ഹോം ലോണുകളുടെ പലിശ നിരക്കില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബാര്‍ക്ലേസും, സാന്‍ടാന്‍ഡറും; മോര്‍ട്ട്ഗേജ് എടുത്തവര്‍ക്ക് തിരിച്ചടി നേരിടുന്നത് ഇങ്ങനെ.....
Story Dated: 2024-10-13
മോര്‍ട്ട്ഗേജ് പലിശ നിരക്കുകളില്‍ വമ്പന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യുകെയിലെ പ്രമുഖ ലെന്‍ഡര്‍മാരായ ബാര്‍ക്ലേസും, സാന്‍ടാന്‍ഡറും. ഇതുമൂലം ഹോം ലോണ്‍ എടുത്തവരുടെ മോര്‍ട്ട്ഗേജ് ചെലവുകളില്‍ സാരമായ വര്‍ദ്ധന നേരിടേണ്ടി വരും. ഇവരുടെ ഏറ്റവും ലാഭകരമായ ഡീലുകളുടെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയോ, അപ്പാടെ പിന്‍വലിക്കുകയോ ചെയ്തിരിക്കുകയാണ്.
സ്വാപ് റേറ്റില്‍ അടുത്തിടെ വരുത്തിയ വര്‍ദ്ധനവുകളാണ് ലെന്‍ഡര്‍മാരെ മാറ്റി ചിന്തിപ്പിക്കുന്നത്. ഇത് ഫിക്സഡ് റേറ്റ് മോര്ട്ട്ഗേജുകളെ നേരിട്ട് ബാധിക്കും. അനിശ്ചിതാവസ്ഥകള്‍ വ്യാപകമാകുന്ന ഘട്ടത്തില്‍ മോര്‍ട്ട്ഗേജ് നിരക്ക് വര്‍ദ്ധനവുകള്‍ ഉറപ്പായും സംഭവിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
സാന്‍ടാന്‍ഡര്‍ തങ്ങളുടെ ഏറ്റവും ലാഭകരമായ അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡീല്‍ താല്‍ക്കാലികമായി പിന്‍വലിക്കും. ബ്രോക്കര്‍മാര്‍ വഴി നല്‍കിയിരുന്ന 3.68% നിരക്കുള്ള ഡീലാണ് റദ്ദാക്കുന്നത്. ഇതിന് പുറമെ ബാര്‍ക്ലേസും ചില ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ബാങ്കിന്റെ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഓഫറിന്റെ നിരക്ക് 3.71 ശതമാനത്തില്‍ നിന്നും ഒറ്റരാത്രി കൊണ്ട് 3.79 ശതമാനത്തിലേക്കാണ് താഴ്ത്തിയിരിക്കുന്നത്. അതേസമയം റീമോര്‍ട്ട്ഗേജ് ചെയ്യുന്നവര്‍ക്ക് ചെറിയ ലാഭം കിട്ടും. ബാര്‍ക്ലേസിന്റെ അഞ്ച് വര്‍ഷത്തെ റീമോര്‍ട്ട്ഗേജ് നിരക്ക് 3.93 ശതമാനത്തില്‍ നിന്നും 3.85 ശതമാനമായാണ് കുറച്ചത്.
More Latest News
ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന് ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു
കൊച്ചി: നടന് ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തിലാണ് ഈ നടപടി. കഴിഞ്ഞ മാസമായിരുന്നു അപകടം.
പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എറണാകുളം ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാര്‍ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്.
മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ ശ്രീനാഥ് ഭാസി അന്വേഷണം നേരിട്ടിരുന്നു.
ഫഹീമിനെ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുന്നതും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നതും.
അപകടമുണ്ടായ സമയം നടന് ശ്രീനാഥ് ഭാസിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ ഫഹീം ആരോപിക്കുന്നു. ഫഹീം ഇടതുവശത്തൂടെയും ശ്രീനാഥ് ഭാസിയുടെ വണ്ടി വലതുവശത്തൂടെയും പോവുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാര്‍ ഫഹീമിന്റെ നേര്‍ക്ക് വന്നന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.
സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!!
വാട്സ്ആപ്പ് കഴിഞ്ഞ ഒരു മാസത്തിനിടെ നിരോധിച്ചത് നിരവധി അക്കൗണ്ടുകള്‍. വാട്ട്സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചതിനാണ് വാട്സ്ആപ്പ് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചത്.
വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ 8,458,000 ഉപയോക്താക്കളെ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021-ലെ റൂള്‍ 4(1)(ഡി), റൂള്‍ 3എ(7) എന്നിവയ്ക്ക് അനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, വാട്സ്ആപ്പ് നയങ്ങള്‍ ലംഘിക്കുന്നതോ ഇടപെടുന്നതോ ആയ അക്കൗണ്ടുകള്‍ക്കെതിരെ വാട്സ്ആപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന ജാഗ്രതയുടെ രൂപരേഖ നല്കുന്നു.
ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് 31 നും ഇടയില്‍ 8,458,000 ഇന്ത്യന്‍ അക്കൗണ്ടുകളാണ് വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഇതില്‍ 1,661,000 അക്കൗണ്ടുകള്‍ സജീവമായി നിരോധിച്ചു, അതായത് ഉപയോക്തൃ പരാതികള്‍ ലഭിക്കുന്നതിന് മുമ്ബ് അവ കണ്ടെത്തി നടപടിയെടുത്തു. വാട്ട്സ്ആപ്പിന്റെ സ്വയമേവയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് നേടിയത്, ഇത് ബള്‍ക്ക് മെസേജിംഗ് അല്ലെങ്കില്‍ മറ്റ് അസാധാരണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള സംശയാസ്പദമായ പെരുമാറ്റ പാറ്റേണുകള്‍ കണ്ടെത്തുന്നു, പലപ്പോഴും അഴിമതികളുടെയോ ദുരുപയോഗത്തിന്റെയോ ആദ്യകാല സൂചകങ്ങള്‍.
സൗദിയില്‍ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ ഇനി പുരുഷന്മാര്ക്ക് പ്രവേശനമുണ്ടാവില്ല, ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനം
സൗദി അറേബ്യയില്‍ ഉള്ള ബ്യൂട്ടി സലൂണുകളില്‍ ഇനി മുതല്‍ പുരുഷന്മാര്ക്ക് പ്രവേശനം ഉണ്ടാകില്ല. സലൂണുകളഉമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍.
ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടാനിങ് ഉപകരണങ്ങള്‍ക്കും ലേസര്‍ സാങ്കേതികവിദ്യയും അക്യുപങ്ചറും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
അത്യാഹിത സാഹചര്യങ്ങളിലല്ലാതെ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ പുരുഷന്മാര്ക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. പുരുഷന്മാര്ക്ക് ഇവിടെ സേവനങ്ങള്‍ നല്‍കില്ല. 'പുരുഷന്മാര്ക്ക് പ്രവേശനമില്ല' എന്ന അറിയിപ്പ് പുറത്ത് സ്ഥാപിക്കണം. ഫാര്‍മസ്യൂട്ടിക്കല്‍ പദാര്‍ഥങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ബലദി പ്ലാറ്റ്ഫോമില്‍ നിന്ന് പെര്‍മിറ്റെടുത്തതിന് ശേഷമേ ഹോം സേവനങ്ങള്‍ നല്‍കാവൂ. ഉപഭോക്താക്കള്‍ക്കായി ഒരു കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണം. ഒന്നില്‍ കൂടുതല്‍ സീറ്റുകളുണ്ടെങ്കില്‍ ഓരോന്നിനുമിടയിലുള്ള ദൂരം ഒന്നര മീറ്ററില്‍ കുറയാന്‍ പാടില്ല. ബ്യൂട്ടി ഷോപ്പുകളില്‍ അണുവിമുക്ത ഉപകരണമുണ്ടാവണമെന്നതും നിബന്ധനയാണ്.
വൃത്തിയുള്ള വസ്ത്രവും വര്‍ക്ക് കാര്‍ഡും ധരിക്കണം. വ്യക്തിശുചിത്വം പാലിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ജോലി തുടരാന്‍ പാടില്ല. നിയുക്ത സ്ഥലങ്ങളില്‍ മാത്രമേ പുകവലിക്കാവൂ. ജോലി സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും ആരോഗ്യസര്‍ട്ടിഫിക്കറ്റും ഉണ്ടാവേണ്ടത് നിര്‍ബന്ധമാണ്. ജോലി സ്ഥലത്ത് മാസ്ക് ധരിച്ചിരിക്കണം. ജോലി സമയത്ത് മൂക്കിലും വായിലും സ്പര്‍ശിക്കുക, തുപ്പുക തുടങ്ങി അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നും നിബന്ധനകളിലുണ്ട്.
