18
MAR 2021
THURSDAY
1 GBP =109.82 INR
1 USD =84.04 INR
1 EUR =91.51 INR
breaking news : ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു >>> സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!! >>> സൗദിയില്‍ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ ഇനി പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടാവില്ല, ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനം >>> 'സ്റ്റാറ്റസ് അപ്ഡേറ്റ്-ചാറ്റസ് ടാബ്', വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നത് കിടിലന്‍ ഫീച്ചര്‍ >>> ഭാര്യയ്ക്ക് പാചകം അറിയില്ല, സ്‌ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല; ഡിവേഴ്‌സ് വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍!!! >>>
Home >> EDITOR'S CHOICE
എക്‌സറേ കണ്ണുകളുള്ള പെണ്‍കുട്ടി, കണ്ണുകള്‍കൊണ്ട് എക്‌സറെ രൂപത്തില്‍ മനുഷ്യശരീരത്തിനുള്ളില്‍ കാണാനുള്ള കഴിവുള്ള പെണ്‍കുട്ടി ശാസ്ത്ര ലോകത്തിന് അത്ഭുതമാകുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-10-15

കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ തന്നെ മനുഷ്യ ശരീരം എക്‌സറേ പോലെ കാണാന്‍ സാധിക്കും. റഷ്യയിലെ സരന്‍സ്‌കില്‍ നിന്നുള്ള ഒരു കൗമാരക്കാരിയാണ് ഇത്തരത്തില്‍ വളരെ വിചിത്രമായ കണ്ണുകള്‍ ഉള്ളത്.

തനിക്ക് രണ്ട് തരത്തിലുള്ള കാഴ്ചശക്തിയുണ്ടെന്ന് നടാഷ പറയുന്നു. ഒന്ന് ഒരാള്‍ക്ക് സാധാരണ കാണാനാകുന്ന രീതിയിലും മറ്റൊന്ന് സെല്ലുലാര്‍ തലം വരെ മനുഷ്യശരീരത്തിന്റെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും. അവള്‍ക്ക് അവളുടെ രണ്ടാമത്തെ കാഴ്ച ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാനും പ്രവര്‍ത്തനം നിര്‍ത്തുവാനും കഴിയും, പക്ഷേ ഇത് ആവര്‍ത്തിച്ച് ചെയ്യുന്നത് ഭയങ്കര തലവേദനയ്ക്ക് കാരണമാകുന്നു എന്ന് നടാഷ പറയുന്നു.

നടാഷയുടെ ഈ കഴിവ് പകല്‍ സമയത്ത് മാത്രമേ പ്രവര്‍ത്തിക്കൂ; നിരവധി റഷ്യന്‍ ശാസ്ത്രജ്ഞരും മെഡിക്കല്‍ സ്ഥാപനങ്ങളും നടാഷയുടെ ഈ അവകാശവാദം സത്യമണോ എന്നറിയാന്‍ പരിശോധനകള്‍ നടത്തി. അവയവങ്ങള്‍, ടിഷ്യുകള്‍, ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവ കാണാനും കൃത്യമായ മെഡിക്കല്‍ രോഗനിര്‍ണയം നടത്താനുമുള്ള അവളുടെ കഴിവ് ലോകമെമ്പാടുമുള്ള ആളുകളെ അത്ഭുതപ്പെടുത്തി.

അവരില്‍ പലരും ഇതിലെ സത്യവസ്ഥ അറിയാന്‍ നടാഷയുടെ അടുത്തെത്തി. അവളെ വിശദമായി പരിശോധിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അവളോട് ആവശ്യപ്പെട്ടു. നടാഷയുടെ ഈ കഴിവ് കൊണ്ട് ഒരിക്കല്‍ അവള്‍ ഒരു ഡോക്ടറെ പരിശോധിച്ചു. തുടര്‍ന്ന് അയാള്‍ക്ക് എവിടെയാണ് അള്‍സര്‍ ഉള്ളതെന്ന് അവള്‍ കണ്ടെത്തി. ഡെങ്കിനയെക്കുറിച്ചുള്ള ഡിസ്‌കവറി ചാനല്‍ ഡോക്യുമെന്ററിയില്‍ ഒരു കാര്‍ അപകടത്തില്‍ ഇരയായ സ്ത്രീയുടെ എല്ലാ ഒടിവുകളും മെറ്റല്‍ പിന്നുകളും അവള്‍ തിരിച്ചറിഞ്ഞതിനെ കുറിച്ച് പറയുന്നുണ്ട്.

