കഴിഞ്ഞ ദിവസം മുഴുവന്‍ സോഷ്യല്‍ മീഡിയ നിറയെ കൈയ്യടി നേടിയ താരമാണ് ഷാരൂഖ് ഖാന്. റാണി മുഖര്‍ജി സ്റ്റേജിലെത്തിയപ്പോള്‍ ഷാരൂഖ് ഖാന് ചെയ്ത ഒരു പ്രവര്‍ത്തിയാണ് താരത്തിന് കൈയ്യടി നേടി കൊടുത്തത്.
കഴിഞ്ഞ ദിവസം അബുദാബിയില്‍ ഐഫ പുരസ്കാരച്ചടങ്ങിനിടെയാണ് സംഭവം നടന്നത്. ജവാനിലെ അഭിനയത്തിന് മികച്ച നടനായി ഷാരൂഖ് ഖാനേയും മിസ്സ് ചാറ്റര്‍ജി vs നോര്‍വേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖര്‍ജിയെ മികച്ച നടിയായും തെരഞ്ഞെടുത്തിരുന്നു.
പുരസ്കാരച്ചടങ്ങിന്റെ അവതാരകന് കൂടിയായിരുന്ന ഷാരൂഖ് നടി റാണി മുഖര്‍ജി സാരിയില്‍ ചവിട്ടി വീഴാതെ അവരെ സംരക്ഷിക്കുകയായിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോള്‍ സംവിധായകന് കരണ്‍ ജോഹറെ ആശ്ലേഷിച്ച് മൈക്കിന് അടുത്തേക്ക് നടക്കുകയായിരുന്നു റാണി. ഇതിനിടയില്‍ അവര്‍ സാരിയുടെ പല്ലു (മുന്താണി) വില്‍ ചവിട്ടി വീഴുമെന്ന് ഷാരൂഖിന് തോന്നി. ഉടനെത്തന്നെ ഷാരൂഖ് പല്ലു കൈയിലെടുത്തു.
ഈ വീഡിയോ ഐഫ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 2.9 കോടി ആളുകളാണ് വീഡിയോ കണ്ടത്. 11 ലക്ഷത്തോളം പേര് ലൈക്കും ചെയ്തിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് കിങ് ഖാനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഇത്ര വലിയ സൂപ്പര്‍ സ്റ്റാറായിട്ടും എന്തൊരു ലാളിത്യമാണെന്നും സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന വ്യക്തിയാണ് ഷാരൂഖെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതാണ് യഥാര്‍ഥ ജെന്റില്മാന് എന്നും ഷാരൂഖിനെപ്പോലെ മറ്റൊരാളില്ലെന്നും ആളുകളുടെ കമന്റുകളിലുണ്ട്.