18
MAR 2021
THURSDAY
1 GBP =109.82 INR
1 USD =84.04 INR
1 EUR =91.51 INR
breaking news : കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന അമിത വണ്ണം കുറക്കാന്‍ ഇനി ജിപിമാര്‍ ഒസെമ്പിക് മരുന്നുകള്‍ സൗജന്യമായി നല്‍കും; ജനങ്ങളെ ആരോഗ്യവാന്മാരാക്കാന്‍ രണ്ടും കല്‍പിച്ച് യുകെ സര്‍ക്കാര്‍ >>> സ്ത്രീകള്‍ തമ്മില്‍ നടന്ന വഴക്കും വാക്കേറ്റം, പിടിച്ചു മാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേറ്റു, സംഭവം എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍ >>> വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി നവീകരിച്ച ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി ഇന്ത്യ; തൊഴിലാളികള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ യാത്ര ഒരുക്കാനെന്ന് റിപ്പോര്‍ട്ട് >>> സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ലൈംഗിക പീഡനനും മോശം കമന്റുകളും അടക്കം ഇനി രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യാം; പുതിയ വെബ്‌സൈറ്റുമായി എന്‍എച്ച്എസ് >>> മൊബൈല്‍ ഉപയോഗിച്ചാല്‍, ഉറക്കം വരികയോ കോട്ടുവാ ഇടുകയോ കണ്ണടഞ്ഞു പോവുകയോ ചെയ്താല്‍ ഉടന്‍ ബസില്‍ അപായമണി ഉയരും;പുത്തന്‍ വിദ്യയുമായി കെഎസ്ആര്‍ടിസി >>>
Home >> BUSINESS
ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അന്തരിച്ചു, മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരിക്കേ ആണ് മരണം

സ്വന്തം ലേഖകൻ

Story Dated: 2024-10-10

ടാറ്റ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രത്തന്‍ ടാറ്റ. 86 വയസായിരുന്നു. രണ്ട് ദിവസം മുമ്പ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.

നവല്‍ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബര്‍ 28നാണ് രത്തന്‍ ടാറ്റ ജനിച്ചത്. അവിവാഹിതനാണ്. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു.

1991 മുതല്‍ 2012 വരെ ടാറ്റ ?ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ച 21 വര്‍ഷത്തിനിടയില്‍ വരുമാനം 40 മടങ്ങ് വര്‍ദ്ധിച്ചു. അതുപോലെ ലാഭത്തിലും 50 മടങ്ങ് വര്‍ദ്ധനവുണ്ടായി.അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ടാറ്റ ഗ്രൂപ്പ് ടെറ്റ്ലി, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, കോറസ് എന്നിവ ഏറ്റെടുത്തു. 75 വയസ്സ് തികഞ്ഞപ്പോള്‍, 2012 ഡിസംബര്‍ 28-ന് ടാറ്റ ഗ്രൂപ്പിലെ തന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ രത്തന്‍ ടാറ്റ രാജിവച്ചു. സാധാരണക്കാര്‍ക്കായി ടാറ്റ നാനോ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു.1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു.

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ. കോര്‍പറേറ്റ് വളര്‍ച്ചയെ രാഷ്ട്രനിര്‍മാണവുമായി കോര്‍ത്തിണക്കിയ വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചന സന്ദേശത്തില്‍ കുറിച്ചു. രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രത്തന്‍ ടാറ്റ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദേശത്തില്‍ കുറിച്ചു.

More Latest News

സ്ത്രീകള്‍ തമ്മില്‍ നടന്ന വഴക്കും വാക്കേറ്റം, പിടിച്ചു മാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേറ്റു, സംഭവം എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍

