18
MAR 2021
THURSDAY
1 GBP =109.82 INR
1 USD =84.04 INR
1 EUR =91.51 INR
breaking news : മൊബൈല്‍ ഉപയോഗിച്ചാല്‍, ഉറക്കം വരികയോ കോട്ടുവാ ഇടുകയോ കണ്ണടഞ്ഞു പോവുകയോ ചെയ്താല്‍ ഉടന്‍ ബസില്‍ അപായമണി ഉയരും;പുത്തന്‍ വിദ്യയുമായി കെഎസ്ആര്‍ടിസി >>> ബോംബ് ഭീഷണി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി, യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ >>> ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു >>> സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!! >>> സൗദിയില്‍ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ ഇനി പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടാവില്ല, ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനം >>>
Home >> HOT NEWS
അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന റെസ്റ്റൊറന്റിനെ കുറിച്ച് അന്വേഷണം നടത്താന്‍ കാരണമായെന്ന് തെറ്റുധാരണ; ഇന്ത്യന്‍ റസ്റ്റൊറന്റ് മാനേജരെ കാറിടിച്ച് കൊലപ്പെടുത്തിയ പാക് വംശജന് ജീവപര്യന്തം

സ്വന്തം ലേഖകൻ

Story Dated: 2024-10-12
അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന റെസ്റ്റൊറന്റിനെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചതിന് ഉത്തരവാദി ആണെന്ന തെറ്റുധാരണയുടെ പുറത്ത് ഇന്ത്യന്‍ റസ്റ്റൊറന്റ് മാനേജറെ കൊലപ്പെടുത്തിയ കേസില്‍ പാക് വംശജന് ജീവപര്യന്തം തടവ്. റീഡിങ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് വിഗ്‌നേഷ് പട്ടാഭിരാമനെ (36) കൊലപ്പെടുത്തിയ കേസില്‍ പാക് വംശജനായ ഷസേബ് ഖാലിദ് (25) കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ഈ വര്‍ഷം ഫെബ്രുവരി 14ന് തെക്ക് കിഴക്കന്‍ വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ മോഷ്ടിച്ച ലാന്‍ഡ് റോവര്‍ കാര്‍ ഉപയോഗിച്ച് മനപൂര്‍വ്വം കാറിടിച്ച് വിഗ്‌നേഷിനെ കൊലപ്പെടുത്തുകയായിരുന്നു. റോയല്‍ ബെര്‍ക്ഷെയര്‍ ഹോസ്പിറ്റലില്‍ വച്ച് വിഗ്‌നേഷ് മരിക്കുകയും കൊലപാതക അന്വേഷണം ആരംഭിക്കുകയും ചെയ്തു. വാഹനമിടിച്ച് തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് പട്ടാഭിരാമന്‍ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതായി ജൂറി പറഞ്ഞു. ഫെബ്രുവരി 19ന് ഖാലിദിനെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു. കേസില്‍ അറസ്റ്റിലായ സോയിഹീം ഹുസൈന്‍, മിയ റെയ്ലി എന്നിവരും വിചാരണയില്‍ ഹാജരായിരുന്നു. കുറ്റവാളികളെ സഹായിച്ചതിന് സോയിഹീം ഹുസൈനെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചു. 
 

 

More Latest News

മൊബൈല്‍ ഉപയോഗിച്ചാല്‍, ഉറക്കം വരികയോ കോട്ടുവാ ഇടുകയോ കണ്ണടഞ്ഞു പോവുകയോ ചെയ്താല്‍ ഉടന്‍ ബസില്‍ അപായമണി ഉയരും;പുത്തന്‍ വിദ്യയുമായി കെഎസ്ആര്‍ടിസി

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വളരെ കുറ്റകരമാണ്. എന്നാലും പലരും ഇന്നും ഇത് ആവര്‍ത്തിച്ച് അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇപ്പോഴിതാ ഇത്തരം പ്രവണത നിറുത്തലാക്കുന്ന പുതിയ കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടികൂടാനുള്ള പുത്തന്‍ സൗകര്യം ആണ് അവതരിപ്പിക്കുന്നത്. ബസുകള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ ബസില്‍ അപായമണി ഉയരുന്ന രീതിയാണ് അവതരിപ്പിക്കുന്നത്. പത്ത് പുതിയ പ്രീമിയം ബസുകള്‍ എ.സി സൂപ്പര്‍ഫാസ്റ്റ് ഇനത്തില്‍ രംഗത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലേക്കും അപായ സന്ദേശമെത്തും. ഡ്രൈവര്‍ക്ക് ഉറക്കം വരികയോ കോട്ടുവാ ഇടുകയോ, കണ്ണടഞ്ഞുപോവുകയോ ചെയ്താലും അപായ മണിയടിക്കും. കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശവും പോകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍സ് ഓട്ടോമാറ്റെന്ന ഐ.ടി കമ്പനിയാണ് ഈ സംവിധാനങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്കായി സീറ്റ് ബെല്‍റ്റുകള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, റീഡിങ് ലാംപ്, മാഗസിന്‍ പൗച്ച്, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ എന്നീ സൗകര്യങ്ങളും ബസിലുണ്ട്. ഒരു ബസില്‍ 40 സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള റൂട്ടുകളില്‍ ദീര്‍ഘദൂര സര്‍വ്വീസുകളാണ് ബസുകള്‍ നടത്തുക. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതില്‍ അഞ്ച് ബസുകള്‍ സര്‍വീസ് തുടങ്ങി.

