ഗ്യാസിന് നാടന്‍ ചികിത്സ തേടിയ ദമ്പതികള്‍ ആശുപത്രിയില്‍. ഗ്യാസിന് കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ച ദമ്പതികള്‍ ആണ് ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.
അതിഥി തൊഴിലാളികളായ ദമ്പതികളെ ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗ്യാസ് സംബന്ധമായ അസുഖം മാറുന്നതിന് കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറയുന്നത്. അവശനിലയിലായ ദമ്പതികളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നാണ് പുറത്ത് വരുന്ന വിവരം. മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ച ഇവര്‍ രക്തം ഛര്‍ദ്ദിച്ച് അവശരാകുകയായിരുന്നു. ഛര്‍ദ്ദിച്ച് അവശരായ ഇവരെ നാട്ടുകാര്‍ വേഗം എത്തി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കാഞ്ഞിരത്തിന്റെ കുരുവും തോലും ഇലയും അടക്കം ശരീരത്തിനുള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.