കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ രണ്ട് ആപ്പിള്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ വിജയത്തിന് ശേഷം പുതിയ പദ്ധതിയുമായി ആപ്പിള്‍.
രാജ്യത്ത് കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതി ഇട്ട് ആപ്പിള്‍. ഇന്ത്യയില്‍ കൂടുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്.
ബെംഗളുരു, പുനെ, ഡെല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകള്‍ തുടങ്ങുക. ഐഫോണ്‍ 16 സീരീസിലെ എല്ലാ ഫോണുകളും ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടെന്നും ആപ്പിള്‍ വ്യക്തമാക്കി.
2023 ഏപ്രിലിലാണ് മുംബൈയിലെ ബികെസിയില്‍ ആപ്പിള്‍ ആദ്യമായി കമ്പനിയുടെ നേരിട്ടുള്ള വില്പനകേന്ദ്രം തുടങ്ങിയത്. തൊട്ടുപിന്നാലെ ന്യൂഡല്‍ഹിയിലെ സാകേതില്‍ രണ്ടാമത്തെ ആപ്പിള്‍ സ്റ്റോറും തുറന്നു. ഐഫോണ്‍ 15 സീരീസ്, ഐഫോണ്‍ 16 സീരീസ് ഫോണുകള്‍ ആദ്യമായി വില്പനയ്ക്കെത്തിയ ദിവസം ഈ രണ്ട് സ്റ്റോറുകളുടെയും മുന്നില്‍ ഉപഭോക്താക്കളുടെ വലിയ നിരയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെ എത്തി ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്.