കുവൈത്ത് സിറ്റി : കുവൈത്തില്‍ എല്ലാ തരത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവെക്കുവാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
മന്ത്രാലയത്തിന്റെ ആപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ വാലറ്റില്‍ ലഭ്യമായ പതിപ്പ് മാത്രം ഉപയോഗിക്കണമെന്നും മന്ത്രാലയം ലൈസന്‍സ് ഉടമകളോട് ആവശ്യപ്പെട്ടു. ഈ തീരുമാനം പൗരന്മാര്ക്കും താമസക്കാര്‍ക്കും നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ നേടുന്നതിനുള്ള സമയം ലാഭിക്കുന്നതിനും ലക്ഷ്യമിടുന്നു.
സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍, പൊതു ഗതാഗത വാഹനങ്ങള്‍, വാനുകള്‍, ബസുകള്‍ മുതലായ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ക്കും തീരുമാനം ബാധകമാകും. എന്നാല്‍ വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് പഴയത് പോലെ കാര്‍ഡ് രൂപത്തില്‍ തുടരും.ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും സര്‍ക്കാര്‍ സേവനങ്ങള്‍ നല്കുന്നതില് സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.നേരത്തെ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് ഡിജിറ്റല്‍ രൂപത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.