ബോംബ് ഭീഷണി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി, യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ

വീണ്ടും ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി  ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി. എഐ 127 നമ്പര്‍ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഓണ്‍ലൈനിലാണ് ബോംബ് സന്ദേശം ലഭിച്ചത്. യാത്രക്കാരെയും വിമാനവും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വിമാനത്താവളത്തിലെ ഏജന്‍സികളും പരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായതാണെന്നും വാര്‍ത്താക്കുറിപ്പില്‍ കമ്പനി പറയുന്നു. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടയന്തരമായി ഇറക്കേണ്ടിവന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഐ 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്.

ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തിലാണ് ഈ നടപടി. കഴിഞ്ഞ മാസമായിരുന്നു അപകടം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എറണാകുളം ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാര്‍ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ ശ്രീനാഥ് ഭാസി അന്വേഷണം നേരിട്ടിരുന്നു. ഫഹീമിനെ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുന്നതും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നതും. അപകടമുണ്ടായ സമയം നടന്‍ ശ്രീനാഥ് ഭാസിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ ഫഹീം ആരോപിക്കുന്നു. ഫഹീം ഇടതുവശത്തൂടെയും ശ്രീനാഥ് ഭാസിയുടെ വണ്ടി വലതുവശത്തൂടെയും പോവുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാര്‍ ഫഹീമിന്റെ നേര്‍ക്ക് വന്നന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.

സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!!

വാട്‌സ്ആപ്പ് കഴിഞ്ഞ ഒരു മാസത്തിനിടെ നിരോധിച്ചത് നിരവധി അക്കൗണ്ടുകള്‍. വാട്ട്‌സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചതിനാണ് വാട്‌സ്ആപ്പ് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ 8,458,000 ഉപയോക്താക്കളെ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) റൂള്‍സ്, 2021-ലെ റൂള്‍ 4(1)(ഡി), റൂള്‍ 3എ(7) എന്നിവയ്ക്ക് അനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, വാട്‌സ്ആപ്പ് നയങ്ങള്‍ ലംഘിക്കുന്നതോ ഇടപെടുന്നതോ ആയ അക്കൗണ്ടുകള്‍ക്കെതിരെ വാട്‌സ്ആപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന ജാഗ്രതയുടെ രൂപരേഖ നല്‍കുന്നു. ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് 31 നും ഇടയില്‍ 8,458,000 ഇന്ത്യന്‍ അക്കൗണ്ടുകളാണ് വാട്ട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഇതില്‍ 1,661,000 അക്കൗണ്ടുകള്‍ സജീവമായി നിരോധിച്ചു, അതായത് ഉപയോക്തൃ പരാതികള്‍ ലഭിക്കുന്നതിന് മുമ്ബ് അവ കണ്ടെത്തി നടപടിയെടുത്തു. വാട്ട്‌സ്ആപ്പിന്റെ സ്വയമേവയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് നേടിയത്, ഇത് ബള്‍ക്ക് മെസേജിംഗ് അല്ലെങ്കില്‍ മറ്റ് അസാധാരണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള സംശയാസ്പദമായ പെരുമാറ്റ പാറ്റേണുകള്‍ കണ്ടെത്തുന്നു, പലപ്പോഴും അഴിമതികളുടെയോ ദുരുപയോഗത്തിന്റെയോ ആദ്യകാല സൂചകങ്ങള്‍.

സൗദിയില്‍ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ ഇനി പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടാവില്ല, ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനം

സൗദി അറേബ്യയില്‍ ഉള്ള ബ്യൂട്ടി സലൂണുകളില്‍ ഇനി മുതല്‍ പുരുഷന്മാര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സലൂണുകളഉമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടാനിങ് ഉപകരണങ്ങള്‍ക്കും ലേസര്‍ സാങ്കേതികവിദ്യയും അക്യുപങ്ചറും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളിലല്ലാതെ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ പുരുഷന്മാര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. പുരുഷന്മാര്‍ക്ക് ഇവിടെ സേവനങ്ങള്‍ നല്‍കില്ല. 'പുരുഷന്മാര്‍ക്ക് പ്രവേശനമില്ല' എന്ന അറിയിപ്പ് പുറത്ത് സ്ഥാപിക്കണം. ഫാര്‍മസ്യൂട്ടിക്കല്‍ പദാര്‍ഥങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ബലദി പ്ലാറ്റ്‌ഫോമില്‍ നിന്ന് പെര്‍മിറ്റെടുത്തതിന് ശേഷമേ ഹോം സേവനങ്ങള്‍ നല്‍കാവൂ. ഉപഭോക്താക്കള്‍ക്കായി ഒരു കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണം. ഒന്നില്‍ കൂടുതല്‍ സീറ്റുകളുണ്ടെങ്കില്‍ ഓരോന്നിനുമിടയിലുള്ള ദൂരം ഒന്നര മീറ്ററില്‍ കുറയാന്‍ പാടില്ല. ബ്യൂട്ടി ഷോപ്പുകളില്‍ അണുവിമുക്ത ഉപകരണമുണ്ടാവണമെന്നതും നിബന്ധനയാണ്. വൃത്തിയുള്ള വസ്ത്രവും വര്‍ക്ക് കാര്‍ഡും ധരിക്കണം. വ്യക്തിശുചിത്വം പാലിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ജോലി തുടരാന്‍ പാടില്ല. നിയുക്ത സ്ഥലങ്ങളില്‍ മാത്രമേ പുകവലിക്കാവൂ. ജോലി സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും ആരോഗ്യസര്‍ട്ടിഫിക്കറ്റും ഉണ്ടാവേണ്ടത് നിര്‍ബന്ധമാണ്. ജോലി സ്ഥലത്ത് മാസ്‌ക് ധരിച്ചിരിക്കണം. ജോലി സമയത്ത് മൂക്കിലും വായിലും സ്പര്‍ശിക്കുക, തുപ്പുക തുടങ്ങി അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നും നിബന്ധനകളിലുണ്ട്. സൗദി അറേബ്യയില്‍ വനിതകളുടെ ബ്യൂട്ടിപാര്‍ലര്‍ തൊഴില്‍ മേഖലയില്‍ ഏറ്റവുമധികം ജോലി ചെയ്യുന്നവര്‍ ഫിലിപ്പീനികളും മലയാളികളുമാണ്. അതുകൊണ്ട് തന്നെ പുതിയ നിബന്ധകള്‍ മലയാളികളായ തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കും.

Other News in this category

  • ജീവിത ചെലവുകള്‍ താങ്ങാനാവാതെ ഇംഗ്ലണ്ട് വിട്ട് ഇംഗ്ലീഷുകാര്‍ സ്‌കോട്ട്ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും കുടിയേറുന്നു; നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്
  • സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടം; സ്‌പെയിനിലെ 630 അടി ഉയരമുള്ള പാലത്തില്‍ നിന്ന് വീണ് ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം
  • യുകെയില്‍ പഠിക്കാനുള്ള വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ ഇടിവ്; ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ അപേക്ഷകളില്‍ 16% കുറവെന്ന് ഹോം ഓഫീസ് കണക്കുകള്‍
  • സ്ലോയില്‍ എക്‌സ് എല്‍ ബുള്ളി നായയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍, പ്രതികളില്‍ നിന്ന മയക്കുമരുന്നും കഞ്ചാവും കണ്ടെത്തി
  • ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ പീഡനം: 24 കാരനായ മുന്‍ പ്രീമിയര്‍ ലീഗ് താരം അറസ്റ്റില്‍, പ്രതിയെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു
  • കൊവിഡും ഉക്രെയ്നിലെ അധിനിവേശവും നല്‍കിയ ഷോക്ക് മാറുന്നില്ല; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ അടുത്തെങ്ങും കുറയാന്‍ സാധ്യതയില്ലെന്ന് ലോയ്ഡ്സ് ബാങ്ക് ചീഫ് എക്സിക്യുട്ടീവ്
  • ഹോം ലോണുകളുടെ പലിശ നിരക്കില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബാര്‍ക്ലേസും, സാന്‍ടാന്‍ഡറും; മോര്‍ട്ട്ഗേജ് എടുത്തവര്‍ക്ക് തിരിച്ചടി നേരിടുന്നത് ഇങ്ങനെ.....
  • അവധിക്കാല യാത്രയ്ക്കിടെ പങ്കാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; 53 കാരന് അഞ്ച് വര്‍ഷം തടവ്, 56 കാരിയെ കൊന്നത് ഒറ്റ ഇടിക്കെന്ന് ദൃസാക്ഷികള്‍
  • അഞ്ച് പേര്‍ക്കുള്ള വീട്ടില്‍ പാര്‍പ്പിച്ചത് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ; ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ഭൂവുടമയ്ക്ക് 50,000 പൗണ്ട് പിഴ ചുമത്തി വില്ലെസ്ഡന്‍ മജിസ്ട്രേറ്റ് കോടതി
  • തെക്കെ അമേരിക്കയില്‍ നിന്ന് കയറ്റുമതി ചെയ്ത വാഴപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ച് 200 മില്യണ്‍ പൗണ്ടിന്റെ കൊക്കെയ്ന്‍ കടത്താനുള്ള ശ്രമം വിഫലമാക്കി; യുകെയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട
  • Most Read

    British Pathram Recommends