18
MAR 2021
THURSDAY
1 GBP =110.28 INR
1 USD =84.02 INR
1 EUR =92.26 INR
breaking news : വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി! >>> ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത് >>> സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍ >>> നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍ >>> ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും >>>
Home >> NEWS
കെന്റിലെ ഫോർഡ്‌കോംബ് പ്രൈവറ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് സ്വന്തമാക്കി, മലയാളി നഴ്‌സുമാരും കെയറർമാരും അടക്കം പ്രൈവറ്റ് ഹോസ്പിറ്റലിലെ 170 സ്റ്റാഫുകൾ എൻ എച്ച് എസ് ജീവനക്കാരായി മാറും; കെന്റിലെ രോഗികളുടെ ചികിത്സാ കാത്തിരിപ്പിനും താൽക്കാലിക ആശ്വാസം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-10-04

കെന്റിലെ പ്രശസ്‌തമായ  സ്വകാര്യ ആശുപത്രിയായിരുന്നു ഫോർഡ്‌കോംബ് ഹോസ്പിറ്റൽ. എന്നാൽ ഇപ്പോൾ ഇതൊരു എൻ എച്ച് എസ് ഹോസ്പിറ്റലായാണ് പ്രവർത്തിക്കുന്നത്. 

നഴ്സുമാരും കെയറർമാരും അടക്കം നിരവധി മലയാളി സ്റ്റാഫുകളും ഈ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തിരുന്നു. ഇവിടെ ജോലിചെയ്തിരുന്ന 170 സ്ഥിരജീവനക്കാരും ഇനിമുതൽ എൻ എച്ച് എസ് സ്റ്റാഫുകൾ ആയി മാറും. 


മൈഡ്‌സ്റ്റോൺ ആൻഡ്  ടേൺബ്രിഡ്ജ് വെൽസ് എൻഎച്ച്എസ് ട്രസ്റ്റാണ് (എംടിഡബ്ല്യു) ഈ സ്വകാര്യ ആശുപത്രിയും അതുൾപ്പെടുന്ന സ്ഥലവും വാങ്ങിയത്. കഴിഞ്ഞ മാർച്ചുമാസത്തിൽ ആയിരുന്നു ഏറ്റെടുക്കൽ.


അതിനുശേഷം നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തിവരികയായിരുന്നു. അത് പൂർത്തീകരിച്ച് തിങ്കളാഴ്ച്ച മുതൽ  ഫോർഡ്‌കോംബ് ഹോസ്പിറ്റലിൽ ആദ്യത്തെ രോഗികളെ സ്വാഗതം ചെയ്തു.


ചികിത്സയ്ക്കായി മാസങ്ങൾ കാത്തിരിക്കേണ്ടി വന്ന കെൻ്റിലും മെഡ്‌വേയിലുമുള്ള ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസം  പകരുന്നതാണ് എൻഎച്ച്എസ് ട്രസ്റ്റിന്റെ നടപടി. ഇതുമൂലം സ്ഥലങ്ങളിലെ  കുടുതൽപ്പേർക്ക് സൗജന്യ ചികിത്സ ലഭിക്കാൻ വഴിയൊരുങ്ങും.


ടേൺബ്രിഡ്ജ് വെൽസിനടുത്തുള്ള മുൻ സ്വകാര്യ ആശുപത്രി ഏറ്റെടുക്കുന്നത്, കെൻ്റിലും മെഡ്‌വേയിലുമുടനീളമുള്ള എൻഎച്ച്എസ് രോഗികളെ വലിയൊരളവുവരെ  സഹായിക്കുമെന്ന് ട്രസ്റ്റ് അധികൃതരും അവകാശപ്പെട്ടു.


ഫോർഡ്‌കോംബ് ഹോസ്പിറ്റൽ പ്രധാനമായും ചെവി, മൂക്ക്, തൊണ്ട, ട്രോമ, ഓർത്തോപീഡിക്സ്, ഗ്യാസ്ട്രോഎൻട്രോളജി, ഡയഗ്നോസ്റ്റിക്സ്, എൻഡോസ്കോപ്പി എന്നിവയിലാകും ആധുനിക പരിചരണം നൽകുക.


