18
MAR 2021
THURSDAY
1 GBP =109.82 INR
1 USD =84.04 INR
1 EUR =91.51 INR
breaking news : കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന അമിത വണ്ണം കുറക്കാന്‍ ഇനി ജിപിമാര്‍ ഒസെമ്പിക് മരുന്നുകള്‍ സൗജന്യമായി നല്‍കും; ജനങ്ങളെ ആരോഗ്യവാന്മാരാക്കാന്‍ രണ്ടും കല്‍പിച്ച് യുകെ സര്‍ക്കാര്‍ >>> സ്ത്രീകള്‍ തമ്മില്‍ നടന്ന വഴക്കും വാക്കേറ്റം, പിടിച്ചു മാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേറ്റു, സംഭവം എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍ >>> വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി നവീകരിച്ച ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി ഇന്ത്യ; തൊഴിലാളികള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ യാത്ര ഒരുക്കാനെന്ന് റിപ്പോര്‍ട്ട് >>> സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ലൈംഗിക പീഡനനും മോശം കമന്റുകളും അടക്കം ഇനി രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യാം; പുതിയ വെബ്‌സൈറ്റുമായി എന്‍എച്ച്എസ് >>> മൊബൈല്‍ ഉപയോഗിച്ചാല്‍, ഉറക്കം വരികയോ കോട്ടുവാ ഇടുകയോ കണ്ണടഞ്ഞു പോവുകയോ ചെയ്താല്‍ ഉടന്‍ ബസില്‍ അപായമണി ഉയരും;പുത്തന്‍ വിദ്യയുമായി കെഎസ്ആര്‍ടിസി >>>
Home >> NEWS
യുകെയിലെ ലക്ഷക്കണക്കിന് ജോലിക്കാർക്ക് ആദ്യദിനം മുതൽ സിക്ക് ലീവും ജോലിയാരംഭം മുതൽ പാരന്റൽ ലീവും ലഭിക്കും! പുതിയ എംപ്ലോയ്‌മെന്റ് റൈറ്റ്സ് ബിൽ ഉടൻ പ്രാബല്യത്തിൽ; തുറന്നുകിട്ടുക നിരവധി തൊഴിൽ അവകാശങ്ങൾ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-10-11

 

യുകെ സ്വകാര്യമേഖലയിലെ അസംഘടിതരായ ദശലക്ഷക്കണക്കിന് ജോലിക്കാർക്ക് അസുഖം ബാധിച്ച ആദ്യദിവസം മുതൽ സിക്ക് പേ നേടാൻ പുതിയ നിയമം വഴിയൊരുക്കുന്നു.

 

അതുപോലെ സ്ഥാപനത്തിൽ ജോലി ആരംഭിക്കുമ്പോൾ തന്നെ ശമ്പളമില്ലാത്ത പാരന്റൽ ലീവ് ക്ലെയിം ചെയ്യാനും കഴിയും.  പുതിയ എംപ്ലോയ്‌മെന്റ് റൈറ്റ്സ് ബിൽ മുഖാന്തരം തൊഴിലാളി അവകാശങ്ങളുടെ ഒരു വലിയ പുനരുദ്ധാരണമാണ് നടപ്പിലാകുക.

 

എന്നിരുന്നാലും, തൊഴിൽ അവകാശ ബില്ലിലെ ചില നിയമമാറ്റങ്ങളിൽ വെള്ളംചേർക്കുകയോ അല്ലെങ്കിൽ  കാലതാമസം വരുത്തുകയോ ചെയ്യുന്നതായി പൊതുവായി വിമർശിക്കപ്പെടുന്നു. പുതിയ നിയമമാറ്റം നടപ്പിലാക്കാൻ, കൺസൾട്ടേഷന്റെ പേരിൽ സർക്കാർ കൂടുതൽ സമയം അനുവദിച്ചതിനു എതിരെയാണ് വിമർശനം.

