമാനത്തിനകത്ത് അണുനശീകരണം നടത്താത്തതിനാണ് നടപടി സ്വീകരിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം.
ആരോഗ്യ സംവിധാനം ശക്തമാക്കുന്നതിനും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടികള്‍ തുടരും.
നിയമലംഘനങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും രാജ്യത്തേക്കുള്ള പ്രവേശന കേന്ദ്രമായ വിമാനത്താവളങ്ങളിലും അതിര്‍ത്തി ക്രോസിങ്ങുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ചട്ടങ്ങള്‍ പാലിക്കാത്ത വിമാന കമ്പനികള്‍ക്ക് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്കി.