ഏകദേശം 1,600 രോഗികളെ ചികിത്സയ്ക്കായി MTW ലേക്ക് മാറ്റിക്കഴിഞ്ഞു, മാർച്ച് അവസാനത്തോടെ മൊത്തം 2,500 രോഗികളെക്കൂടി ചികിത്സിക്കാൻ സജ്ജമാകുമെന്നും ട്രസ്റ്റ് പറയുന്നു.


ഈ ഏരിയയിൽ ഏറ്റവും കൂടുതൽ സമയം ചികിത്സ  കാത്തിരിക്കുന്ന രോഗികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ചികിത്സ ലഭ്യമാക്കാൻ ഇതുമൂലം കഴിയുമെന്ന് എംടിഡബ്ല്യു ചീഫ് എക്സിക്യൂട്ടീവ് മൈൽസ് സ്കോട്ട് പറഞ്ഞു.


ട്രസ്റ്റ് 2024 മാർച്ചിൽ സ്‌പയർ ഹെൽത്ത്‌കെയറിൽ നിന്നാണ്  ആശുപത്രി വാങ്ങിയത്. 6 മാസത്തെ പരിവർത്തന കാലയളവിന് ശേഷം, ആദ്യത്തെ രോഗികൾ തിങ്കളാഴ്ച എത്തിത്തുടങ്ങിയതായും ജനങ്ങളിൽ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നതാണ് ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി.


സൈറ്റ് നൽകുന്ന അധിക സൗകര്യങ്ങൾ, മൈഡ്‌സ്റ്റോണിലെയും ടൺബ്രിഡ്ജ് വെൽസിലെയും ട്രസ്റ്റിൻ്റെ ആശുപത്രികളിൽ ശേഷി വർദ്ധിപ്പിക്കുന്നതിന് MTW-യെ പ്രാപ്തമാക്കുമെന്നും ട്രസ്റ്റ് അധികൃതർ കണക്കുകൂട്ടുന്നു.


 രാജ്യമെങ്ങും എൻഎച്ച്എസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ,  ഇതുപോലൊരു ഏറ്റെടുക്കൽ നടത്തിയ മൈഡ്സ്റ്റോൺ ട്രസ്റ്റ് ഭാരവാഹികൾ;  അഭിനന്ദനാർഹമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും പ്രാദേശിക ഭരണകർത്താക്കൾ അറിയിച്ചു.

 

More Latest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.    

ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്

ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്. ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍

കാകിനാട: നവജാത ശിശുവിനെ ഭിത്തിയിലടിച്ച് കൊന്ന് അച്ഛന്‍. വെറും 34 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഭിത്തിയിലടിച്ച് കൊന്നത്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാകിനാട വണ്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും

ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ (SNDS, UK) ഈ വര്‍ഷത്തെ ഓണാഘോഷം 2024 ഒക്ടോബര്‍ മാസം 12 ാം തീയതി ശനിഴ്ച്ച പാപ്പ്വര്‍ത് വില്ലേജ് ഹാളില്‍ നടത്തുന്നു. വിപുലമായ പരിപാടികളോടെ രാവിലെ 9 മണി മുതല്‍ വൈകിട്ട്5മണിവരെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം കലാകാരികള് പങ്കെടുക്കുന്ന മെഗാ തിരുവാതിരയും യുകെയിലെയും കേരളത്തിലെയം പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും, വടംവലിയും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിലെ എല്ലാ ശ്രീ നാരായണ ഭക്തരെയും, ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ പാപ്പ്വര്‍ത് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്,  കിഷോര്‍ രാജ് 07533868372 സെക്രട്ടറി, സുരേഷ് ശങ്കരന്‍, 07830906560

