18
MAR 2021
THURSDAY
1 GBP =110.28 INR
1 USD =84.02 INR
1 EUR =92.26 INR
breaking news : വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി! >>> ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത് >>> സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍ >>> നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍ >>> ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും >>>
Home >> NEWS
ബ്രിട്ടീഷ് നഴ്‌സുമാരുടെ സംഘടന ആർസിഎന്നിന്റെ ആദ്യ മലയാളി പ്രസിഡന്റാകാൻ ബിജോയ് സെബാസ്റ്റ്യൻ.. യുകെയിലെ മലയാളി നഴ്‌സുമാർ ഒത്തുപിടിച്ചാൽ അത്ഭുതം സംഭവിക്കും! ആർസിഎൻ അംഗത്വം എടുക്കാത്തവർ ഉടൻ എടുക്കുക, നിരവധി ബെനഫിറ്റുകൾ ലഭിക്കും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-10-02

യുകെയിലെ മലയാളി മേയർമാർക്കും ആദ്യ മലയാളി എം.പിയ്ക്കും ശേഷം ബ്രിട്ടനിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്‌സസിന് (ആർസിഎൻ) ആദ്യ മലയാളി പ്രസിഡന്റ് ഉണ്ടാകുമോ..?

അത് അസാധ്യമായ ഒരുകാര്യമല്ല.. യുകെയിലെ മലയാളി നഴ്‌സുമാർ ഒരേ മനസ്സോടെ ഒത്തുപിടിച്ചാൽ ആ അത്ഭുതം സംഭവിക്കും. ചരിത്രത്തിൽ ഇതാദ്യമായി ഒരു മലയാളി ആർസിഎൻ പ്രസിഡന്റ് സ്ഥാനത്തെത്തും. 

ആർസിഎന്നിൽ മലയാളി ശബ്ദവും പങ്കാളിത്തവും വരുന്നതോടെ, യുകെയിലെ വിദേശ നഴ്‌സുമാരിൽ ഏറ്റവുമധികമുള്ള മലയാളി നഴ്‌സുമാരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കും. നഴ്‌സുമാർ നേരിടുന്ന കരിയറിലെ പല പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ശക്തമായ ട്രേഡ് യൂണിയന്റെ സഹായവും കൂടെയുണ്ടാകും.

അതിന് ഏറ്റവും അത്യാവശ്യമായ കാര്യം യുകെയിലെ   പുതുതലമുറയിലെ മലയാളി നഴ്‌സുമാർ, അതായത് സമീപവർഷങ്ങളിൽ യുകെയിൽ എത്തിച്ചേർന്നിട്ടുള്ളവർ എത്രയുംവേഗം ആർസിഎൻ  ട്രേഡ് യൂണിയൻ മെമ്പർഷിപ് എടുക്കേണ്ടതുണ്ട്. എങ്കിലേ അവർക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭിക്കൂ. പുതിയതായി യുകെയിലെത്തിയ ഒട്ടുമിക്ക മലയാളി നഴ്‌സുമാരും നിലവിൽ ജോലിചെയ്യുന്ന പഴയ ചില മലയാളി നഴ്‌സുമാരും ഇപ്പോഴും ആർസിഎൻ അംഗത്വം എടുത്തിട്ടില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം.

വോട്ടവകാശം മാത്രമല്ല, നിരവധി ബെനഫിറ്റുകളാണ് കരിയറിൽ നഴ്‌സുമാർക്ക് ആർസിഎൻ മെമ്പർഷിപ്പ് മുഖാന്തരം സ്വായത്തമാകുക. പി.ആറും സിറ്റിസൺഷിപ്പും എടുക്കാനും ഏതെങ്കിലും വിധത്തിലുള്ള നിയമ - അച്ചടക്ക നടപടികൾ നേരിടുമ്പോഴുമൊക്കെ  ആർസിഎനിന്റെ സഹായവും നിർദ്ദേശവും പിന്തുണയും  അംഗങ്ങൾക്ക് ലഭിക്കും.

