ലണ്ടന്‍: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലണ്ടന്റെ ഹൃദയഭാഗത്ത് ഒക്ടോബര്‍ 25, 26 തീയതികളില്ഉഴവൂര് സംഗമം നടക്കും.2013-ലാണ് ഇതിന് മുമ്പ് ഉഴവൂര്‍ സംഗമം ലണ്ടനില്‍ വച്ച് വളരെ വിപുലമായി നടത്തിയത്.
സംഗമത്തിലേക്ക്യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂര്‍ക്കാരെയും ലണ്ടനിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ജിജി താഴത്തുകണ്ടത്തില്‍ അറിയിച്ചു.
എല്ലാവരും ഒരുമിച്ച് ഒത്തുചേരുവാനും കലാ കായിക മാമാങ്കങ്ങളില്‍ ഏര്‍പ്പെടുവാനുമുള്ള ഈ സുവര്‍ണാവസരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ടീംമംഗങ്ങള്‍ അറിയിച്ചു.
ഗൂഗിള്‍ ഫോം വഴിയുള്ള റജിസ്ട്രേഷന് പുരോഗമിക്കുന്നതായും പുതിയതായി തുടങ്ങിയ പാമ്സ് ഹോട്ടല്‍ എന്ന ഫോര്‍സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ ഹോട്ടലില്‍ താമസവും സമ്മേളനവും ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ചെക്കിന് ചെയ്ത് ഞായറാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്യാന്‍ പാകത്തിനുള്ള വിപുലമായ ഓള് ഇന്‍ക്ലൂസീവ് പാക്കേജ് സൗകര്യങ്ങളാണ് സംഘാടകര്‍ ഏര്പ്പെടുത്തിയിരികുന്നത്. ആവശ്യമുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ആണ് റൂമുകള്‍ ക്രമീകരിച്ചിരിക്കുന്നത്.