More Latest News

ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തിലാണ് ഈ നടപടി. കഴിഞ്ഞ മാസമായിരുന്നു അപകടം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എറണാകുളം ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാര്‍ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ ശ്രീനാഥ് ഭാസി അന്വേഷണം നേരിട്ടിരുന്നു. ഫഹീമിനെ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുന്നതും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നതും. അപകടമുണ്ടായ സമയം നടന്‍ ശ്രീനാഥ് ഭാസിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ ഫഹീം ആരോപിക്കുന്നു. ഫഹീം ഇടതുവശത്തൂടെയും ശ്രീനാഥ് ഭാസിയുടെ വണ്ടി വലതുവശത്തൂടെയും പോവുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാര്‍ ഫഹീമിന്റെ നേര്‍ക്ക് വന്നന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.

സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!!

വാട്‌സ്ആപ്പ് കഴിഞ്ഞ ഒരു മാസത്തിനിടെ നിരോധിച്ചത് നിരവധി അക്കൗണ്ടുകള്‍. വാട്ട്‌സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചതിനാണ് വാട്‌സ്ആപ്പ് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ 8,458,000 ഉപയോക്താക്കളെ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) റൂള്‍സ്, 2021-ലെ റൂള്‍ 4(1)(ഡി), റൂള്‍ 3എ(7) എന്നിവയ്ക്ക് അനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, വാട്‌സ്ആപ്പ് നയങ്ങള്‍ ലംഘിക്കുന്നതോ ഇടപെടുന്നതോ ആയ അക്കൗണ്ടുകള്‍ക്കെതിരെ വാട്‌സ്ആപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന ജാഗ്രതയുടെ രൂപരേഖ നല്‍കുന്നു. ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് 31 നും ഇടയില്‍ 8,458,000 ഇന്ത്യന്‍ അക്കൗണ്ടുകളാണ് വാട്ട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഇതില്‍ 1,661,000 അക്കൗണ്ടുകള്‍ സജീവമായി നിരോധിച്ചു, അതായത് ഉപയോക്തൃ പരാതികള്‍ ലഭിക്കുന്നതിന് മുമ്ബ് അവ കണ്ടെത്തി നടപടിയെടുത്തു. വാട്ട്‌സ്ആപ്പിന്റെ സ്വയമേവയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് നേടിയത്, ഇത് ബള്‍ക്ക് മെസേജിംഗ് അല്ലെങ്കില്‍ മറ്റ് അസാധാരണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള സംശയാസ്പദമായ പെരുമാറ്റ പാറ്റേണുകള്‍ കണ്ടെത്തുന്നു, പലപ്പോഴും അഴിമതികളുടെയോ ദുരുപയോഗത്തിന്റെയോ ആദ്യകാല സൂചകങ്ങള്‍.

സൗദിയില്‍ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ ഇനി പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടാവില്ല, ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനം

സൗദി അറേബ്യയില്‍ ഉള്ള ബ്യൂട്ടി സലൂണുകളില്‍ ഇനി മുതല്‍ പുരുഷന്മാര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സലൂണുകളഉമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. ലേസര്‍ ഉപകരണങ്ങള്‍ക്കും ടാറ്റൂവിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടാനിങ് ഉപകരണങ്ങള്‍ക്കും ലേസര്‍ സാങ്കേതികവിദ്യയും അക്യുപങ്ചറും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളിലല്ലാതെ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളില്‍ പുരുഷന്മാര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. പുരുഷന്മാര്‍ക്ക് ഇവിടെ സേവനങ്ങള്‍ നല്‍കില്ല. 'പുരുഷന്മാര്‍ക്ക് പ്രവേശനമില്ല' എന്ന അറിയിപ്പ് പുറത്ത് സ്ഥാപിക്കണം. ഫാര്‍മസ്യൂട്ടിക്കല്‍ പദാര്‍ഥങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ബലദി പ്ലാറ്റ്‌ഫോമില്‍ നിന്ന് പെര്‍മിറ്റെടുത്തതിന് ശേഷമേ ഹോം സേവനങ്ങള്‍ നല്‍കാവൂ. ഉപഭോക്താക്കള്‍ക്കായി ഒരു കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണം. ഒന്നില്‍ കൂടുതല്‍ സീറ്റുകളുണ്ടെങ്കില്‍ ഓരോന്നിനുമിടയിലുള്ള ദൂരം ഒന്നര മീറ്ററില്‍ കുറയാന്‍ പാടില്ല. ബ്യൂട്ടി ഷോപ്പുകളില്‍ അണുവിമുക്ത ഉപകരണമുണ്ടാവണമെന്നതും നിബന്ധനയാണ്. വൃത്തിയുള്ള വസ്ത്രവും വര്‍ക്ക് കാര്‍ഡും ധരിക്കണം. വ്യക്തിശുചിത്വം പാലിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ജോലി തുടരാന്‍ പാടില്ല. നിയുക്ത സ്ഥലങ്ങളില്‍ മാത്രമേ പുകവലിക്കാവൂ. ജോലി സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും ആരോഗ്യസര്‍ട്ടിഫിക്കറ്റും ഉണ്ടാവേണ്ടത് നിര്‍ബന്ധമാണ്. ജോലി സ്ഥലത്ത് മാസ്‌ക് ധരിച്ചിരിക്കണം. ജോലി സമയത്ത് മൂക്കിലും വായിലും സ്പര്‍ശിക്കുക, തുപ്പുക തുടങ്ങി അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നും നിബന്ധനകളിലുണ്ട്. സൗദി അറേബ്യയില്‍ വനിതകളുടെ ബ്യൂട്ടിപാര്‍ലര്‍ തൊഴില്‍ മേഖലയില്‍ ഏറ്റവുമധികം ജോലി ചെയ്യുന്നവര്‍ ഫിലിപ്പീനികളും മലയാളികളുമാണ്. അതുകൊണ്ട് തന്നെ പുതിയ നിബന്ധകള്‍ മലയാളികളായ തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കും.