തൊഴിലിടത്തിൽ അച്ചടക്ക നടപടികൾക്കോ, നിയമ നടപടികൾക്കോ  സിക്നസ് നടപടികൾക്കോ വിധേയരായി തൊഴിൽ നഷ്ടപ്പെടുന്ന നഴ്‌സുമാരുടെ എണ്ണം ഓരോ ദിവസം ചെല്ലുംതോറും കൂടി വരുകയാണ്. വര്ഷങ്ങളായി യൂക്കെയിൽ ജോലി ചെയ്യുന്ന പലരും ഇന്നും യൂണിയൻ മെംബെര്ഷിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കാതെ ഓരോ ദിവസവും തൊഴിലിടങ്ങളിൽ വലിയ റിസ്ക് ആണ് എടുത്തു കൊണ്ടിരിക്കുന്നത്. എൻ എം സി റെഫെറലിലേക്കു വരെ നീണ്ടേക്കാവുന്ന നടപടി ക്രമങ്ങളിൽ പെട്ട് യൂണിയൻ മെമ്പർഷിപ് ഇല്ലാത്ത പല നഴ്‌സ് മാരും നട്ടം  തിരിയുകയാണ്. 

ആർസിഎൻ മെംബെർഷിപ്പിലൂടെ യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ഇൻ ഹൌസ് ലീഗൽ ടീമിന്റെ സൗജന്യ നിയമ സഹായം ലഭ്യമാകും എന്നതാണ് എടുത്തുപറയേണ്ട കാര്യം.

ഇത്തരം നിയമസഹായത്തിനായി ആയിരക്കണക്കിന് പൗണ്ട് വക്കീൽ ഫീസിനത്തിലും മറ്റും കൊടുക്കേണ്ടി വരുന്ന സ്ഥിതി വിശേഷമാണ് നിലവിൽ പലർക്കുമുള്ളത്.  തൊഴിലിടങ്ങളിൽ ചിലയിടത്തൊക്കെ ഇപ്പോഴും നടന്നുവരുന്ന വർണ്ണ വിവേചനത്തിനും ചൂഷണങ്ങൾക്കുമെതിരെ ശബ്ദം ഉയർത്താനും യൂണിയൻ മെമ്പർഷിപ് വളരെ സഹായകരമാണ്. 

അതോടൊപ്പം ആർ സി എൻ സംഘടിപ്പിക്കുന്ന പ്രത്യേക തുടർ  പഠന പരിപാടികൾ, യൂറോപ്പിലെ ഏറ്റവും വലിയ നഴ്സിംഗ് ലൈബ്രറി റിസോഴ്സ്, എന്നിവയിലേക്കുള്ള ആക്സസ് കൂടിയാണ് യൂണിയൻ മെമ്പർഷിപ് വഴി തുറക്കുന്നത്.

RCN  ടെലിഫോൺ കരിയർ കോച്ചിംഗ് ഉപയോഗിച്ച് കരിയറിലെ അടുത്ത ഘട്ടം എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്യാനുള്ള സഹായം, സിവി എഴുത്ത്, പുതിയ കരിയർ മാറ്റത്തിനുള്ള ആശയങ്ങൾ എന്നിവയൊക്കെ ആർസിഎൻ മെമ്പർമാർക്ക് ലഭിക്കുന്നതാണ് 

ഒരു RCN അംഗമെന്ന നിലയിൽ, വീട്ടിലും ജോലിസ്ഥലത്തും നഴ്‌സുമാരെയും ഹെൽത്ത്കെയർ അസിസ്റ്റന്റ് മാരെയും  ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളിൽ നിങ്ങൾക്ക് സൗജന്യ രഹസ്യസഹായവും ഉപദേശവും ലഭിക്കും. കൂടാതെ സെറ്റിൽഡായ നഴ്‌സുമാർക്ക് വില്പത്ര എഴുത്തു സംബന്ധിച്ച ഉപദേശങ്ങളും  സാമ്പത്തിക ഉപദേശങ്ങളും മറ്റും ആർ സി എൻ സർവീസുകളിലൂടെ ലഭ്യമാകും. 