 

ഈ ബില്ലിലെ  ഒട്ടുമിക്ക മാറ്റങ്ങളും കൺസൾട്ടേഷൻ കാലയളവിനെ തുടർന്ന് രണ്ട് വർഷത്തേക്ക് പ്രാബല്യത്തിൽ വരില്ല എന്നതുതന്നെ വിമർശനങ്ങൾക്ക് കാരണം 

 

പുതിയ തലമുറയ്‌ക്കുള്ള തൊഴിൽ അവകാശങ്ങളുടെ  ഏറ്റവും വലിയ പരിഷ്കരണമാണ് ബിൽ നൽകുന്നതെന്ന് സർക്കാർ പറഞ്ഞു. എന്നാൽ മാറ്റങ്ങൾ പ്രായോഗികമായി എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ച് തൊഴിലുടമകളായ ബിസിനസ്സ് ഗ്രൂപ്പുകൾ ആശങ്കാകുലരാണ്.

 

അതേസമയം ഉപപ്രധാനമന്ത്രി ഏഞ്ചല റെയ്‌നർ മാറ്റങ്ങൾ അവതരിപ്പിക്കാൻ എടുത്ത സമയത്തെ ന്യായീകരിച്ചു. നിയമമാറ്റ പരിഷ്കാരങ്ങളുടെ പ്രാധാന്യവും എണ്ണക്കൂടുതലും  കാരണം  അവയിൽ ചില കാര്യങ്ങൾ പ്രാബല്യത്തിൽ വരുത്താൻ  കുറച്ച് സമയമെടുക്കുമെന്നും ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ വ്യക്തമാക്കി.

 

എന്നിരുന്നാലും പല തൊഴിലുടമകളും ഇതിനകം തന്നെ ചില നിർദ്ദിഷ്ട മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും  അവർ ചൂണ്ടിക്കാണിച്ചു.

 

തൊഴിലാളികൾക്ക് അനുകൂലമായും ബിസിനസ്സുകാർക്കും അനുകൂലമായും ഒരേസമയം പ്രവർത്തിക്കാൻ സർക്കാർ  ശ്രമിക്കുന്നു.  ഈ സന്തുലിതാവസ്ഥ നിലനിർത്താൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും തീരുമാനിക്കേണ്ടതുണ്ട്.

 

പുതിയ നിയമമാറ്റ പദ്ധതിയുടെ ഭാഗമായി, അന്യായമായ പിരിച്ചുവിടലിൽ നിന്നുള്ള തൊഴിലാളികളുടെ പരിരക്ഷകൾക്കായി നിലവിലുള്ള രണ്ട് വർഷത്തെ യോഗ്യതാ കാലയളവ് എന്ന മാനദണ്ഡം നീക്കം ചെയ്യും.

 

നിലവിലെ ഒരു തൊഴിലുടമയ്‌ക്ക് കീഴിൽ രണ്ട് വർഷത്തിൽ താഴെയായി കഴിയുന്ന ഒമ്പത് ദശലക്ഷം തൊഴിലാളികൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് മന്ത്രിമാർ പറഞ്ഞു.

 

എന്നിരുന്നാലും, പൂർണ്ണമായ നടപടിക്രമങ്ങളില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാൻ കഴിയുന്ന നിയമം ഒമ്പത് മാസത്തെ പ്രൊബേഷൻ കാലയളവിന് വിധേയമായിരിക്കും. 

 

എന്നാൽ ഒമ്പത് മാസത്തിനുള്ളിൽ ഒരു തൊഴിലാളിയെ പിരിച്ചുവിടുകയാണെങ്കിൽ, ഏത് സാഹചര്യത്തിലാണ് അവർക്ക് അന്യായമായ പിരിച്ചുവിടലിന് അവകാശവാദം ഉന്നയിക്കാൻ കഴിയുകയെന്നും അവർക്ക് എപ്പോൾ കഴിയില്ലെന്നും വ്യക്തമല്ലെന്നതാണ് മറ്റൊരു ന്യൂനത.