'സ്റ്റാറ്റസ് അപ്ഡേറ്റ്-ചാറ്റസ് ടാബ്', വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നത് കിടിലന്‍ ഫീച്ചര്‍

പതിവ് പോലെ തന്നെ കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്-ചാറ്റസ് ടാബ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. വാട്സ്ആപ്പിന്റെ പുതിയ ബീറ്റ വേര്‍ഷനില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം ചാറ്റ് സ്‌പെസിഫിക് തീമുകള്‍ തയ്യാറാക്കുകയാണ് വാട്‌സ്ആപ്പ്. വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്ചറുകളിലുമുള്ള തീമുകളാണ് മെറ്റ വാട്‌സ്ആപ്പിനായി ഒരുക്കുന്നത്. നമുക്ക് ഇഷ്ടപ്പെട്ട ചാറ്റുകള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക തീം കസ്റ്റമൈസ് ചെയ്ത് സെറ്റ് ചെയ്യാനാകും. ബീറ്റ വേര്‍ഷനില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചര്‍ ഉടന്‍ തന്നെ മറ്റുള്ളവര്‍ക്കും ലഭിക്കും. ഇത് ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Android 2.24.21.34 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ഇതിപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും ചാറ്റ് തീം ഫീച്ചര്‍ വാട്സ്ആപ്പ് മറ്റുള്ളവര്‍ക്കും അവതരിപ്പിക്കുക. നേരത്തെ സ്റ്റാറ്റസുമായി ബന്ധപ്പെട്ട വമ്പന്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ അവതരിക്കപ്പെട്ടത്.പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എല്ലാം കാണാന്‍ ഉപയോക്താക്കള്‍ക്ക് കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.

ഭാര്യയ്ക്ക് പാചകം അറിയില്ല, സ്‌ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല; ഡിവേഴ്‌സ് വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍!!!

ഡിവേഴ്‌സ് ആവശ്യപ്പെടാന്‍ എന്തെല്ലാം കാരണങ്ങളാണ് കണ്ടുപിടിക്കുന്നത്? കുടുംബകോടതിയില്‍ വരുന്ന ചില തരം കേസുകള്‍ കേട്ടാല്‍ ആരും അത്ഭുതപ്പെടുമെന്ന് പലി വക്കീലന്മാരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു കേസാണ് സോഷ്യല്‍ മീഡിയയെ പോലും ഞെട്ടിക്കുന്നത്. ഭാര്യയ്ക്ക പാചകം അറിയാത്തതിന്റെ പേരില്‍ ആണ് ഇവിടെ ഒരു ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെടുന്നത്. 31 വയസുള്ള തന്റെ ഭാര്യയ്ക്ക് ഭക്ഷണം വയ്ക്കാനറിയില്ല. എന്തിന് സ്‌ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല എന്നാണ് ഭര്‍ത്താവ് പരാതിയില്‍ പറയുന്നത്. ഇങ്ങനെ ഒരു ഭാര്യയുമായി ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. താന്‍ ഡിവോഴ്‌സിനെ കുറിച്ച് ആലോചിക്കുകയാണെന്നുമാണ് 28 കാരനായ യുവാവ് സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ കുറിച്ചത്. താനാണ് വീട്ടില്‍ പാചകം ചെയ്യുന്നത്. ഒരു ദിവസം മുഴുവനും ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഭാര്യ വെറുതെ ഇരിക്കുകയായിരിക്കുമെന്നും യുവാവ് പറയുന്നു. പാചകം അറിയാതിരിക്കുന്നത് ഒരു വലിയ കുറ്റമല്ലെന്നാണ് ഭാര്യ പറയുന്നതെന്നും, എല്ലാം ആയുധവത്ക്കരണത്തിന്റെ പ്രശ്‌നമാണെന്നുമാണ് യുവാവ് പറയുന്നത്.