കൂടാതെ,  യുകെ വിസ മാറ്റത്തിനും  സെറ്റിൽമെൻ്റിനുള്ള അപേക്ഷകളും പോലുള്ള കാര്യങ്ങളിൽ ഇതിനകം തന്നെ യുകെയിലുള്ള അംഗങ്ങളെ സഹായിക്കാൻ RCN  ഇമിഗ്രേഷൻ ഉപദേശക സേവനത്തിന് കഴിയും.

ആർസിഎൻ അംഗത്വത്തിന് പ്രതിമാസം £16.82-  ഫീസ് നൽകണം. അല്ലെങ്കിൽ NMC-യിൽ രജിസ്റ്റർചെയ്ത ആദ്യ വർഷത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത നഴ്‌സുമാർക്ക് പ്രതിമാസം £8.41 അംഗത്വഫീസും നൽകാം. 

നഴ്‌സുമാർക്ക്‌ തന്നെയല്ല നഴ്‌സുമാരുടെ നേരിട്ടുള്ള മേല്നോട്ടത്തിലോ ടീം ഗൈഡൻസിലോ ആശുപതികളിലോ നഴ്സിങ് ഹോമുകളിലും ജോലി ചെയ്യുന്ന ഹെൽത്ത് കെയർ അസ്സിസ്റ്റണ്ട്മാർക്കും ആർസിഎൻ മെംബേർസ് ആകാവുന്നതാണ്. 


നഴ്സിങ് സപ്പോർട്ട് വർക്കേഴ്സിനുള്ള മെമ്പർഷിപ്പ് പ്രതിമാസം വെറും £8.41ഉം ആദ്യവർഷം വെറും £4 .21ഉം മാത്രമേ വരികയുള്ളൂ. അതിനുമുടക്കുന്ന തുകയുടെ ടാക്സ് റിട്ടേണും ക്ലെയിമും ചെയ്യാവുന്നതാണ്. 

 

ഇനി നന്നായി ഷോപ്പിംഗ് നടത്തുന്നവരാണെങ്കിൽ  3,000-ത്തിലധികം ചില്ലറ വ്യാപാരികളിൽ നിന്നുള്ള ആർ സി എൻ മെമ്പേഴ്സിനുള്ള പ്രത്യേക ഡിസ്കൗണ്ടുകളിലൂടെ അംഗത്വത്തിനു ചെലവാകുന്ന തുകയോ അതിലധികമോ തിരിച്ചു  പിടിക്കാവുന്നതാണ്.  

 

സ്റ്റുഡന്റ് നഴ്സസ് , മറ്റേർണിറ്റി ലീവ് അല്ലെങ്കിൽ കരിയർ ബ്രെക് ലീവിലുള്ള നഴ്‌സ്മാർക്ക് വാർഷിക വരിസംഖ്യ ആയി വെറും £10 മാത്രമേ നൽകേണ്ടതുള്ളൂ.

ബാൻഡ് 8 നു മുകളിലേക്കുള്ള മലയാളി നഴ്‌സുമാരുടെ സംഘടനയായ അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസിന്റെ ജനറൽ സെക്രട്ടറിയായും യുകെയിൽ ജോലിചെയ്യുന്ന ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന, ഫ്ലോറൻസ് നൈറ്റിങ്ഗേൽ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന  ഇന്റർ നാഷനൽ എഡ്യൂക്കേറ്റഡ് നഴ്‌സസിന്റെയും മിഡ്‌വൈഫ്‌മാരുടെയും സംഘടനകളുടെ നെറ്റ് വർക്കിന്റെ ചെയർ ആയും ബിജോയ് സെബാസ്റ്റ്യൻ ഇപ്പോൾ  സേവനം അനുഷ്ഠിക്കുന്നു.

 

വാർഡുകളിലും നഴ്സിങ് ഹോമുകളിലും നേരിട്ടുള്ള രോഗീ പരിചരണം ചെയ്യുന്ന സാധാരണ നഴ്‌സുമാരുടെ ശബ്ദം ആർ സി എൻ വേദികളിൽ ഉയത്തുകയും നിത്യജീവിതത്തിലെ തൊഴിലിടങ്ങളിലും നഴ്‌സുമാർ നേരിടുന്നെന്ന തൊഴിൽ പരവും വ്യക്തിപരവുമായ പ്രശ്ങ്ങൾക്കു മതിയായ സഹായം ഉറപ്പു വരുത്തുക, ശമ്പള വര്ധനവിനുള്ള കാമ്പെയിൻ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആർ സി എന്നിൽ ഉന്നയിക്കുമെന്നും ബിജോയ് പറയുന്നു.

