18
MAR 2021
THURSDAY
1 GBP =109.82 INR
1 USD =84.04 INR
1 EUR =91.51 INR
breaking news : ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു >>> സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!! >>> സൗദിയില്‍ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ ഇനി പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടാവില്ല, ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനം >>> 'സ്റ്റാറ്റസ് അപ്ഡേറ്റ്-ചാറ്റസ് ടാബ്', വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നത് കിടിലന്‍ ഫീച്ചര്‍ >>> ഭാര്യയ്ക്ക് പാചകം അറിയില്ല, സ്‌ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല; ഡിവേഴ്‌സ് വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍!!! >>>
Home >> NAMMUDE NAADU
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ഉത്തരവിറക്കി രാഷ്ട്രപതി; ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

സ്വന്തം ലേഖകൻ

Story Dated: 2024-10-14
തിരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. . കേന്ദ്രഭരണ പ്രദേശത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഒമര്‍ അബ്ദുല്ല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെങ്കില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കണമായിരുന്നു. കഴിഞ്ഞദിവസമാണ് രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലഫ്. ഗവര്‍ണറുടെ ഓഫിസ് ശുപാര്‍ശ രാഷ്ട്രപതി ഭവന് നല്‍കിയത്.

10 വര്‍ഷം മുമ്പ് 2014 ല്‍ ആണ് ജമ്മു കശ്മീരില്‍ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. ആറുവര്‍ഷത്തോളമായി ജമ്മു കശ്മീര്‍ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു.

അതേസമയം, ഒമര്‍ അബ്ദുള്ളയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പിന്തുണച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി പ്രമേയം പാസാക്കി. ലഫ്. ഗവര്‍ണര്‍ക്ക് കത്തും നല്‍കി. 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ആറ് അംഗങ്ങളാണ്. നാല് സ്വതന്ത്രരും എഎപിയുടെ ഏക അംഗവും ഒമറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍സിയുടെ 42 എംഎല്‍എമാരും സിപിഐ എം അംഗം മുഹമ്മദ് യൂസഫ് തരിഗാമിയും ചേര്‍ന്ന് പുതിയ സര്‍ക്കാരിന് 54 പേരുടെ പിന്തുണയാകും. അമ്പത്തിനാലുകാരനായ ഒമര്‍ 2009-2014 കാലത്ത് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര വാണിജ്യസഹമന്ത്രി, വിദേശ സഹമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

 

More Latest News

ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തിലാണ് ഈ നടപടി. കഴിഞ്ഞ മാസമായിരുന്നു അപകടം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എറണാകുളം ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാര്‍ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ ശ്രീനാഥ് ഭാസി അന്വേഷണം നേരിട്ടിരുന്നു. ഫഹീമിനെ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുന്നതും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നതും. അപകടമുണ്ടായ സമയം നടന്‍ ശ്രീനാഥ് ഭാസിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ ഫഹീം ആരോപിക്കുന്നു. ഫഹീം ഇടതുവശത്തൂടെയും ശ്രീനാഥ് ഭാസിയുടെ വണ്ടി വലതുവശത്തൂടെയും പോവുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാര്‍ ഫഹീമിന്റെ നേര്‍ക്ക് വന്നന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.

സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!!

വാട്‌സ്ആപ്പ് കഴിഞ്ഞ ഒരു മാസത്തിനിടെ നിരോധിച്ചത് നിരവധി അക്കൗണ്ടുകള്‍. വാട്ട്‌സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചതിനാണ് വാട്‌സ്ആപ്പ് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ 8,458,000 ഉപയോക്താക്കളെ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) റൂള്‍സ്, 2021-ലെ റൂള്‍ 4(1)(ഡി), റൂള്‍ 3എ(7) എന്നിവയ്ക്ക് അനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, വാട്‌സ്ആപ്പ് നയങ്ങള്‍ ലംഘിക്കുന്നതോ ഇടപെടുന്നതോ ആയ അക്കൗണ്ടുകള്‍ക്കെതിരെ വാട്‌സ്ആപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന ജാഗ്രതയുടെ രൂപരേഖ നല്‍കുന്നു. ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് 31 നും ഇടയില്‍ 8,458,000 ഇന്ത്യന്‍ അക്കൗണ്ടുകളാണ് വാട്ട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഇതില്‍ 1,661,000 അക്കൗണ്ടുകള്‍ സജീവമായി നിരോധിച്ചു, അതായത് ഉപയോക്തൃ പരാതികള്‍ ലഭിക്കുന്നതിന് മുമ്ബ് അവ കണ്ടെത്തി നടപടിയെടുത്തു. വാട്ട്‌സ്ആപ്പിന്റെ സ്വയമേവയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് നേടിയത്, ഇത് ബള്‍ക്ക് മെസേജിംഗ് അല്ലെങ്കില്‍ മറ്റ് അസാധാരണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള സംശയാസ്പദമായ പെരുമാറ്റ പാറ്റേണുകള്‍ കണ്ടെത്തുന്നു, പലപ്പോഴും അഴിമതികളുടെയോ ദുരുപയോഗത്തിന്റെയോ ആദ്യകാല സൂചകങ്ങള്‍.

