പല തരത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. ചിലര്‍ തങ്ങളുടെ അപാരമായ കഴിവ് കൊണ്ടായിരിക്കും ഇത്തരത്തില്‍ നേട്ടം സ്വന്തമാക്കുന്നത്. ചിലര്‍ പ്രത്യേകമായി എന്തെങ്കിലും ഒന്ന് ഒരുപാട് നാളുകള്‍ പ്രാക്ടീസ് ചെയ്ത് ഈ നേട്ടം സ്വന്തമാക്കും. അത്തരത്തില്‍ ഇവിടെ ഒരു യുവതി വ്യത്യസ്തമായ ഒരു പ്രവര്‍ത്തിയിലൂടെയാണ് ഗിന്നസ് നേട്ടത്തില്‍ എത്തിയിരിക്കുകയാണ്.
ചൈനയിലും ജപ്പാനിലുമുള്ള ആളുകള്‍ ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് അല്പം ബുദ്ധിമുട്ടായിരിക്കും. ആ ഭക്ഷണ രീതിയെ അതിനാല്‍ തന്നെ നാം വളരെ അത്ഭുതത്തോടെ നോക്കാറുണ്ട്. ഇത്തരത്തില്‍ ബംഗ്ലാദേശുകാരിയായ സുമയ്യ ഖാന് ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിച്ചത്.
ഇവര്‍ ചോപ്സ്റ്റിക് ഉപയോഗിച്ച് അരിമണികള്‍ ആണ് പെറുക്കി കഴിച്ചത്. ഇതിലൂടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇവര്‍. ഒരു മിനിറ്റില്‍ 37 അരിമണികള്‍ കഴിച്ചാണ് സുമയ്യ ഖാന് ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയത്.
ടെലന്‍ഡ് ലായുടെ രണ്ടുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് സുമയ്യ തകര്‍ത്തിരിക്കുന്നത്. ഒരു മിനിറ്റില്‍ 27 അരിമണികള്‍ കഴിച്ചാണ് ടെലന്‍ഡ് ലാ രണ്ടു വര്‍ഷം മുന്‍പ് റെക്കോര്‍ഡ് നേടിയത്. ഫെബ്രുവരി 24-ന് ഓരോരോ അരിമണിയായി ചോപ്സ്റ്റിക്കുകൊണ്ട് കഴിക്കുന്ന സുമയ്യയുടെ ഈ വേള്‍ഡ് റെക്കോര്‍ഡ് വീഡിയോ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.