അപകടകരമായ ലിങ്കുകളിലൂടെ ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സംരംക്ഷണം ഒരുക്കി വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ വാട്സാപ്പ് സന്ദേശങ്ങളില്‍ വരുന്ന അനാവശ്യ ലിങ്കുകളും, സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വസ്തുനിഷ്ഠമാണോ എന്ന് പരിശോധിക്കാന്‍ കഴിവുള്ള ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് വാട്സ്ആപ്പ്.
വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.24.20.28 വേര്‍ഷനിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. വാട്സാപ്പ് വഴി നിരവധി വ്യാജവാര്‍ത്തകളും, ഉള്ളടക്കങ്ങളും വന്‍തോതില്‍ പ്രചരിക്കുന്നതിനാലാണ് പുതിയ സുരക്ഷാ സംവിധാനം ഒരുക്കാന്‍ വാട്സ്ആപ്പ് തയ്യാറെടുക്കുന്നത്. ഗൂഗിളിന്റെ സഹായത്തോടെയാണ് പരിശോധന ഒരുക്കുന്നത്.
ഉപയോക്താക്കള്‍ക്ക് സുരക്ഷയുടെ കാര്യത്തില്‍ ആശ്വാസമാകുകയാണ് ഈ പുതിയ ഫീച്ചറിന്റെ വാര്‍ത്ത. ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയിലാണ്.