 

പുതിയ പ്രധാന നിയമ മാറ്റങ്ങൾ: 

 

സ്റ്റാറ്റൂട്ടറി സിക്ക് പേ  (എസ്എസ്പി): 

തൊഴിലാളികൾക്ക് അസുഖം വന്ന ആദ്യദിവസം മുതൽ, ഇനിമുതൽ എസ്എസ്പിക്ക് അർഹതയുണ്ട് .

 

SSP-യുടെ കുറഞ്ഞ വരുമാന പരിധി: 

നിലവിൽ, ആഴ്ചയിൽ £123 ൽ താഴെ വരുമാനമുള്ള തൊഴിലാളികൾക്ക് SSP ക്ലെയിം ചെയ്യാൻ കഴിയില്ല. ഈ പരിധി നീക്കം ചെയ്യപ്പെടും. എന്നാൽ ബിൽ കുറഞ്ഞ വരുമാനക്കാർക്ക് അസുഖ വേതനത്തിൻ്റെ കുറഞ്ഞ തലം നിശ്ചയിക്കും

 

പാരന്റൽ ലീവ്:

 

26 ആഴ്‌ചയ്‌ക്ക് പകരം ജോലിയുടെ ആദ്യദിവസം മുതൽ പിതാവോ പങ്കാളിയോ യോഗ്യത നേടണം

 

ശമ്പളമില്ലാത്ത രക്ഷാകർതൃ അവധി: 

ഒരു വർഷത്തിനുപകരം, ജോലിയുടെ ആദ്യ ദിവസം മുതൽ രക്ഷിതാക്കൾ യോഗ്യരാകും

 

ശമ്പളമില്ലാത്ത വിയോഗ അവധി: 

തൊഴിലാളികൾക്ക് ഒരുദിവസം അവകാശമായി മാറുക

 

ഫ്ലെക്‌സിബിൾ വർക്കിംഗ്: 

ആദ്യ ദിവസം മുതൽ നടത്തുന്ന ഏതെങ്കിലും ഫ്ലെക്‌സിബിൾ വർക്കിംഗ് അഭ്യർത്ഥനകൾ മേലധികാരികൾ പരിഗണിക്കും. യുക്തിരഹിതമാണെന്ന് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ‘എസ്’  എന്ന് പറയുമെന്നും പ്രതീക്ഷിക്കുന്നു. 

 

പല വൻകിട ബിസിനസ് ഗ്രൂപ്പുകളും പദ്ധതികളെ സ്വാഗതം ചെയ്തു, എന്നാൽ വലിയൊരു വിഭാഗം എതിർപ്പുമായി നിൽക്കുന്നു.

ആറ് മാസത്തെ മുൻ നിർദ്ദേശം ഉണ്ടായിരുന്നിട്ടും, ഒമ്പത് മാസത്തെ ശുപാർശയോടെ പുതിയ നിയമനങ്ങൾക്കായി പുതിയ പ്രൊബേഷൻ കാലയളവിനെക്കുറിച്ചും സർക്കാർ ആലോചിക്കുമെന്നും വക്താവ് വ്യക്തമാക്കി.

 

More Latest News

സ്ത്രീകള്‍ തമ്മില്‍ നടന്ന വഴക്കും വാക്കേറ്റം, പിടിച്ചു മാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേറ്റു, സംഭവം എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍

