ഡിജിറ്റല്‍ പെയ്മെന്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ മുന്നിലാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചതിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ് അതിനാല്‍ തന്നെ ഇടക്കിടെ യുപിഐ പിന് മാറ്റുന്നത് സുരക്ഷയുടെ കാര്യത്തില്‍ വളരെ നല്ലതാണെന്നാണ് പറയുന്നത്.
ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ ഇടയ്ക്കിടയ്ക്ക് യുപിഐ പിന് മാറ്റേണ്ടത് അത്യാവശ്യമാണ്. പെട്ടന്ന് ആരുകണ്ടുപിടിക്കാന് സാധ്യതയില്ലാത്ത യുപിഐ പിന് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്.
ഇതിനായി ഫോണില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ എനേബിള്‍ ചെയ്ത ആപ്പ് തുറക്കുക. ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുക.ക്രെഡന്‍ഷ്യല്‍സില്‍ യുപിഐ ഐഡി, മൊബൈല്‍ നമ്ബര്‍, ആപ്പ് ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങള്‍ ഉള്‍പ്പെടുന്നു.ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍, യുപിഐ സര്‍വ്വീസിലേക്കോ സെറ്റിങ്സിലേക്കോ പോവുക.ഇവ മെയിന്‍ മെനുവില്‍ അല്ലെങ്കില്‍ ആപ്പിനുള്ളിലെ ഒരു പ്രത്യേക ഓപ്ഷനായി നല്കിയിരിക്കും.യുപിഐ സര്‍വ്വീസ് മെനുവില്‍ യുപിഐ പിന് അല്ലെങ്കില്‍ റീസെറ്റ് യുപിഐ പിന് ഓപ്ഷന് നോക്കുക.
നിലവിലെ യുപിഐ പിന് നല്കാന് ആവശ്യപ്പെടും. പിന് നല്കിയ ശേഷം,ഒരു പുതിയ യുപിഐ പിന് സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.ശക്തവും സുരക്ഷിതവുമായ പിന് തന്നെ തിരഞ്ഞെടുക്കുക. സ്ഥിരീകരിക്കാന്‍ പുതിയ യുപിഐ പിന് വീണ്ടും നല്‍കുക. പുതിയ പിന് നല്കി കഴിഞ്ഞാല്‍ ചേഞ്ചുകള്‍ സബ്മിറ്റ് ചെയ്യുക.യുപിഐ പിന് മാറ്റിയതായി സൂചിപ്പിക്കുന്ന ഒരു മെസേജ് ലഭിക്കും.