Other News in this category

  • 'കമ്പനി കൂട്ടപിരിച്ചുവിടല്‍ നടത്തി, പക്ഷെ ഫെയര്‍വെല്‍ കാര്‍ഡ് നല്‍കിയില്ല' ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും അപമാനിച്ചെന്ന് ആരോപിച്ച് കമ്പനിക്കെതിരെ കേസ് നല്‍കി ബ്രിട്ടീഷ് വനിത!!
  • 11,000 വജ്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച രത്തന്‍ ടാറ്റയുടെ ഛായാചിത്രം, സമൂഹ മാധ്യമങ്ങളില്‍ വൈറലായി രത്തന്‍ ടാറ്റയുടെ ഒരു ട്രൈബ്യൂട്ട് വീഡിയോ
  • ഇതാണ് ചൈനീസ് സ്‌പൈഡര്‍ വുമണ്‍? കൈയ്യുറകളോ സുരക്ഷാ ഗിയറുകളോ ഇല്ലാതെ 43 വയസ്സുകാരി അതിവേഗം കയിറിയത് 100 മീറ്ററിലധികം ഉയരമുള്ള പാറക്കെട്ടുകള്‍!!!
  • 'എരിഞ്ഞെരിഞ്ഞ് ഗിന്നസ് റെക്കോഡില്‍ ഇടം നേടി', നല്ല എരിവുള്ള ഹോട്ട് സോസ് വെറും മൂന്ന് മിനുറ്റില്‍ അകത്താക്കി വ്യത്യസ്തമായ നേട്ടം സ്വന്തമാക്കി യൂട്യൂബര്‍
  • ഒറ്റ ദിവസം കൊണ്ട് കമ്പനിയില്‍ നിന്നും രാജിവെച്ച് പോയത് മൂന്ന് ജീവനക്കാര്‍, ഒടുവില്‍ സംഭവമറിഞ്ഞ സോഷ്യല്‍ മീഡിയ തന്നെ പറഞ്ഞു ഇതിന് കാരണം 'മുതലാളി' തന്നെ എന്ന്
  • അമേരിക്കയില്‍ നിന്ന് വെയില്‍സിലേക്ക് ഒരു നിശാശലഭത്തിന്റെ യാത്ര, 7000 കിലോമീറ്റര്‍ താണ്ടിയ നിശാശലഭം പുതിയ ഇനമാണെന്ന് ഗവേഷകര്‍
  • ഏറെ കാത്തിരുന്ന ജോലി ലഭിച്ചപ്പോള്‍ സമയം അല്‍പം കടന്നു പോയി, 22ാം വയസ്സില്‍ അപേക്ഷിച്ച ജോലിയുടെ ഓഫര്‍ ലെറ്റര്‍ ലഭിച്ചത് 70ാം വയസ്സില്‍!!!
  • ഓരോ വശത്തും വെറും 0.19 ഇഞ്ച് അളവ്, ഒരു സാധാരണ റൂബിക്സ് ക്യൂബിന്റെ ഏകദേശം ആയിരത്തിലൊന്ന് വലുപ്പം; ലോകത്തിലെ തന്നെ ഏറ്റവും ചെറിയ റൂബിക്‌സ് ക്യൂബ്
  • ഒരു ഗ്ലാസ് കുപ്പി, അതിനുള്ളില്‍ ഒരു സന്ദേശവും!!! 200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന വ്യക്തി അന്ന് അയച്ച് ഒരു സന്ദേശം കേടുകൂടാതെ കുപ്പിക്കുള്ളില്‍ കണ്ട് ഞെട്ടി ഗവേഷകര്‍
  • ഓമനിച്ചത് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല, ഉടമയെ പിറ്റ്ബുള്‍ കടിച്ചു കീറിയത് അതി ക്രൂരമായി, പിറ്റ്ബുള്‍ കടിച്ചുകീറിയ ചെവി ഡാക്ടര്‍മാര്‍ തിരികെ തുന്നിച്ചേര്‍ത്തത് 11 മണിക്കൂര്‍ നിണ്ട ശസ്ത്രക്രിയയിലൂടെ
  • Most Read

    British Pathram Recommends