വിവാഹമോചനം വേണണെന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിക്കുകയും കോടതി ഈ കാര്യം തീര്‍പ്പാക്കാന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കോടതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു പക്ഷെ പിന്നീട് കോടതിയില്‍ നടന്നത് മറ്റൊരു സംഭവം ആയിരുന്നു.
ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. ഭര്‍ത്താവ് ലീ-യില്‍ നിന്നുമുണ്ടായ ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടിയാണ് ഭാര്യ ചെന്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട കോടതി വിചാരണ പുരോഗമിക്കവേയാണ് സംഭവം നടന്നത്.
ഇരുപത് വര്‍ഷം മുന്‍പാണ് ലീയും ചെന്നും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ട് ആണ് കുട്ടികളും ഒരു മകളുമുണ്ട്. മദ്യപിച്ച് കഴിഞ്ഞാല്‍ ലീ അക്രമാസക്തന്‍ ആകാറുണ്ടെന്ന് ചെന്‍ നല്കിയ പരാതിയില്‍ പറയുന്നു. ദമ്പതിമാര്‍ തമ്മില്‍ വളരെ ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ടെന്ന് മനസിലാക്കിയ കോടതി, ഇവര്‍ക്ക് വിവാഹമോചനം നല്‍കാനാകില്ലെന്ന നിലപാടായിരുന്നു ആദ്യം സ്വീകരിച്ചത്. ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുമെന്ന് കോടതി വിലയിരുത്തുകയും ചെയ്തു. അതെ സമയം, തനിക്ക് വിവാഹമോചനം വേണ്ടെന്ന നിലപാടില്‍ തന്നെയായിരുന്നു ലീ.
എന്നാല്‍, കോടതിയുടെ തീരുമാനത്തില്‍ അതൃപ്ത്തി അറിയിച്ച ചെന്‍, അപ്പീല്‍ നല്കി. തുടര്‍ന്ന് രണ്ടാമത് നടന്ന വിചാരണ പുരോഗമിക്കവെയാണ് കോടതിയില്‍ സംഭവബഹുലമായ കാര്യങ്ങള്‍ അരങ്ങേറിയത്. കേസിന്റെ വിചാരണ നടക്കുന്നതിനിടയില്‍ വികാരാധീനനായ ലീ, ചെന്നിനെ എടുത്തുയര്‍ത്തി കോടതിമുറിയില്‍ നിന്നും പുറത്തേക്ക് ഓടി. ചെന്‍ അലറി കരയാന്‍ തുടങ്ങിയതോടെ കോടതി ജീവനക്കാര്‍ പിന്നാലെ ഓടി ലീയെ പിടികൂടി. സംഭവത്തില്‍ ലീ കോടതിക്ക് മാപ്പ് അപേക്ഷ സമര്‍പ്പിച്ചു. ഒടുവില്‍, കോടതിയുടെ ഇടപെടലിനും ചര്‍ച്ചയ്ക്കും ശേഷം വിവാഹമോചനം വേണ്ടെന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നതായാണ് വിവരം.