എറണാകുളം: സ്ത്രീകള്‍ തമ്മില്‍ നടന്ന വഴക്കും വാക്കേറ്റത്തിനു ഇടയില്‍ പിടിച്ചുമാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേറ്റു. എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയിലാണ് സംഭവം. സ്ത്രീകള്‍ തമ്മില്‍ മുട്ടനടിക്കിടിയില്‍ അവരെ പിടിച്ച് മാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേല്‍ക്കുകയായിരുന്നു. സ്ത്രീകള്‍ തമ്മിലുള്ള വാക്കേറ്റത്തിന്റെയും അടിപിടിയുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുത്തന്‍വേലിക്കര ചെറു കടപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ബിബിനാണ് ഇവരെ പിടിച്ചു മാറ്റാന്‍ ചെന്നത്. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ വെട്ടേല്‍ക്കുകയായിരുന്നു. അപവാദം പറഞ്ഞ് പരത്തുന്നു എന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകള്‍ തമ്മില്‍ തര്‍ക്കമുണ്ടാക്കുന്നത്. പിന്നീട് കൈചൂണ്ടി പരസ്പരം ,സംസാരിക്കുകയും ഒരാള്‍ ഉന്തുന്നതും വീഡിയോയില്‍ കാണാം. ഇതോടെയാണ് തര്‍ക്കം വഷളാവുന്നത്. എന്റെ അമ്മയുടെ ദേഹത്ത് പിടിച്ച് തള്ളുന്നോ എന്ന് ചോദിച്ച് മറ്റു സ്ത്രീകളും പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുന്നതും പിടിച്ച് വലിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് എല്ലാം കണ്ട് നിന്ന് ആള്‍ ഇവരെ പിടുച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിബിന് വെട്ടേല്‍ക്കുന്നത്. ഇയാളെ അപ്പോള്‍ തന്നെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിബിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം.

മൊബൈല്‍ ഉപയോഗിച്ചാല്‍, ഉറക്കം വരികയോ കോട്ടുവാ ഇടുകയോ കണ്ണടഞ്ഞു പോവുകയോ ചെയ്താല്‍ ഉടന്‍ ബസില്‍ അപായമണി ഉയരും;പുത്തന്‍ വിദ്യയുമായി കെഎസ്ആര്‍ടിസി

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വളരെ കുറ്റകരമാണ്. എന്നാലും പലരും ഇന്നും ഇത് ആവര്‍ത്തിച്ച് അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇപ്പോഴിതാ ഇത്തരം പ്രവണത നിറുത്തലാക്കുന്ന പുതിയ കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടികൂടാനുള്ള പുത്തന്‍ സൗകര്യം ആണ് അവതരിപ്പിക്കുന്നത്. ബസുകള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ ബസില്‍ അപായമണി ഉയരുന്ന രീതിയാണ് അവതരിപ്പിക്കുന്നത്. പത്ത് പുതിയ പ്രീമിയം ബസുകള്‍ എ.സി സൂപ്പര്‍ഫാസ്റ്റ് ഇനത്തില്‍ രംഗത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലേക്കും അപായ സന്ദേശമെത്തും. ഡ്രൈവര്‍ക്ക് ഉറക്കം വരികയോ കോട്ടുവാ ഇടുകയോ, കണ്ണടഞ്ഞുപോവുകയോ ചെയ്താലും അപായ മണിയടിക്കും. കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശവും പോകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍സ് ഓട്ടോമാറ്റെന്ന ഐ.ടി കമ്പനിയാണ് ഈ സംവിധാനങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്കായി സീറ്റ് ബെല്‍റ്റുകള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, റീഡിങ് ലാംപ്, മാഗസിന്‍ പൗച്ച്, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ എന്നീ സൗകര്യങ്ങളും ബസിലുണ്ട്. ഒരു ബസില്‍ 40 സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള റൂട്ടുകളില്‍ ദീര്‍ഘദൂര സര്‍വ്വീസുകളാണ് ബസുകള്‍ നടത്തുക. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതില്‍ അഞ്ച് ബസുകള്‍ സര്‍വീസ് തുടങ്ങി.

ബോംബ് ഭീഷണി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി, യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ

വീണ്ടും ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി  ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി. എഐ 127 നമ്പര്‍ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഓണ്‍ലൈനിലാണ് ബോംബ് സന്ദേശം ലഭിച്ചത്. യാത്രക്കാരെയും വിമാനവും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വിമാനത്താവളത്തിലെ ഏജന്‍സികളും പരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായതാണെന്നും വാര്‍ത്താക്കുറിപ്പില്‍ കമ്പനി പറയുന്നു. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടയന്തരമായി ഇറക്കേണ്ടിവന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഐ 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്.

ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തിലാണ് ഈ നടപടി. കഴിഞ്ഞ മാസമായിരുന്നു അപകടം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എറണാകുളം ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാര്‍ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ ശ്രീനാഥ് ഭാസി അന്വേഷണം നേരിട്ടിരുന്നു. ഫഹീമിനെ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുന്നതും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നതും. അപകടമുണ്ടായ സമയം നടന്‍ ശ്രീനാഥ് ഭാസിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ ഫഹീം ആരോപിക്കുന്നു. ഫഹീം ഇടതുവശത്തൂടെയും ശ്രീനാഥ് ഭാസിയുടെ വണ്ടി വലതുവശത്തൂടെയും പോവുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാര്‍ ഫഹീമിന്റെ നേര്‍ക്ക് വന്നന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.

സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!!

വാട്‌സ്ആപ്പ് കഴിഞ്ഞ ഒരു മാസത്തിനിടെ നിരോധിച്ചത് നിരവധി അക്കൗണ്ടുകള്‍. വാട്ട്‌സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചതിനാണ് വാട്‌സ്ആപ്പ് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ 8,458,000 ഉപയോക്താക്കളെ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) റൂള്‍സ്, 2021-ലെ റൂള്‍ 4(1)(ഡി), റൂള്‍ 3എ(7) എന്നിവയ്ക്ക് അനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, വാട്‌സ്ആപ്പ് നയങ്ങള്‍ ലംഘിക്കുന്നതോ ഇടപെടുന്നതോ ആയ അക്കൗണ്ടുകള്‍ക്കെതിരെ വാട്‌സ്ആപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന ജാഗ്രതയുടെ രൂപരേഖ നല്‍കുന്നു. ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് 31 നും ഇടയില്‍ 8,458,000 ഇന്ത്യന്‍ അക്കൗണ്ടുകളാണ് വാട്ട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഇതില്‍ 1,661,000 അക്കൗണ്ടുകള്‍ സജീവമായി നിരോധിച്ചു, അതായത് ഉപയോക്തൃ പരാതികള്‍ ലഭിക്കുന്നതിന് മുമ്ബ് അവ കണ്ടെത്തി നടപടിയെടുത്തു. വാട്ട്‌സ്ആപ്പിന്റെ സ്വയമേവയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് നേടിയത്, ഇത് ബള്‍ക്ക് മെസേജിംഗ് അല്ലെങ്കില്‍ മറ്റ് അസാധാരണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള സംശയാസ്പദമായ പെരുമാറ്റ പാറ്റേണുകള്‍ കണ്ടെത്തുന്നു, പലപ്പോഴും അഴിമതികളുടെയോ ദുരുപയോഗത്തിന്റെയോ ആദ്യകാല സൂചകങ്ങള്‍.

Other News in this category

  • സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!!
  • സുരക്ഷയെ കുറിച്ച് ചിന്തിക്കുന്നുണ്ടോ? യുപിഐ പിന്‍ നമ്പര്‍ ഇടയ്ക്ക് മാറ്റാം, ചെയ്യേണ്ടത് ഇത്
  • കോടിക്കണക്കിന് സ്വത്ത്, പക്ഷെ കൈയ്യില്‍ ധരിച്ചിരുന്നത് സാധാരണ വാച്ചും; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി രത്തന്‍ ടാറ്റയുടെ 'ലളിത ജീവിതത്തിന്റെ' മറ്റൊരു തെളിവ്
  • മെറ്റ എഐയുടെ സേവനം ഇനി ബ്രിട്ടനിലേക്കും!!! ആറ് പുതിയ രാജ്യങ്ങളിലേക്കൂ കൂടി സേവനം വ്യാപിപ്പിച്ച് മെറ്റ
  • രത്തന്‍ ടാറ്റയുടെ പിന്‍ഗാമി, ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയര്‍മാനായി രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരന്‍ നോയല്‍ ടാറ്റ
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു, ഉദ്ഘാടനം ബോചെയും സിനിമാതാരം അദിതി രവിയും ചേര്‍ന്ന്
  • ഇനി ടെക്സ്റ്റ് ബുക്കുകള്‍ ആമസോണിലും, കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ പ്ലസ്ടുവരെയുള്ള പുസ്തകങ്ങള്‍ ആമസോണിലും ലഭിക്കും
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍, ഉദ്ഘാടനം ബോചെയും സിനിമാതാരം അദിതി രവിയും ചേര്‍ന്ന് നിര്‍വ്വഹിക്കും
  • ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഇനി അധികം കാത്തിരിക്കേണ്ട, 10 മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തും, 'ബോള്‍ട്ട്' അവതരിപ്പിച്ച് സ്വിഗ്ഗി
  • ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നിലനിര്‍ത്തി മസ്‌ക്, രണ്ടാമത്തെ ധനികനായി മാര്‍ക്ക് സക്കര്‍ബര്‍ഗ്
  • Most Read

    British Pathram Recommends