വീഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വീഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്.
വീഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. വീഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ സഹായിക്കും. ചുറ്റുപാടുകളെ ഒരു കോഫി ഷോപ്പോ, അല്ലെങ്കില്‍ ഒരു സ്വീകരണ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാന്‍ സാധിക്കും.
ഉപയോക്താക്കള്‍ക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് അവരുടെ മുഖത്തിന് തെളിച്ചം കൂട്ടുന്നതിന് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും പുറത്തിറക്കിയിട്ടുണ്ട്, ഫീച്ചറുകള്‍ ചില ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ തുടങ്ങി. വരും ആഴ്ചകളില്‍ ഫീച്ചറുകള്‍ എല്ലാവര്ക്കും ലഭ്യമാകും.
അതേസമയം, ഉപഭോക്താക്കളുടെ വാട്സ്ആപ്പ് സന്ദേശങ്ങളില്‍ വരുന്ന അനാവശ്യ ലിങ്കുകളും, സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വസ്തുനിഷ്ഠമാണോ എന്ന് പരിശോധിക്കാന്‍ കഴിവുള്ള ഒരു പുതിയ ഫീച്ചര്‍ കൊണ്ടുവരികയാണ് വാട്സ്ആപ്പ്.