ഗായിക അമൃത സുരേഷിനെ ആശുപതിയില്‍ പ്രവേശിച്ചു. അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്നുമാണ് ഇത് വ്യക്തമാകുന്നത്. തന്റെ സഹോദരിയെ ഇനിയും വേദനിപ്പിക്കരുതെന്ന് പോസ്റ്റില്‍ പറയുന്നു.
എന്താണ് അമൃതയ്ക്ക് സംഭവിച്ചതെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നടന് ബാലയും അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമത്തില്‍ ചര്‍ച്ചയാവുന്നുണ്ട്.
മകളെ കാണിക്കാന്‍ മുന്‍ഭാര്യയായ അമൃത തയ്യാറാകുന്നില്ല എന്ന ബാലയുടെ പരാമര്‍ശമാണ് പ്രശ്നത്തിന്റെ തുടക്കം. പിന്നാലെ ബാലയ്ക്കെതിരെ മകളും, താന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ വ്യക്തമായി പങ്കുവെച്ച് അമൃതയും രംഗത്തെത്തിയിരുന്നു. ബാല- അമൃത വിവാഹ ബന്ധത്തിലെന്താണ് സംഭവിച്ചതെന്ന് അമൃത നേരത്തേ പങ്കുവെച്ച വീഡിയോയില്‍ തുറന്നുപറഞ്ഞിരുന്നു.
മകളെ ഇനിയും ഉപദ്രവിക്കരുതെന്ന് അതേ വീഡിയോയില്‍ കരഞ്ഞ് അപേക്ഷിച്ചിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ബാല താന്‍ ഇനി ഒന്നിനുമില്ല കളി നിര്‍ത്തുകയാണെന്നും പറഞ്ഞ് രംഗത്തെത്തിയത്. അമൃതയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് നിരവധി ആളുകള്‍ എത്തിയിട്ടുണ്ട്.