Other News in this category

  • വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി!
  • ഗുരുവായൂരുപോലെ ഇംഗ്ലണ്ടിൽ ഏറ്റവുമധികം വിവാഹങ്ങൾ നടക്കുന്ന വേദി.. ഓൾഡ് മാരിൽബോൺ ടൗൺ ഹാളിൽ ചൊവ്വാഴ്ച്ച നടന്നത് 100 വിവാഹങ്ങൾ! ജാതിമത വർഗവംശ ഭേദമെന്യേ, മാരത്തോൺ കല്യാണം അരങ്ങേറിയത് ടൗൺ ഹാളിന്റെ നൂറാം വാർഷിക ആഘോഷത്തിൽ
  • ബ്രിട്ടീഷ് നഴ്‌സുമാരുടെ സംഘടന ആർസിഎന്നിന്റെ ആദ്യ മലയാളി പ്രസിഡന്റാകാൻ ബിജോയ് സെബാസ്റ്റ്യൻ.. യുകെയിലെ മലയാളി നഴ്‌സുമാർ ഒത്തുപിടിച്ചാൽ അത്ഭുതം സംഭവിക്കും! ആർസിഎൻ അംഗത്വം എടുക്കാത്തവർ ഉടൻ എടുക്കുക, നിരവധി ബെനഫിറ്റുകൾ ലഭിക്കും
  • ഇന്നുമുതൽ 2 പുതിയ നിയമമാറ്റങ്ങൾ! വൈദ്യുതി, ഗ്യാസ് വിലകളിൽ 10% വരെ വർദ്ധനവ് വരും, സാധാരണക്കാർ പാടുപെടും; കസ്റ്റമർ നൽകുന്ന ടിപ്പുകൾ സ്ഥാപനങ്ങൾ പൂർണ്ണമായും ജീവനക്കാർക്ക് നൽകണം; ലക്ഷക്കണക്കിന് തൊഴിലാളികളുടെ വരുമാനം കൂടും
  • ആസ്‌കെൻ 2024 ദേശീയ കോൺഫറൻസിന് മലയാളി നഴ്സുമാർക്കിടയിൽ നിന്നും മികച്ച പ്രതികരണം! യുകെയിലെ സീനിയർ മലയാളി നഴ്സുമാരുടെ സംശയങ്ങളും പ്രശ്നങ്ങളും തീർക്കുന്നു; എൻഎച്ച്എസ്, ആർസിഎൻ പ്രമുഖരുടെ ക്ലാസ്സുകൾ, പ്രഭാഷണങ്ങൾ; ‘ഏർളി ബേർഡ്’ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
  • വിട്ടൊഴിയാതെ മഴയും കാറ്റും വെള്ളപ്പൊക്കവും.. തിങ്കളാഴ്‌ച രാവിലെവരെ ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും സസ്സെക്‌സിലും സറേയിലും കനത്ത മഴയുടേയും കാറ്റിന്റേയും യെല്ലോ മുന്നറിയിപ്പ്; റോഡ്, റെയിൽ ഗതാഗതങ്ങൾ തടസ്സപ്പെടാം, ശക്തമായ കാറ്റിനും സാധ്യത
  • യുകെയിലെ ഒരുലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തിരിച്ചുവിളിക്കണം, അല്ലെങ്കിൽ ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തണം! ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന വാദവുമായി ടോറി ലീഡറാകാൻ മത്സരിക്കുന്ന റോബർട്ട് ജെൻറിക്ക്, പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം
  • ട്രെയിൻ യാത്രക്കാരിൽ പരിഭ്രാന്തി പരത്തി തീവ്രവാദി ആക്രമണ മെസ്സേജുകൾ! യുകെയിലെ ഒട്ടുമിക്ക റെയിൽവേ സ്റ്റേഷനുകളിലും വൈഫൈ ഹാക്കർ ആക്രമണം; ഒരാൾ അറസ്റ്റിൽ! അതിനിടെ കൂടുതൽ മഴയുടേയും മിന്നൽ പ്രളയത്തിന്റെയും ആംബർ മുന്നറിയിപ്പും പുറപ്പെടുവിച്ചു
  • ഇംഗ്ലണ്ടിലും വെയിൽസിലും പെരുമഴയും മിന്നൽ പ്രളയവും തുടരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്, വ്യാഴം, വെള്ളി ദിനങ്ങളിൽ വാഹന യാത്രക്കാർക്കും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടും
  • രൂപയെ തരിപ്പണമാക്കി പൗണ്ടും ഡോളറും കുതിക്കുന്നു.. പ്രവാസികൾക്കിത് കൊയ്ത്തുകാലം, നാട്ടിലേക്ക് പണമയക്കാനും നിക്ഷേപിക്കാനും തിരക്കുകൂടി, ഏറ്റവും നല്ലസമയമെന്ന് വിദഗ്ദ്ധർ; ഇന്ത്യൻ ബാങ്കുകളിൽ നിന്നും ലോണെടുത്ത വിദ്യാർത്ഥികൾ ഫീസടയ്ക്കാൻ പാടുപെടും!
  • Most Read

    British Pathram Recommends