18
MAR 2021
THURSDAY
1 GBP =110.28 INR
1 USD =84.02 INR
1 EUR =92.26 INR
breaking news : വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി! >>> ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത് >>> സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍ >>> നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍ >>> ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും >>>
Home >> ASSOCIATION
നവംബര്‍ രണ്ടിന് ചെല്‍റ്റന്‍ഹാമില്‍ വെച്ച് പതിനഞ്ചാമത് യുക്മ ദേശീയ കലാമേള, ലോഗോ രൂപകല്‍പനക്കും നഗര്‍ നാമകരണത്തിനും അപേക്ഷകള്‍ ക്ഷണിക്കുന്നു, അവസാന തീയതി ഒക്ടോബര്‍ പത്ത്

സ്വന്തം ലേഖകൻ

Story Dated: 2024-10-02

പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നവംബര്‍ രണ്ടിന് ചെല്‍റ്റന്‍ഹാമില്‍ വെച്ച് നടത്തുവാന്‍ യുക്മ ദേശീയ സമിതി തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തത് പോലെ ദേശീയ കലാമേളക്ക് അനുയോജ്യമായ ലോഗോ രൂപകല്‍പ്പന ചെയ്യുവാനും കലാമേള നഗറിന് ഉചിതമായ പേര് നിര്‍ദ്ദേശിക്കുവാനും യുക്മ ദേശീയ സമിതി അപേക്ഷകള്‍ ക്ഷണിക്കുന്നു. യുക്മ ദേശീയ കലാമേളയിലും ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും ഉപയോഗിക്കുന്നതാണ്. ലോഗോയും പേരും സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 വ്യാഴം ആയിരിക്കും.

ഭാരതത്തിന്റെ മഹത്തായ സാഹിത്യ - സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന മഹാരഥന്മാരുടെ പേരുകളിലാണ് മുന്‍ വര്‍ഷങ്ങളിലും ദേശീയ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. കലയുടെ നഭസ്സിലെ വെള്ളിനക്ഷത്രങ്ങള്‍ക്ക് യുക്മ നല്‍കുന്ന ആദരവ് കൂടിയാണ് ഈ നാമകരണം. യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുനാള്‍, അഭിനയ കുലപതി പത്മശ്രീ തിലകന്‍, സംഗീത കുലപതികള്‍ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍, എം.എസ്.വിശ്വനാഥന്‍, ജ്ഞാനപീഠ ജേതാവ് മഹാകവി ഒ.എന്‍.വി.കുറുപ്പ്, ജനകീയ നടന്‍ കലാഭവന്‍ മണി, വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കര്‍, ബോളിവുഡ് ചലച്ചിത്ര വിസ്മയം ശ്രീദേവി, സര്‍വ്വകലാ വല്ലഭനായിരുന്ന എസ്.പി.ബാലസുബ്രമണ്യന്‍, മലയാളത്തിന്റെ അഭിനയ സമ്രാട്ട് നെടുമുടി വേണു, ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍, എന്നിവര്‍ അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.

ദേശീയ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്കുള്ള ഒരുക്കങ്ങള്‍ റീജിയണല്‍ കമ്മിറ്റി നേതൃത്വങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ അഞ്ചിന് ശനി മുതല്‍ ഒക്ടോബര്‍ 26  ശനി വരെയാണ് വിവിധ റീജിയണുകളില്‍ കലാമേള നടക്കുന്നത്. യുക്മയുടെ വിവിധ റീജിയണുകളില്‍ നടക്കുന്ന കലാമേളകളിലെ വിജയികളാണ് ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടുന്നത്. ഒക്ടോബര്‍ 5ന് യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയണ്‍ കലാമേള റോഥര്‍ഹാമിലും മിഡ്ലാന്‍ഡ്സ് റീജിയണ്‍ കലാമേള കവന്‍ട്രിയിലും നടക്കുന്നതാണ്. ഒക്ടോബര്‍ 12 ന് നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള  വിഗണിലും, സൌത്ത് ഈസ്റ്റ് റീജിയണ്‍ കലാമേള ക്രൌളിയിലും നടക്കും. ഒക്ടോബര്‍ 26 ന് സൗത്ത് വെസ്റ്റ് റീജിയണ്‍ കലാമേള സാലിസ്ബറിയിലും ഈസ്റ്റ് ആംഗ്ളിയ റീജിയണ്‍ കലാമേള റെയ്ലിയിലും നടത്തപ്പെടും.

കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ, ഏതൊരു യുകെ മലയാളിക്കും ലോഗോ - നഗര്‍ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാള്‍ക്ക് പരമാവധി രണ്ട് ലോഗോകള്‍ വരെ രൂപകല്‍പന ചെയ്ത് അയക്കാവുന്നതാണ്. എന്നാല്‍ കലാമേള നഗറിന് ഒരാള്‍ക്ക് ഒരു പേര് മാത്രമേ നിര്‍ദ്ദേശിക്കാന്‍ അവസരം ഉണ്ടാകുകയുള്ളൂ. ഒക്ടോബര്‍ 7 വരെ secretary.ukma@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് എന്‍ട്രികള്‍ അയക്കാവുന്നതാണ്. വൈകി വരുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും എന്‍ട്രിയോടൊപ്പം അയക്കേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്‍പന ചെയ്യുന്ന വ്യക്തിക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും, നഗര്‍ നാമകരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് മെമന്റോയും കലാമേള വേദിയില്‍ വെച്ച് നല്‍കുന്നതാണ്.