എറണാകുളം: സ്ത്രീകള്‍ തമ്മില്‍ നടന്ന വഴക്കും വാക്കേറ്റത്തിനു ഇടയില്‍ പിടിച്ചുമാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേറ്റു. എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയിലാണ് സംഭവം. സ്ത്രീകള്‍ തമ്മില്‍ മുട്ടനടിക്കിടിയില്‍ അവരെ പിടിച്ച് മാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേല്‍ക്കുകയായിരുന്നു. സ്ത്രീകള്‍ തമ്മിലുള്ള വാക്കേറ്റത്തിന്റെയും അടിപിടിയുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുത്തന്‍വേലിക്കര ചെറു കടപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ബിബിനാണ് ഇവരെ പിടിച്ചു മാറ്റാന്‍ ചെന്നത്. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ വെട്ടേല്‍ക്കുകയായിരുന്നു. അപവാദം പറഞ്ഞ് പരത്തുന്നു എന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകള്‍ തമ്മില്‍ തര്‍ക്കമുണ്ടാക്കുന്നത്. പിന്നീട് കൈചൂണ്ടി പരസ്പരം ,സംസാരിക്കുകയും ഒരാള്‍ ഉന്തുന്നതും വീഡിയോയില്‍ കാണാം. ഇതോടെയാണ് തര്‍ക്കം വഷളാവുന്നത്. എന്റെ അമ്മയുടെ ദേഹത്ത് പിടിച്ച് തള്ളുന്നോ എന്ന് ചോദിച്ച് മറ്റു സ്ത്രീകളും പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുന്നതും പിടിച്ച് വലിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് എല്ലാം കണ്ട് നിന്ന് ആള്‍ ഇവരെ പിടുച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിബിന് വെട്ടേല്‍ക്കുന്നത്. ഇയാളെ അപ്പോള്‍ തന്നെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിബിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം.

മൊബൈല്‍ ഉപയോഗിച്ചാല്‍, ഉറക്കം വരികയോ കോട്ടുവാ ഇടുകയോ കണ്ണടഞ്ഞു പോവുകയോ ചെയ്താല്‍ ഉടന്‍ ബസില്‍ അപായമണി ഉയരും;പുത്തന്‍ വിദ്യയുമായി കെഎസ്ആര്‍ടിസി

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വളരെ കുറ്റകരമാണ്. എന്നാലും പലരും ഇന്നും ഇത് ആവര്‍ത്തിച്ച് അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇപ്പോഴിതാ ഇത്തരം പ്രവണത നിറുത്തലാക്കുന്ന പുതിയ കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടികൂടാനുള്ള പുത്തന്‍ സൗകര്യം ആണ് അവതരിപ്പിക്കുന്നത്. ബസുകള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ ബസില്‍ അപായമണി ഉയരുന്ന രീതിയാണ് അവതരിപ്പിക്കുന്നത്. പത്ത് പുതിയ പ്രീമിയം ബസുകള്‍ എ.സി സൂപ്പര്‍ഫാസ്റ്റ് ഇനത്തില്‍ രംഗത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലേക്കും അപായ സന്ദേശമെത്തും. ഡ്രൈവര്‍ക്ക് ഉറക്കം വരികയോ കോട്ടുവാ ഇടുകയോ, കണ്ണടഞ്ഞുപോവുകയോ ചെയ്താലും അപായ മണിയടിക്കും. കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശവും പോകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍സ് ഓട്ടോമാറ്റെന്ന ഐ.ടി കമ്പനിയാണ് ഈ സംവിധാനങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്കായി സീറ്റ് ബെല്‍റ്റുകള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, റീഡിങ് ലാംപ്, മാഗസിന്‍ പൗച്ച്, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ എന്നീ സൗകര്യങ്ങളും ബസിലുണ്ട്. ഒരു ബസില്‍ 40 സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള റൂട്ടുകളില്‍ ദീര്‍ഘദൂര സര്‍വ്വീസുകളാണ് ബസുകള്‍ നടത്തുക. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതില്‍ അഞ്ച് ബസുകള്‍ സര്‍വീസ് തുടങ്ങി.

ബോംബ് ഭീഷണി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി, യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ

വീണ്ടും ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി  ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി. എഐ 127 നമ്പര്‍ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഓണ്‍ലൈനിലാണ് ബോംബ് സന്ദേശം ലഭിച്ചത്. യാത്രക്കാരെയും വിമാനവും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വിമാനത്താവളത്തിലെ ഏജന്‍സികളും പരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായതാണെന്നും വാര്‍ത്താക്കുറിപ്പില്‍ കമ്പനി പറയുന്നു. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടയന്തരമായി ഇറക്കേണ്ടിവന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഐ 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്.

ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തിലാണ് ഈ നടപടി. കഴിഞ്ഞ മാസമായിരുന്നു അപകടം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എറണാകുളം ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാര്‍ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ ശ്രീനാഥ് ഭാസി അന്വേഷണം നേരിട്ടിരുന്നു. ഫഹീമിനെ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുന്നതും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നതും. അപകടമുണ്ടായ സമയം നടന്‍ ശ്രീനാഥ് ഭാസിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ ഫഹീം ആരോപിക്കുന്നു. ഫഹീം ഇടതുവശത്തൂടെയും ശ്രീനാഥ് ഭാസിയുടെ വണ്ടി വലതുവശത്തൂടെയും പോവുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാര്‍ ഫഹീമിന്റെ നേര്‍ക്ക് വന്നന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.

സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!!

വാട്‌സ്ആപ്പ് കഴിഞ്ഞ ഒരു മാസത്തിനിടെ നിരോധിച്ചത് നിരവധി അക്കൗണ്ടുകള്‍. വാട്ട്‌സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചതിനാണ് വാട്‌സ്ആപ്പ് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ 8,458,000 ഉപയോക്താക്കളെ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) റൂള്‍സ്, 2021-ലെ റൂള്‍ 4(1)(ഡി), റൂള്‍ 3എ(7) എന്നിവയ്ക്ക് അനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, വാട്‌സ്ആപ്പ് നയങ്ങള്‍ ലംഘിക്കുന്നതോ ഇടപെടുന്നതോ ആയ അക്കൗണ്ടുകള്‍ക്കെതിരെ വാട്‌സ്ആപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന ജാഗ്രതയുടെ രൂപരേഖ നല്‍കുന്നു. ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് 31 നും ഇടയില്‍ 8,458,000 ഇന്ത്യന്‍ അക്കൗണ്ടുകളാണ് വാട്ട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഇതില്‍ 1,661,000 അക്കൗണ്ടുകള്‍ സജീവമായി നിരോധിച്ചു, അതായത് ഉപയോക്തൃ പരാതികള്‍ ലഭിക്കുന്നതിന് മുമ്ബ് അവ കണ്ടെത്തി നടപടിയെടുത്തു. വാട്ട്‌സ്ആപ്പിന്റെ സ്വയമേവയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് നേടിയത്, ഇത് ബള്‍ക്ക് മെസേജിംഗ് അല്ലെങ്കില്‍ മറ്റ് അസാധാരണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള സംശയാസ്പദമായ പെരുമാറ്റ പാറ്റേണുകള്‍ കണ്ടെത്തുന്നു, പലപ്പോഴും അഴിമതികളുടെയോ ദുരുപയോഗത്തിന്റെയോ ആദ്യകാല സൂചകങ്ങള്‍.