നഴ്‌സുമാരുടെ വേതന വർദ്ധനവിനായുള്ള കഴിഞ്ഞ ആർസിഎൻ സമരത്തിൽ എല്ലാദിവസവും തൊഴിൽ മുടക്കി സമരംചെയ്ത ബിജോയ്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റലിലെ ഇലക്ടീവ് ക്രിട്ടിക്കൽ കെയർ പാത്ത് വെയ് യുടെ ചുമതലയുള്ള സീനിയർ നഴ്‌സ് ആണ്. ക്രിട്ടിക്കൽ കെയറിലെ എക്വീറ്റി, ഡൈവേഴ്‌സിറ്റി, ഇൻക്ലൂഷൻ കമ്മിറ്റിയുടെ കോ ചെയറും കൂടിയാണ് ബിജോയ്.  

 

ചാൾസ് മൂന്നാമൻ രാജാവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞവർഷം യുകെയിൽ  സംഘടിപ്പിച്ച വിരുന്നു സത്കാരത്തിലും ബിജോയ്‌ക്കു ക്ഷണം ലഭിച്ചിരുന്നു. ഒരു നഴ്സിന്റെ ഒരു ദിവസത്തിലെ വ്യത്യസ്ത ചിത്രങ്ങളെ കോർത്തിണക്കി, ബിജോയിയുടെ ഒരു ദിവസത്തെ കുറിച്ച്‌ പ്രമുഖ ബ്രിട്ടീഷ് പത്രമായ ഗാർഡിയനിൽ പ്രശസ്ത ഫോട്ടോ ജേര്ണലിസ്റ്  ടോം പിൽസ്റ്റൻ  പ്രസിദ്ധീകരിച്ച ലേഖനം  ശ്രദ്ധ നേടിയിരുന്നു.

ആർസിഎന്നിൽ അംഗത്വമെടുക്കുന്നതിനായും പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനും ആവശ്യമായ ചില വിവരങ്ങൾ താഴെ ചേർക്കുന്നു.

നിങ്ങൾ ആർസിഎൻ മെമ്പർ അല്ലെങ്കിൽ ഉടൻ മെമ്പർ ആവുക, അടുത്ത രണ്ടാഴ്ച്ച കൂടി മെമ്പർ ആകുന്നവർക്കു തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവസരം ഉണ്ട്.

 

മെമ്പർ ആകാനുള്ള ലിങ്ക്- https://www.rcn.org.uk/membership

 

മെമ്പർ ആണെങ്കിൽ ആർ സി എന്നിൽ ഉള്ള നിങ്ങളുടെ അഡ്രസ് ശരി ആണോ എന്ന് പരിശോധിക്കുക. 

 

നിങ്ങളുടെ ആർ സി എൻ അക്കൗണ്ട്  രജിസ്റ്റർ ചെയ്യാനും അഡ്രസ്സും മറ്റു വ്യക്തിഗത വിവരങ്ങളും പരിശോധിക്കുവാനുള്ള മൈ ആർ സി എൻ ലിങ്ക് - https://my.rcn.org.uk/Login

 

ഒരാഴ്ചക്ക് ശേഷം അഡ്രസ് ചേർക്കുകയോ അംഗമാവുകയോ ചെയ്യുന്നവരുടെ  ഡീറ്റെയിൽസ് ഇലക്ഷൻ നടത്തുന്ന ബോഡിക്കു ആർ സി എൻ കൃത്യമായി കൈമാറുന്നു എന്ന് ഉറപ്പ് വരുത്താൻ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെട്ടു നിങ്ങൾ പുതിയ അംഗം അല്ലെങ്കിൽ അഡ്രസ് അപ്‌ഡേറ്റ് ചെയ്ത ആൾ ആണ് നിങ്ങൾക്കും പ്രസിഡന്റ് ഇലക്ഷനിൽ വോട്ട് ചെയ്യാനുള്ള  ബാലറ്റ് അയക്കണമെന്നും  ആവശ്യപ്പെടുക - elections@rcn.org.uk

