റോബോട്ടുകള്‍ എല്ലാം ചെയ്യുന്ന കാലം വിദൂരം അല്ല എന്ന് നേരത്തെ പണ്ട് മുതലേ ആളുകള്‍ ചിന്തിച്ച് തുടങ്ങിയതാണ്. ഇതാ ടെസ്ലയുടെ വീ റോബോട്ട് അക്ഷരാര്‍ത്ഥത്തില്‍ അത് തന്നെയാണെന്ന് തെളിയിക്കുന്നു.
കാലിഫോര്‍ണിയയില്‍ നടന്ന ടെസ്ലയുടെ 'വീ റോബോട്ട്' പരിപാടിയില്‍ പുതിയ റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഇലോണ്‍ മസ്ക്. ഒപ്റ്റിമസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ നിരവധി ഹ്യൂമനോയിഡ് റോബോട്ടുകള്‍ പരിപാടിയില്‍ അവരുടെ സ്വയംഭരണ ശേഷി പ്രകടമാക്കി കാണികളെ ഞെട്ടിച്ചു
ഇലക്ട്രിക് വാഹനങ്ങള്‍ക്കപ്പുറം നൂതന റോബോട്ടിക്സിലേക്ക് വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്ന ടെസ്ലയ്ക്ക് ഒരു പ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ റോബോട്ടുകളുടെ അവതരണം.നാം ചെയ്യുന്നതുപോലെ എല്ലാ ദൈനംദിന ജോലികള്‍ ചെയ്യാനും ഒപ്റ്റിമസ് റോബോട്ടുകള്‍ക്ക് സാധിക്കും. ഭക്ഷണം വിളമ്പാനും കുട്ടികളെ പരിപാലിക്കാനും, വളര്‍ത്തു മൃഗങ്ങളുമായി നടക്കുവാനും എന്തിന്, പുല്‍ത്തകിടി വെട്ടാന്‍ പോലും ഒപ്റ്റിമസിന് കഴിയുമെന്ന് മസ്ക് പറഞ്ഞു.
ഒപ്റ്റിമസ് റോബോട്ടുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 20,000 ഡോളറിനും 30,000 ഡോളറിനും ഇടയില്‍ വില വരുമെന്ന് മസ്ക് വെളിപ്പെടുത്തി. ഇതോടെ കമ്പനി അവതരിപ്പിച്ച ഏറ്റവും വിലകൂടിയ ഉല്‍പ്പന്നമായി ഈ റോബോട്ടുകളെ കണക്കാക്കാം. എന്നിരുന്നാലും, ഈ റോബോട്ടുകള്‍ 2026 വരെ വ്യാപകമായ ഉപയോഗത്തിന് ലഭ്യമാകില്ല.