സൗദിയില്‍ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ ഇനി പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടാവില്ല, ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനം

സൗദി അറേബ്യയില്‍ ഉള്ള ബ്യൂട്ടി സലൂണുകളില്‍ ഇനി മുതല്‍ പുരുഷന്മാര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സലൂണുകളഉമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടാനിങ് ഉപകരണങ്ങള്‍ക്കും ലേസര്‍ സാങ്കേതികവിദ്യയും അക്യുപങ്ചറും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളിലല്ലാതെ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ പുരുഷന്മാര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. പുരുഷന്മാര്‍ക്ക് ഇവിടെ സേവനങ്ങള്‍ നല്‍കില്ല. 'പുരുഷന്മാര്‍ക്ക് പ്രവേശനമില്ല' എന്ന അറിയിപ്പ് പുറത്ത് സ്ഥാപിക്കണം. ഫാര്‍മസ്യൂട്ടിക്കല്‍ പദാര്‍ഥങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ബലദി പ്ലാറ്റ്‌ഫോമില്‍ നിന്ന് പെര്‍മിറ്റെടുത്തതിന് ശേഷമേ ഹോം സേവനങ്ങള്‍ നല്‍കാവൂ. ഉപഭോക്താക്കള്‍ക്കായി ഒരു കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണം. ഒന്നില്‍ കൂടുതല്‍ സീറ്റുകളുണ്ടെങ്കില്‍ ഓരോന്നിനുമിടയിലുള്ള ദൂരം ഒന്നര മീറ്ററില്‍ കുറയാന്‍ പാടില്ല. ബ്യൂട്ടി ഷോപ്പുകളില്‍ അണുവിമുക്ത ഉപകരണമുണ്ടാവണമെന്നതും നിബന്ധനയാണ്. വൃത്തിയുള്ള വസ്ത്രവും വര്‍ക്ക് കാര്‍ഡും ധരിക്കണം. വ്യക്തിശുചിത്വം പാലിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ജോലി തുടരാന്‍ പാടില്ല. നിയുക്ത സ്ഥലങ്ങളില്‍ മാത്രമേ പുകവലിക്കാവൂ. ജോലി സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും ആരോഗ്യസര്‍ട്ടിഫിക്കറ്റും ഉണ്ടാവേണ്ടത് നിര്‍ബന്ധമാണ്. ജോലി സ്ഥലത്ത് മാസ്‌ക് ധരിച്ചിരിക്കണം. ജോലി സമയത്ത് മൂക്കിലും വായിലും സ്പര്‍ശിക്കുക, തുപ്പുക തുടങ്ങി അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നും നിബന്ധനകളിലുണ്ട്. സൗദി അറേബ്യയില്‍ വനിതകളുടെ ബ്യൂട്ടിപാര്‍ലര്‍ തൊഴില്‍ മേഖലയില്‍ ഏറ്റവുമധികം ജോലി ചെയ്യുന്നവര്‍ ഫിലിപ്പീനികളും മലയാളികളുമാണ്. അതുകൊണ്ട് തന്നെ പുതിയ നിബന്ധകള്‍ മലയാളികളായ തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കും.

'സ്റ്റാറ്റസ് അപ്ഡേറ്റ്-ചാറ്റസ് ടാബ്', വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നത് കിടിലന്‍ ഫീച്ചര്‍