 

ഒക്ടോബർ 14 ലോടുകൂടി ബാലറ്റ്  പേപ്പറുകൾ പോസ്റ്റൽ ആയി ലഭിച്ചു തുടങ്ങും.17 -18 തീയതികൾക്കുള്ളിൽ ബാലറ്റ് ലഭിച്ചിട്ടില്ലെങ്കിൽ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിൽ മെമ്പർഷിപ്പ് നമ്പറും പേരും അടക്കം ഉള്ള വിവരങ്ങൾ  നൽകി പുതിയ ബാലറ്റ് അയക്കാൻ ആവശ്യപ്പെടുക. support@cesvotes.com


ബാലറ്റ് ലഭിച്ചാൽ ലാസ്‌റ്റ് ഡെയ്റ്റിന് കാത്ത് നില്കാതെ എത്രയുംവേഗം  വോട്ട ചെയ്തു തിരിച്ചു പോസ്റ്റ് ചെയ്യുക.

 

യുകെയിലേക്ക് കുടിയേറിയ പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാരുടെ വലിയൊരു ലക്‌ഷ്യം നേടിയെടുക്കുവാനായി പോരാടുകയാണ് ബിജോയ് സെബാസ്റ്റ്യൻ. ഈ ഘട്ടത്തിൽ പൂർണ്ണ പിന്തുണയോടെ കൂടെ നിൽക്കേണ്ടത് യുകെയിലെ ഓരോ മലയാളി നഴ്‌സിന്റെയും ആവശ്യമാണ്.. കടമയാണ്. അതുനിർവ്വഹിച്ചാൽ അത്ഭുതങ്ങൾ കാണാനാകും.

 

More Latest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.    

ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്

ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്. ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍

കാകിനാട: നവജാത ശിശുവിനെ ഭിത്തിയിലടിച്ച് കൊന്ന് അച്ഛന്‍. വെറും 34 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഭിത്തിയിലടിച്ച് കൊന്നത്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാകിനാട വണ്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും

ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ (SNDS, UK) ഈ വര്‍ഷത്തെ ഓണാഘോഷം 2024 ഒക്ടോബര്‍ മാസം 12 ാം തീയതി ശനിഴ്ച്ച പാപ്പ്വര്‍ത് വില്ലേജ് ഹാളില്‍ നടത്തുന്നു. വിപുലമായ പരിപാടികളോടെ രാവിലെ 9 മണി മുതല്‍ വൈകിട്ട്5മണിവരെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം കലാകാരികള് പങ്കെടുക്കുന്ന മെഗാ തിരുവാതിരയും യുകെയിലെയും കേരളത്തിലെയം പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും, വടംവലിയും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിലെ എല്ലാ ശ്രീ നാരായണ ഭക്തരെയും, ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ പാപ്പ്വര്‍ത് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്,  കിഷോര്‍ രാജ് 07533868372 സെക്രട്ടറി, സുരേഷ് ശങ്കരന്‍, 07830906560

