18
MAR 2021
THURSDAY
1 GBP =110.28 INR
1 USD =84.02 INR
1 EUR =92.26 INR
breaking news : വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി! >>> ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത് >>> സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍ >>> നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍ >>> ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും >>>
Home >> ASSOCIATION
ഗാന്ധിജയന്തി ദിനത്തില്‍ തെരുവ് ശുചീകരണം നടത്തി ഒഐസിസി (യുകെ); ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാഞ്ചസ്റ്റര്‍ റീജിയന്‍ നേതൃത്വം നല്‍കി; ഒപ്പം ഗാന്ധിസ്മൃതി സംഗമവും, പുഷ്പാര്‍ചനയും, മധുരവിതരണവും

റോമി കുര്യാക്കോസ്

Story Dated: 2024-10-04

ബോള്‍ട്ടന്‍: ഒഐസിസി (യുകെ) - യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി. മാഞ്ചസ്റ്റര്‍ റീജിയന്റെ നേതൃത്വത്തില്‍ യു കെയിലെ ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നു കൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ മാതൃകയായത്.

രാവിലെ 11 മണിക്ക് ബോള്‍ട്ടനിലെ പ്ലേ പാര്‍ക്ക് ഗ്രൗണ്ടില്‍ വെച്ച് ആരംഭിച്ച ശ്രമദാന പ്രവര്‍ത്തനങ്ങള്‍ ഒഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉല്‍ഘാടനം ചെയ്തു. ഒഐസിസി (യു കെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒഐസിസി (യുകെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഗാന്ധി ജയന്തി ദിനം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചതിലൂടെ ഒഐസിസി (യുകെ) സമൂഹത്തിന് മഹത്തായ സന്ദേശം ആണ് നല്‍കുന്നതെന്നും സാമൂഹിക വിഷയങ്ങളിലുള്ള ശക്തമായ ഇടപെടലുകള്‍  ഒഐസിസി തുടരുമെന്നും ഇതുപോലുള്ള വ്യത്യസ്ത ആശയങ്ങളുമായി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ യു കെയിലുടനീളം വ്യാപിപ്പിക്കുമെന്നും സേവന ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു.



കഴിഞ്ഞ യുകെ പൊതുതെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മലയാളിയും ബോള്‍ട്ടനിലെ ഗ്രീന്‍ പാര്‍ട്ടി പ്രതിനിധിയുമായ ഫിലിപ്പ് കൊച്ചിട്ടി പരിപാടിയില്‍ മുഖ്യാഥിതി ആയി  പങ്കെടുത്തു. ഒഐസിസി (യു കെ) നാഷണല്‍ / റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍,  മാഞ്ചസ്റ്ററിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിചേര്‍ന്ന വനിതാ - യുവജന പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഉള്‍പ്പടെ നിരവധി പേര്‍ സേവന ദിനത്തിന്റെ ഭാഗമായി.

പരിസ്ഥിതി പ്രവര്‍ത്തകയും 'Love Bolton, Hate Litter' പ്രചാരകയുമായ കേരന്‍ ലിപ്പോര്‍ട്ട് തെരുവ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. ഗാന്ധി ജയന്തിയോനുബന്ധിച്ചു ഒരു മലയാളി സംഘടനയുടെ നേതൃത്വത്തില്‍ യു കെയില്‍ ആദ്യമായി നടന്ന ശുചീകരണ പ്രവര്‍ത്തനം എന്നനിലയില്‍ തദ്ദേശീയരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വലിയ ശ്രദ്ധ നേടി.

തുടര്‍ന്ന് ഒഐസിസി (യുകെ) നാഷണല്‍ വൈസ് പ്രസിഡന്റ് സോണി ചാക്കോയുടെ അധ്യക്ഷതയില്‍ നടന്ന ഗാന്ധിസ്മൃതി സംഗമം  നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഒഐസിസി (യുകെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.

തന്റെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി കാട്ടിക്കൊടുത്ത മഹാത്മ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും ജീവിത മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനും ഒഐസിസി (യുകെ) പ്രതിജ്ഞബദ്ധമാണെന്നപൊതുവികാരം പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കുവെച്ചു.

പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ഛന നടത്തി. തുടര്‍ന്നു മധുരം വിതരണം ചെയ്തു. ഒഐസിസി (യുകെ) മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ജിപ്‌സണ്‍ ജോര്‍ജ് ഫിലിപ്പ്, ബിന്ദു രാജു, ഷിനാസ്, ഋഷികേശ്, അഖില്‍ എന്നിവര്‍ സംസാരിച്ചു. ഒഐസിസി നാഷണല്‍ കമ്മിറ്റി അംഗം ബേബി ലൂക്കോസ് നന്ദി അറിയിച്ചു. ജേക്കബ് വര്‍ഗീസ്, ബൈജു പോള്‍, ഫ്രെബിന്‍ ഫ്രാന്‍സിസ്, റിജോമോന്‍ റെജി, രഞ്ജിത് കുമാര്‍, ആല്‍ജിന്‍, റീന റോമി തുടങ്ങിയവരും 'സേവന ദിന' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.