പതിവ് പോലെ തന്നെ കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്-ചാറ്റസ് ടാബ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. വാട്സ്ആപ്പിന്റെ പുതിയ ബീറ്റ വേര്‍ഷനില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം ചാറ്റ് സ്‌പെസിഫിക് തീമുകള്‍ തയ്യാറാക്കുകയാണ് വാട്‌സ്ആപ്പ്. വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്ചറുകളിലുമുള്ള തീമുകളാണ് മെറ്റ വാട്‌സ്ആപ്പിനായി ഒരുക്കുന്നത്. നമുക്ക് ഇഷ്ടപ്പെട്ട ചാറ്റുകള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക തീം കസ്റ്റമൈസ് ചെയ്ത് സെറ്റ് ചെയ്യാനാകും. ബീറ്റ വേര്‍ഷനില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചര്‍ ഉടന്‍ തന്നെ മറ്റുള്ളവര്‍ക്കും ലഭിക്കും. ഇത് ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Android 2.24.21.34 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ഇതിപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും ചാറ്റ് തീം ഫീച്ചര്‍ വാട്സ്ആപ്പ് മറ്റുള്ളവര്‍ക്കും അവതരിപ്പിക്കുക. നേരത്തെ സ്റ്റാറ്റസുമായി ബന്ധപ്പെട്ട വമ്പന്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ അവതരിക്കപ്പെട്ടത്.പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എല്ലാം കാണാന്‍ ഉപയോക്താക്കള്‍ക്ക് കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.

ഭാര്യയ്ക്ക് പാചകം അറിയില്ല, സ്‌ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല; ഡിവേഴ്‌സ് വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍!!!

ഡിവേഴ്‌സ് ആവശ്യപ്പെടാന്‍ എന്തെല്ലാം കാരണങ്ങളാണ് കണ്ടുപിടിക്കുന്നത്? കുടുംബകോടതിയില്‍ വരുന്ന ചില തരം കേസുകള്‍ കേട്ടാല്‍ ആരും അത്ഭുതപ്പെടുമെന്ന് പലി വക്കീലന്മാരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു കേസാണ് സോഷ്യല്‍ മീഡിയയെ പോലും ഞെട്ടിക്കുന്നത്. ഭാര്യയ്ക്ക പാചകം അറിയാത്തതിന്റെ പേരില്‍ ആണ് ഇവിടെ ഒരു ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെടുന്നത്. 31 വയസുള്ള തന്റെ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ല. എന്തിന് സ്‌ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല എന്നാണ് ഭര്‍ത്താവ് പരാതിയില്‍ പറയുന്നത്. ഇങ്ങനെ ഒരു ഭാര്യയുമായി ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. താന്‍ ഡിവോഴ്‌സിനെ കുറിച്ച് ആലോചിക്കുകയാണെന്നുമാണ് 28 കാരനായ യുവാവ് സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ കുറിച്ചത്. താനാണ് വീട്ടില്‍ പാചകം ചെയ്യുന്നത്. ഒരു ദിവസം മുഴുവനും ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഭാര്യ വെറുതെ ഇരിക്കുകയായിരിക്കുമെന്നും യുവാവ് പറയുന്നു. പാചകം അറിയാതിരിക്കുന്നത് ഒരു വലിയ കുറ്റമല്ലെന്നാണ് ഭാര്യ പറയുന്നതെന്നും, എല്ലാം ആയുധവത്ക്കരണത്തിന്റെ പ്രശ്‌നമാണെന്നുമാണ് യുവാവ് പറയുന്നത്.

Other News in this category

  • ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു
  • കോട്ടയത്ത് വീണ്ടും നിപ? ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍, രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചു
  • ലൈംഗികാതിക്രമക്കേസ്: നടന്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും, ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം
  • ഷാരോണ്‍ കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും, ഷാരോണ്‍ രാജ് കൊല്ലപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം ആണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്
  • വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, താരത്തിനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല
  • ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും മക്കളും വീട്ടില്‍ മരിച്ചനിലയില്‍; വൈദ്യ പഠനത്തിന് മൃതദേഹം നല്‍കണമെന്ന് കുറിപ്പ്, സാമ്പത്തിക പ്രശ്‌നമാണ് മരണത്തിന് കാരണമെന്ന് സൂചന
  • മദ്യപിച്ച് കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു, നടന്‍ ബൈജുവിനെതിരെ കേസ്, സംഭവം ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ച്
  • നടന്‍ ബാലയും മാനേജരും അറസ്റ്റില്‍, മുന്‍ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്, ശരീരീരകമായി ഉപദ്രവിച്ചുവെന്നടക്കമുള്ള കാര്യങ്ങള്‍ പരാതിയില്‍
  • എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും പൊലീസ്
  • ഇന്ന് വിജയദശമി ദിനം, അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകള്‍, ജാതിമതഭേദമന്യേ അറിവിന്റെ വാതായനങ്ങളിലേക്ക് കടക്കാനൊരുങ്ങി കുരുന്നുകള്‍
  • Most Read

    British Pathram Recommends