Other News in this category

  • ബോംബ് ഭീഷണി… എയർ ഇന്ത്യ വിമാനം കാനഡയിലെ ആർട്ടിക് സിറ്റിയിൽ അടിയന്തരമായി ഇറക്കി! വിമാനത്തിൽ ജീവനക്കാരടക്കം 211 യാത്രക്കാർ, ഇന്ത്യ, കാനഡ സർക്കാർ പോരിനെത്തുടർന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര സംഘടനകൾ
  • ഹൈ കമ്മീഷണർമാരേയും ഉന്നത നയതന്ത്ര പ്രതിനിധികളേയും പുറത്താക്കിയും തിരിച്ചുവിളിച്ചും ഇന്ത്യ, കാനഡ സർക്കാർ പോര് വീണ്ടും രൂക്ഷം! കാനഡയിൽ സ്‌റ്റഡി, ഡിപെൻഡന്റ് വിസകളിൽ എത്തിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ആശങ്കയിൽ, കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ചേക്കും
  • എൻഎച്ച്എസിൽ പല്ലുപറിക്കായി കാത്തിരുന്നാൽ പല്ലുകൊഴിയും! യുകെയിലെ ചില സ്ഥലങ്ങളിൽ ഡെന്റിസ്റ്റുകളെ കാണാൻ രോഗികൾ 4 വർഷംവരെ കാത്തിരിക്കുന്നു! ദന്ത ഡോക്ടർമാരുടെ ക്ഷാമം സർവ്വകാല റെക്കോർഡിൽ! കുട്ടികൾക്കും ചികിത്സയില്ല!
  • അനവധി മലയാളികൾ ജോലിചെയ്യുന്ന യൂബർ ഈറ്റ്‌സ്, ഡെലിവറൂ, ജസ്റ്റ് ഈറ്റ് കമ്പനികളിൽ അനധികൃത തൊഴിലാളികൾക്കായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വ്യാപക റെയ്‌ഡ്‌! താമസം നിരത്തിയിട്ട കാരവനുകളിൽ! മുപ്പതോളം പേർ പിടിയിലായി; റെയ്‌ഡ്‌ ശക്തമാക്കി ലേബർ സർക്കാർ
  • ഇന്ന് മഹാനവമി.. വിദ്യാരംഭ എഴുത്തിനിരുത്തിനായി തയ്യാറെടുത്ത് യുകെ മലയാളി കുടുംബങ്ങളും; പൂജവെയ്പ്പും എഴുത്തിനിരുത്തും കുടുതലും കുടുംബങ്ങളിൽ; വിജയദശമിയിലെ എഴുത്തിനിരുത്തൽ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി സംഘടനകളും നടത്തുന്നു
  • വെൽഷ് ഭാഷ നന്നായി സംസാരിക്കാൻ അറിയാമോ? എങ്കിൽ വെയിൽസ് ഗ്രാമങ്ങളിൽ രാപ്പാർക്കൂ… വീട്ടുവാടക നൽകാനും യാത്രാച്ചിലവിനും മറ്റുമായി 5000 പൗണ്ട് സൗജന്യ ഗ്രാന്റായി കിട്ടും! കുടുംബങ്ങളേയും വ്യക്തികളേയും ക്ഷണിച്ച് കൗൺസിലുകൾ
  • എൻഎച്ച്എസ്സിലടക്കം നഴ്സിംഗ് ഇതര ജോബ് വിസകൾ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുറാക്കറ്റുകൾ വീണ്ടും സജീവം! ഗൾഫിലുള്ളവർക്കും പണം നഷ്ടപ്പെട്ടു! യുകെ ജോലി പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികളും ഇരകൾ! തൊഴിൽ, പഠന വിസകളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയുക
  • ബിർമിംഹാം യൂണിവേഴ്‌സിറ്റിയിൽ നവാഗതർക്കായി നടത്തിയ നൈറ്റ് പാർട്ടിയിൽ കാറോടിച്ചുകയറ്റി പരുക്കേറ്റവരിൽ മലയാളി വിദ്യാര്ഥികളുമെന്ന് സൂചന, പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത് 5 വിദ്യാർഥികൾ, ഭീകരാക്രമണവും സംശയിക്കുന്നു
  • എന്‍എച്ച്എസിലെ മെറ്റേണിറ്റി സ്റ്റാഫിനെ തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധിത പരിശീലനത്തിന് വിടുന്നു; നടപടി ഹെല്‍ത്ത് റെഗുലേറ്ററുടെ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടിന് പിന്നാലെ
  • യുകെ, യുഎസ്, യൂറോപ്പ് മലയാളികൾ ഗൾഫ് വഴി നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നു! മിഡിൽ ഈസ്‌റ്റ് - യൂറോപ്പ് വ്യോമഗതാഗതം യുദ്ധംമൂലം താറുമാറായി! യുകെയിൽ നിന്നടക്കം വിമാന സർവ്വീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നു, ആശങ്കയോടെ പ്രവാസലോകം
  • Most Read

    British Pathram Recommends