മെറ്റ എഐയുടെ വിപുലീകരണം ആറ് പുതിയ രാജ്യങ്ങളിലേക്കൂ കൂടി വ്യാപിപ്പിച്ച് മെറ്റ. ബ്രിട്ടന്, ബ്രസീല്‍, ബൊളീവിയ, ഗ്വാട്ടിമാല, പരാഗ്വേ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലേക്കാണ് മെറ്റാ എഐയുടെ സേവനം നീട്ടിയിരിക്കുന്നത്.
ഇനി മുതല്‍ ഈ രാജ്യങ്ങളില്‍ മെറ്റ എഐ ഉപയോഗിക്കാം. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല ഉടന്‍ തന്നെ 15 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് സോഷ്യല്‍ മീഡിയ ഭീമന് വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ ആകെ 43 രാജ്യങ്ങളില്‍ മെറ്റാ എഐയുടെ സാന്നിധ്യം ഉറപ്പാകും. സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കു പുറമേ, മറ്റ് ഉല്‍പ്പന്നങ്ങളിലേക്കും വോയ്സ് ബേസ്ഡ് എഐ കമ്ബനി വാഗ്ദാനം ചെയ്തതുടങ്ങി. ഇതിന്റെ ഭാഗമായി യുകെയിലും ഓസ്ട്രേലിയയിലും മെറ്റാ എഐ പിന്തുണയ്ക്കുന്ന റേ-ബാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ അവതരിപ്പിച്ചു. ഫിലിപ്പീന്‍സിലെ തഗാലോഗ് ഭാഷയിലും മെറ്റാ എഐ സംസാരിക്കും.
പുതുതായി അള്‍ജീരിയ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, ലിബിയ, മലേഷ്യ, മൊറോക്കോ, സൗദി അറേബ്യ, സുഡാന്, തായ്ലന്ഡ്, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, വിയറ്റ്നാം, യെമന്‍ എന്നിവയുള്‍പ്പെടെ 15 രാജ്യങ്ങളിലേക്ക് കൂടിയാണ് ചാറ്റ്ബോട്ട് വ്യാപിപ്പിക്കാന്‍ പോകുന്നത്. അറബിക്, ഇന്തോനേഷ്യന്‍, തായ്, വിയറ്റ്നാമീസ് ഭാഷകളില്‍ എഐ സേവനം ഇവിടങ്ങളില്‍ ലഭിക്കും. ഈ വര്‍ഷം അവസാനം ഇവിടെ ലോഞ്ചിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.