Other News in this category

  • വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി!
  • കെന്റിലെ ഫോർഡ്‌കോംബ് പ്രൈവറ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് സ്വന്തമാക്കി, മലയാളി നഴ്‌സുമാരും കെയറർമാരും അടക്കം പ്രൈവറ്റ് ഹോസ്പിറ്റലിലെ 170 സ്റ്റാഫുകൾ എൻ എച്ച് എസ് ജീവനക്കാരായി മാറും; കെന്റിലെ രോഗികളുടെ ചികിത്സാ കാത്തിരിപ്പിനും താൽക്കാലിക ആശ്വാസം
  • ഗുരുവായൂരുപോലെ ഇംഗ്ലണ്ടിൽ ഏറ്റവുമധികം വിവാഹങ്ങൾ നടക്കുന്ന വേദി.. ഓൾഡ് മാരിൽബോൺ ടൗൺ ഹാളിൽ ചൊവ്വാഴ്ച്ച നടന്നത് 100 വിവാഹങ്ങൾ! ജാതിമത വർഗവംശ ഭേദമെന്യേ, മാരത്തോൺ കല്യാണം അരങ്ങേറിയത് ടൗൺ ഹാളിന്റെ നൂറാം വാർഷിക ആഘോഷത്തിൽ
  • ഇന്നുമുതൽ 2 പുതിയ നിയമമാറ്റങ്ങൾ! വൈദ്യുതി, ഗ്യാസ് വിലകളിൽ 10% വരെ വർദ്ധനവ് വരും, സാധാരണക്കാർ പാടുപെടും; കസ്റ്റമർ നൽകുന്ന ടിപ്പുകൾ സ്ഥാപനങ്ങൾ പൂർണ്ണമായും ജീവനക്കാർക്ക് നൽകണം; ലക്ഷക്കണക്കിന് തൊഴിലാളികളുടെ വരുമാനം കൂടും
  • ആസ്‌കെൻ 2024 ദേശീയ കോൺഫറൻസിന് മലയാളി നഴ്സുമാർക്കിടയിൽ നിന്നും മികച്ച പ്രതികരണം! യുകെയിലെ സീനിയർ മലയാളി നഴ്സുമാരുടെ സംശയങ്ങളും പ്രശ്നങ്ങളും തീർക്കുന്നു; എൻഎച്ച്എസ്, ആർസിഎൻ പ്രമുഖരുടെ ക്ലാസ്സുകൾ, പ്രഭാഷണങ്ങൾ; ‘ഏർളി ബേർഡ്’ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
  • വിട്ടൊഴിയാതെ മഴയും കാറ്റും വെള്ളപ്പൊക്കവും.. തിങ്കളാഴ്‌ച രാവിലെവരെ ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും സസ്സെക്‌സിലും സറേയിലും കനത്ത മഴയുടേയും കാറ്റിന്റേയും യെല്ലോ മുന്നറിയിപ്പ്; റോഡ്, റെയിൽ ഗതാഗതങ്ങൾ തടസ്സപ്പെടാം, ശക്തമായ കാറ്റിനും സാധ്യത
  • യുകെയിലെ ഒരുലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചുവിളിക്കണം, അല്ലെങ്കിൽ ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തണം! ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന വാദവുമായി ടോറി ലീഡറാകാൻ മത്സരിക്കുന്ന റോബർട്ട് ജെൻറിക്ക്, പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം
  • ട്രെയിൻ യാത്രക്കാരിൽ പരിഭ്രാന്തി പരത്തി തീവ്രവാദി ആക്രമണ മെസ്സേജുകൾ! യുകെയിലെ ഒട്ടുമിക്ക റെയിൽവേ സ്റ്റേഷനുകളിലും വൈഫൈ ഹാക്കർ ആക്രമണം; ഒരാൾ അറസ്റ്റിൽ! അതിനിടെ കൂടുതൽ മഴയുടേയും മിന്നൽ പ്രളയത്തിന്റെയും ആംബർ മുന്നറിയിപ്പും പുറപ്പെടുവിച്ചു
  • ഇംഗ്ലണ്ടിലും വെയിൽസിലും പെരുമഴയും മിന്നൽ പ്രളയവും തുടരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്, വ്യാഴം, വെള്ളി ദിനങ്ങളിൽ വാഹന യാത്രക്കാർക്കും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടും
  • രൂപയെ തരിപ്പണമാക്കി പൗണ്ടും ഡോളറും കുതിക്കുന്നു.. പ്രവാസികൾക്കിത് കൊയ്ത്തുകാലം, നാട്ടിലേക്ക് പണമയക്കാനും നിക്ഷേപിക്കാനും തിരക്കുകൂടി, ഏറ്റവും നല്ലസമയമെന്ന് വിദഗ്ദ്ധർ; ഇന്ത്യൻ ബാങ്കുകളിൽ നിന്നും ലോണെടുത്ത വിദ്യാർത്ഥികൾ ഫീസടയ്ക്കാൻ പാടുപെടും!
  • Most Read

    British Pathram Recommends