ഏറ്റവും മികച്ച സംഗീത സംവിധായകരുടെ പട്ടികയില്‍ ഇടം നേടിയ വ്യക്തിയാണെങ്കില്‍ കൂടിയും നിരവധി പ്രശ്നങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് ഗോപി സുന്ദര്‍.
ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം പുറത്ത് വന്ന് സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ് ഗോപി സുന്ദര്‍. ഏറ്റവും ഒടുവില്‍ പങ്കുവച്ച ചിത്രങ്ങള്‍ പോലും അതിന് ഉദാഹരണമാണ്. എന്നാല്‍ ആ ചിത്രങ്ങള്‍ക്കും വന്ന കമന്റുകള്‍ വളരെ മോശം കമന്റുകളായിരുന്നു. ഇപ്പോഴിതാ അതില്‍ ഒരു കമന്റിന് അദ്ദേഹം നല്കിയ മറുപടിയാണ് വൈറലാകുന്നത്.
തന്റെ ഗ്ലാമര്‍ന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് പോലും ഗോപി സുന്ദര്‍ വ്യക്തമായ മറുപടിയാണ് നല്‍കിയത്. 'ലൈഫ്' അടിക്കുറിപ്പോടെയാണ് ഗോപി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്വന്തം ചിത്രം പങ്കുവച്ചത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിന്റെ ഫിറ്റ്നസിനെയും സൗന്ദര്യ സംരക്ഷണത്തെയും പ്രശംസിച്ചു കൊണ്ട് ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിയത്.
താരം കൂടുതല്‍ സുന്ദരനായെന്ന് പറഞ്ഞവരും ഏറെയുണ്ട്. പുതിയ പാട്ടുകളെ കുറിച്ചും കമ്ബോസിങ്ങിനെ കുറിച്ചുമൊക്കെ ചോദിച്ചവരുമുണ്ട്. അതില്‍ ഒരാള്‍ എന്താണ് താരത്തിന്റെ ഗ്ലാമറിന്റെ രഹസ്യം എന്ന് ചോദിച്ചതിന് ഗോപി നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. 'ഈ നിമിഷം ജീവിക്കുകയാണ് ഞാന്‍, ആരൊക്കെ എന്തൊക്കെ എന്നെകുറിച്ച് പറഞ്ഞാലും ഞാനത് കാര്യമാക്കുന്നില്ല. എന്റെ ലോകം എന്റെ ജീവിതം എന്റെ നിയമങ്ങള്‍. അതൊരു രഹസ്യമല്ല' എന്നായിരുന്നു ഗോപി പറഞ്ഞത്.
ഗോപി സുന്ദറിന്റെ ഈ കമന്റ് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. കൂടാതെ വേറെയും ചില ചോദ്യങ്ങള്‍ക്ക് ഗോപി മറുപടി നല്കുകയുണ്ടായി. ഈ ലൈഫ് ഒക്കെ ഒഴിവാക്കിയിട്ട് പഴയ ട്രാക്കിലേക്ക് തന്നെ വന്നുകൂടെ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാല്‍ അതിനോടും വളരെ ലളിതമായി രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്, എല്ലാ ട്രാക്കിലും ഞാന്‍ ഹാപ്പിയാണ് എന്നായിരുന്നു ഗോപിയുടെ മറുപടി.