നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പര്‍വ്വതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി. എവറസ്റ്റ് കയറവെ കാണാതായ പര്‍വ്വതാരോഹകനായ ബ്രിട്ടീഷ് സ്വദേശിയായ ആന്‍ഡ്രൂ കോമിന് സാന്‍ഡി ഇര്‍വിന്റെ കാലാണ് കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ കാലിന്റെ ഭാഗം മഞ്ഞില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാലിലണിഞ്ഞ സെക്സില്‍ 'എസി ഇര്വിന്' എന്ന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വവിത്തിരിവായത്.
നൂറ് വര്‍ഷം മുന്‍പ് കാണാതായ ആന്‍ഡ്രൂവിന്റെ കാലാണെന്ന് തിരിച്ചറിഞ്ഞത് ഈ സോക്സിലൂടെയാണ്. നാഷണല്‍ ജ്യോഗ്രഫിക്കുവേണ്ടി ഡോക്യുമെന്ററി ചിത്രീകരിക്കാനെത്തിയ ജിമ്മി ചിന് നയിച്ച സംഘമാണ് ഈ ശരീരഭാഗം കണ്ടെത്തിയത്.
1924ല്‍ ജോര്‍ജ് മല്ലോറിക്കൊപ്പമാണ് ആന്‍ഡ്രു എവറസ്റ് കയറിയത്. മല്ലോറിയുടെ ശരീരാവശിഷ്ടങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ കണ്ടെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആന്‍ഡ്രുവിനെ പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. ഏറെ നാളായുള്ള ഈ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ശരീര ഭാഗം കണ്ടെത്തിയിരിക്കുന്നത്.