സോഷ്യല്‍ മീഡിയയില്‍ ഏറെ നെഗറ്റീവ് നേടിയ വ്യക്തിയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. പക്ഷെ അതുപോലെ തന്നെ കൊല്ലം സുധിയേയും രേണുവിനെയും ആ കുടുംബത്തെയും സ്നേഹിക്കുന്നവരും ഉണ്ട്.
രേണു നല്കിയ അഭിമുഖങ്ങളെ വെച്ചാണ് പലരും രേണുവിനെ എതിര്‍ക്കുന്നത്. അടുത്ത സമയത്ത് രേണു നല്കിയ ഒരു അഭിമുഖത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് താരമായ ദയ അശ്വതി ഇവരെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഒന്ന് ഒതുക്കി തരുമോ ഈ ഇന്റര്‍വ്യൂ എന്നാണ് ദയ ചോദിക്കുന്നത്. നിരവധി വിമര്‍ശനങ്ങളാണ് രേണുവിന് എതിയ ദയ ഉന്നയിക്കുന്നത്.
ദയയുടെ വാക്കുകള്‍ ഇങ്ങനെ:
'സുധി ചേട്ടന് മാത്രമല്ല അദ്ദേഹത്തിന് മുന്‍പേ മരിച്ചുപോയ ഒരുപാട് ആളുകള്‍ ഉണ്ട് സിനിമ താരങ്ങള്‍ തന്നെ പലരുമുണ്ട്. ഉദാഹരണം പറയുകയാണെങ്കില്‍ മോനിഷ വളരെ മികച്ച ഒരു നടിയായിരുന്നു വിവാഹം പോലും കഴിക്കുന്നതിനു മുന്‍പാണ് അവര്‍ മരിച്ചു പോയത് അതിനു ശേഷം അവരുടെ അമ്മയെ ഞാന്‍ അധികം അഭിമുഖങ്ങളില്‍ ഒന്നും തന്നെ കണ്ടിട്ടില്ല.
കാരണം മരണം എന്ന് പറയുന്നത് അത്രയ്ക്ക് വേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് പിന്നീട് അഭിമുഖം കൊടുക്കാന്‍ ഒന്നും ചിലപ്പോള്‍ സാധിച്ചു എന്ന് വരില്ല. അതേപോലെതന്നെ നമുക്ക് എല്ലാവര്ക്കും പരിചിതമായ വ്യക്തിയാണ് മണിച്ചേട്ടന്. മണിച്ചേട്ടന് മരിച്ചതിനുശേഷം അവരുടെ ഭാര്യയും മക്കളും വന്ന് ഇതുപോലെ അഭിമുഖം നല്കുകയാണെങ്കില് എന്തായിരിക്കും നമുക്ക് തോന്നുന്നത്. അതൊരു വെറുപ്പീരായിട്ട് മാത്രമേ നമുക്ക് തോന്നുകയുള്ളൂ. അതേപോലെ സുധി ചേട്ടന്റെ അവസാന സമയത്ത് ബ്ലഡ് പുരണ്ട ഷര്‍ട്ട് സ്പ്രേ ആക്കി എടുത്തു എന്ന് പറയുന്നു. എനിക്ക് ഇതൊന്നും ചിന്തിക്കാന്‍ പോലും സാധിക്കില്ല അതിങ്ങനെ മണപ്പിച്ചു കൊണ്ടിരിക്കുക എന്ന് പറയുന്നത് എന്ത് സന്തോഷമാണ് നല്‍കുന്നത്. സുധി ചേട്ടന് എന്തോ വിസിറ്റിംഗ് വിസ എടുത്തു ദുബായ്ക്ക് പോയത് പോലെയാണ് ഇവരുടെ രീതി.'