More Latest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.    

ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്

ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്. ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍

കാകിനാട: നവജാത ശിശുവിനെ ഭിത്തിയിലടിച്ച് കൊന്ന് അച്ഛന്‍. വെറും 34 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഭിത്തിയിലടിച്ച് കൊന്നത്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാകിനാട വണ്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും

ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ (SNDS, UK) ഈ വര്‍ഷത്തെ ഓണാഘോഷം 2024 ഒക്ടോബര്‍ മാസം 12 ാം തീയതി ശനിഴ്ച്ച പാപ്പ്വര്‍ത് വില്ലേജ് ഹാളില്‍ നടത്തുന്നു. വിപുലമായ പരിപാടികളോടെ രാവിലെ 9 മണി മുതല്‍ വൈകിട്ട്5മണിവരെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം കലാകാരികള് പങ്കെടുക്കുന്ന മെഗാ തിരുവാതിരയും യുകെയിലെയും കേരളത്തിലെയം പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും, വടംവലിയും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിലെ എല്ലാ ശ്രീ നാരായണ ഭക്തരെയും, ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ പാപ്പ്വര്‍ത് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്,  കിഷോര്‍ രാജ് 07533868372 സെക്രട്ടറി, സുരേഷ് ശങ്കരന്‍, 07830906560

Other News in this category

  • ഒഐസിസി (യുകെ) ഇപ്‌സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു, ഉദ്ഘാടനം നിര്‍വഹിച്ച് ഒഐസിസി (യുകെ) ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ്
  • ലിംക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലിവര്‍പൂളില്‍, നവംബര്‍ 13 ശനിയാഴ്ച ഗെറ്റേക്കര്‍ സ്‌കൂളിന്റെ സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച്, രണ്ട് കാറ്റഗറിയില്‍ ആയിരിക്കും ഈ വര്‍ഷത്തെ ടൂര്‍ണമെന്റ്
  • നവംബര്‍ രണ്ടിന് ചെല്‍റ്റന്‍ഹാമില്‍ വെച്ച് പതിനഞ്ചാമത് യുക്മ ദേശീയ കലാമേള, ലോഗോ രൂപകല്‍പനക്കും നഗര്‍ നാമകരണത്തിനും അപേക്ഷകള്‍ ക്ഷണിക്കുന്നു, അവസാന തീയതി ഒക്ടോബര്‍ പത്ത്
  • നോര്‍ത്ത് ഡെവണ്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം: ജോഷി ജോണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് അന്‍സു ടി ബെന്നി, ട്രഷറര്‍ ഷിന്‍സണ്‍ ഡേവിസ്
  • നായര്‍ സര്‍വീസ് സൊസൈറ്റി (യുകെ) സംഘടിപ്പിക്കുന്ന 'ഒരുമയുടെ പൊന്നോണം 2024' ഈസ്റ്റ് ലണ്ടനില്‍ ഒക്ടോ: 5 ന് ശനിയാഴ്ച്ച സമൃദ്ധമായ ഓണസദ്യയോടെ നാന്ദി കുറിക്കും
  • തിരുവാതിരയും, ഊഞ്ഞാലും, പുലികളിയും, ഘോഷയാത്രയും: ഗൃഹാതുര ഓണമാഘോഷിച്ച് ഇപ്‌സ്വിച്ച് മലയാളികള്‍, ഇരുപത്തിയാറ് കൂട്ടം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി
  • പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബര്‍ 5ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വൈറ്റ് മോര്‍ ഹാള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍
  • ഓണാഘോഷത്തിനായി ഒരുങ്ങി ബ്രിസ്റ്റോള്‍ മലയാളികളുടെ ബ്രിസ്‌ക, ബ്രിസ്റ്റോള്‍ കേരളലൈറ്റ്സ് അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച; ആയിരത്തിലധികം പേര്‍ക്ക് സദ്യ
  • പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടന്‍ ടീം നേതൃത്വത്തില്‍ പതിനഞ്ചാമത് ഉഴവൂര്‍ സംഗമം ഒക്ടോബര്‍ 25, 26 തീയതികളില്‍, ഒരുക്കങ്ങള്‍ അവസാന ഘട്ടില്‍, ഇനി ഒരു മാസത്തെ കാത്തിരിപ്പ്
  • തത്ത്വമസി കെറ്ററിംഗ് ഹിന്ദു സമാജം ഓണാഘോഷം അതിഗംഭീരമായി, ഓണ വിസ്മയം തീര്‍ത്ത നിമിഷങ്ങള്‍, ദീപം തെളിയിച്ച് തുടക്കം കുറിച്ച് നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍
  • Most Read

    British Pathram Recommends