സൗദി അറേബ്യയില്‍ വനിതകളുടെ ബ്യൂട്ടിപാര്‍ലര്‍ തൊഴില്‍ മേഖലയില്‍ ഏറ്റവുമധികം ജോലി ചെയ്യുന്നവര്‍ ഫിലിപ്പീനികളും മലയാളികളുമാണ്. അതുകൊണ്ട് തന്നെ പുതിയ നിബന്ധകള്‍ മലയാളികളായ തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കും.
'സ്റ്റാറ്റസ് അപ്ഡേറ്റ്-ചാറ്റസ് ടാബ്', വാട്സ്ആപ്പില്‍ വന്നിരിക്കുന്നത് കിടിലന്‍ ഫീച്ചര്‍
പതിവ് പോലെ തന്നെ കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്-ചാറ്റസ് ടാബ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. വാട്സ്ആപ്പിന്റെ പുതിയ ബീറ്റ വേര്‍ഷനില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്.
അതേസമയം ചാറ്റ് സ്പെസിഫിക് തീമുകള്‍ തയ്യാറാക്കുകയാണ് വാട്സ്ആപ്പ്. വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളിലുമുള്ള തീമുകളാണ് മെറ്റ വാട്സ്ആപ്പിനായി ഒരുക്കുന്നത്. നമുക്ക് ഇഷ്ടപ്പെട്ട ചാറ്റുകള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക തീം കസ്റ്റമൈസ് ചെയ്ത് സെറ്റ് ചെയ്യാനാകും. ബീറ്റ വേര്‍ഷനില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചര്‍ ഉടന്‍ തന്നെ മറ്റുള്ളവര്‍ക്കും ലഭിക്കും. ഇത് ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Android 2.24.21.34 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ഇതിപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും ചാറ്റ് തീം ഫീച്ചര്‍ വാട്സ്ആപ്പ് മറ്റുള്ളവര്‍ക്കും അവതരിപ്പിക്കുക.
നേരത്തെ സ്റ്റാറ്റസുമായി ബന്ധപ്പെട്ട വമ്പന്‍ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്ഡേറ്റുകളില് ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ അവതരിക്കപ്പെട്ടത്.പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള് എല്ലാം കാണാന്‍ ഉപയോക്താക്കള്‍ക്ക് കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.
ഭാര്യയ്ക്ക് പാചകം അറിയില്ല, സ്ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല; ഡിവേഴ്സ് വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍!!!
ഡിവേഴ്സ് ആവശ്യപ്പെടാന്‍ എന്തെല്ലാം കാരണങ്ങളാണ് കണ്ടുപിടിക്കുന്നത്? കുടുംബകോടതിയില്‍ വരുന്ന ചില തരം കേസുകള്‍ കേട്ടാല്‍ ആരും അത്ഭുതപ്പെടുമെന്ന് പലി വക്കീലന്മാരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു കേസാണ് സോഷ്യല്‍ മീഡിയയെ പോലും ഞെട്ടിക്കുന്നത്.
ഭാര്യയ്ക്ക പാചകം അറിയാത്തതിന്റെ പേരില്‍ ആണ് ഇവിടെ ഒരു ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെടുന്നത്. 31 വയസുള്ള തന്റെ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ല. എന്തിന് സ്ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല എന്നാണ് ഭര്‍ത്താവ് പരാതിയില്‍ പറയുന്നത്.
ഇങ്ങനെ ഒരു ഭാര്യയുമായി ബന്ധം തുടരാന്‍ താല്പര്യം ഇല്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. താന്‍ ഡിവോഴ്സിനെ കുറിച്ച് ആലോചിക്കുകയാണെന്നുമാണ് 28 കാരനായ യുവാവ് സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ കുറിച്ചത്.
താനാണ് വീട്ടില്‍ പാചകം ചെയ്യുന്നത്. ഒരു ദിവസം മുഴുവനും ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഭാര്യ വെറുതെ ഇരിക്കുകയായിരിക്കുമെന്നും യുവാവ് പറയുന്നു. പാചകം അറിയാതിരിക്കുന്നത് ഒരു വലിയ കുറ്റമല്ലെന്നാണ് ഭാര്യ പറയുന്നതെന്നും, എല്ലാം ആയുധവത്ക്കരണത്തിന്റെ പ്രശ്നമാണെന്നുമാണ് യുവാവ് പറയുന്നത്.