സാഹിത്യകാരന് എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്.
അലമാരയില്‍ ഉണ്ടായിരുന്ന 26 പവന് സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്.
ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.