മലയാളി പ്രവാസലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ കലാമേളകള്‍ എക്കാലത്തും പ്രതിഭകളൂടെ സ്വപ്നവേദിയായിരുന്നു. നാല്‍പതിലധികം മത്സര ഇനങ്ങളിലായി ആയിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന യുക്മ കലാമേള, യുകെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്ന കലാ മാമാങ്കമാണ്. മത്സരാര്‍ത്ഥികളോടൊപ്പം കലയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് കാണികള്‍ കൂടി എത്തിച്ചേരുമ്പോള്‍ കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പ്രതീതിയാണ് കലാമേള നഗറില്‍ കാണാന്‍ കഴിയുക.

പതിനഞ്ചാമത് യുക്മ ദേശീയ കലാമേള വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അഭ്യര്‍ത്ഥിച്ചു.

More Latest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.    

ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്

ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്. ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍

കാകിനാട: നവജാത ശിശുവിനെ ഭിത്തിയിലടിച്ച് കൊന്ന് അച്ഛന്‍. വെറും 34 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഭിത്തിയിലടിച്ച് കൊന്നത്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാകിനാട വണ്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും

ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ (SNDS, UK) ഈ വര്‍ഷത്തെ ഓണാഘോഷം 2024 ഒക്ടോബര്‍ മാസം 12 ാം തീയതി ശനിഴ്ച്ച പാപ്പ്വര്‍ത് വില്ലേജ് ഹാളില്‍ നടത്തുന്നു. വിപുലമായ പരിപാടികളോടെ രാവിലെ 9 മണി മുതല്‍ വൈകിട്ട്5മണിവരെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം കലാകാരികള് പങ്കെടുക്കുന്ന മെഗാ തിരുവാതിരയും യുകെയിലെയും കേരളത്തിലെയം പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും, വടംവലിയും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിലെ എല്ലാ ശ്രീ നാരായണ ഭക്തരെയും, ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ പാപ്പ്വര്‍ത് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്,  കിഷോര്‍ രാജ് 07533868372 സെക്രട്ടറി, സുരേഷ് ശങ്കരന്‍, 07830906560

Other News in this category

  • ഒഐസിസി (യുകെ) ഇപ്‌സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു, ഉദ്ഘാടനം നിര്‍വഹിച്ച് ഒഐസിസി (യുകെ) ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ്
  • ഗാന്ധിജയന്തി ദിനത്തില്‍ തെരുവ് ശുചീകരണം നടത്തി ഒഐസിസി (യുകെ); ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാഞ്ചസ്റ്റര്‍ റീജിയന്‍ നേതൃത്വം നല്‍കി; ഒപ്പം ഗാന്ധിസ്മൃതി സംഗമവും, പുഷ്പാര്‍ചനയും, മധുരവിതരണവും
  • ലിംക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലിവര്‍പൂളില്‍, നവംബര്‍ 13 ശനിയാഴ്ച ഗെറ്റേക്കര്‍ സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച്, രണ്ട് കാറ്റഗറിയില്‍ ആയിരിക്കും ഈ വര്‍ഷത്തെ ടൂര്‍ണമെന്റ്
  • നോര്‍ത്ത് ഡെവണ്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം: ജോഷി ജോണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് അന്‍സു ടി ബെന്നി, ട്രഷറര്‍ ഷിന്‍സണ്‍ ഡേവിസ്
  • നായര്‍ സര്‍വീസ് സൊസൈറ്റി (യുകെ) സംഘടിപ്പിക്കുന്ന 'ഒരുമയുടെ പൊന്നോണം 2024' ഈസ്റ്റ് ലണ്ടനില്‍ ഒക്ടോ: 5 ന് ശനിയാഴ്ച്ച സമൃദ്ധമായ ഓണസദ്യയോടെ നാന്ദി കുറിക്കും
  • തിരുവാതിരയും, ഊഞ്ഞാലും, പുലികളിയും, ഘോഷയാത്രയും: ഗൃഹാതുര ഓണമാഘോഷിച്ച് ഇപ്‌സ്വിച്ച് മലയാളികള്‍, ഇരുപത്തിയാറ് കൂട്ടം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി
  • പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബര്‍ 5ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍
  • ഓണാഘോഷത്തിനായി ഒരുങ്ങി ബ്രിസ്റ്റോള്‍ മലയാളികളുടെ ബ്രിസ്‌ക, ബ്രിസ്റ്റോള്‍ കേരളലൈറ്റ്സ് അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച; ആയിരത്തിലധികം പേര്‍ക്ക് സദ്യ
  • പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടന്‍ ടീം നേതൃത്വത്തില്‍ പതിനഞ്ചാമത് ഉഴവൂര്‍ സംഗമം ഒക്ടോബര്‍ 25, 26 തീയതികളില്‍, ഒരുക്കങ്ങള്‍ അവസാന ഘട്ടില്‍, ഇനി ഒരു മാസത്തെ കാത്തിരിപ്പ്
  • തത്ത്വമസി കെറ്ററിംഗ് ഹിന്ദു സമാജം ഓണാഘോഷം അതിഗംഭീരമായി, ഓണ വിസ്മയം തീര്‍ത്ത നിമിഷങ്ങള്‍, ദീപം തെളിയിച്ച് തുടക്കം കുറിച്ച് നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍
  • Most Read

    British Pathram Recommends