രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ സാമ്രാജ്യത്തിന്റെയും ഇന്ത്യയുടെ കൂടി നഷ്ടവുമാണ്. ജീവിതത്തില്‍ അദ്ദേഹം പാലിച്ചിരുന്ന, തുടര്‍ന്നിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കൊളാബയിലെ 200 കോടി വിലമതിക്കുന്ന ആഡംബര വീടും പ്രൈവറ്റ് ജെറ്റും, ഫെരാരി കാലിഫോര്‍ണിയ ടി, ജാഗ്വാര്‍ എഫ് ടൈപ്പ് അടങ്ങുന്ന ആഡംബര വാഹനങ്ങളുടെ ശേഖരം ഉണ്ടായിട്ടും ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ എന്ന് എല്ലാവര്ക്കും അറിയാം. ഇപ്പോഴിതാ അതിന് തെളിവായി മറ്റൊരു കാര്യം കൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ രത്തന്‍ ടാറ്റയുടെ മുന്‍കാല ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടും ലളിതമായ ജീവിതമാണ് രത്തന്‍ ടാറ്റ നയിച്ചിരുന്നത്. ക്വാര്‍ഡ്സ് പവറുളള വിക്ടോറിനോക്സ് സ്വിസ് ആര്‍മി റീക്കണ്‍ ഒരു വാച്ച് ധരിച്ച രത്തന്‍ ടാറ്റയുടെ ചിത്രമാണ് ചര്‍ച്ചയാകുന്നത്. കോടികള്‍ വിലമതിക്കുന്ന ഔട്ട്ഫിറ്റുകള് കൊണ്ട് ശതകോടീശ്വരന്മാര് വ്യത്യസ്തമാകുന്ന ഈ കാലത്താണ് രത്തന്‍ അധികം വിലയില്ലാത്ത വാച്ച് ധരിച്ചിരുന്നത്.
നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പണം നിക്ഷേപിച്ച് അദ്ദേഹം മറ്റുളള വ്യവസായികളില്‍ നിന്ന് വ്യത്യസ്തനായി. പ്ലാസ്റ്റിക് കെയ്സില് പ്രസ് ഓണ്‍ ബാക്ക് സ്ഥാപിച്ചിരിക്കുന്ന രീതിയിലുളളതാണ് വാച്ച്. 3,6,9 എന്നീ സംഖ്യകള്‍ ബോള്‍ഡായിട്ട് രേഖപ്പടുത്തിയിട്ടുളള വാച്ചിന് ഏകദേശം 10,328 രൂപയാണ് വില.