നടന് സൈജു കുറുപ്പ് നായകനാകുന്ന ചിത്രമാണ് പൊറോട്ട് നാടകം. ചിത്രത്തില്‍ ധര്മ്മജന് ബോള്‍ഗാട്ടി ഒരു മികച്ച വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുകയാണ് ധര്മ്മജന്.
സംവിധായകന് സിദ്ദീഖിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് പൊറാട്ട് നാടകമെന്നാണ് നടന് ധര്മജന് ബോള്‍ഗാട്ടി പറയുന്നത്. അദ്ദേഹം സംവിധാനം ചെയ്ത ഷോകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു. സിദ്ദീഖ് അവതരിപ്പിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് തോന്നുന്നതെന്നും ധര്മജന് പറയുകയാണ്.
ധര്‍മ്മജന്റെ വാക്കുകള്‍ ഇങ്ങനെ:
'സിദ്ദീഖ് സാറിന്റെ അവസാനത്തെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് 'പൊറാട്ട് നാടകം'. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനാണ് സംവിധാനം ചെയ്യുന്നത്. അത് എഴുതുന്നത് എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്. അവന് എന്നെ അതിലേക്ക് വിളിച്ച് വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം തരുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. നീയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് എന്നെ ഏല്‍പ്പിക്കുകയായിരുന്നു. അതൊരു വലിയ ഉത്തരവാദിത്തമാണ്. സിദ്ദീഖ് സാറിന്റെ ഷോയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. അദ്ദേഹം ഓരോ സീനും കണ്ട് നിര്‍ദ്ദേശം നല്കിയ സിനിമയാണ് 'പൊറാട്ട് നാടകം'. സംവിധായകന് ചിത്രീകരിച്ച സീനുകള്‍ കണ്ടിട്ട് വേണ്ടെങ്കില്‍ വേണ്ട എന്നോ റീഷൂട്ട് വേണമെങ്കില്‍ വേണം എന്നോ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിനിമയുടെ ഡബ്ബിങിനിടയിലാണ് അദ്ദേഹം ഞങ്ങളെ വിട്ടുപോകുന്നത്. സിദ്ദീഖ് സാറാണ് സിനിമയ്ക്ക് ഈ പേരിട്ടതെന്ന് നേരത്തെ പറഞ്ഞല്ലോ. ഈ സിനിമയുടെ പുറകെ അദ്ദേഹം ഉണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹം ഈ സിനിമയ്ക്ക് പിന്നിലുണ്ട്'- ധര്മജന് പറഞ്ഞു.
ആരെയും വേദനിപ്പിക്കാതെ സിനിമയില്‍ നര്‍മ്മം പറയണമെന്നും, നാടിനകത്ത് നടക്കുന്ന ഒരു നാടകം പോലെ ആയിരിക്കണം സിനിമയെന്നും സംവിധായകന് സിദ്ദീഖ് തങ്ങളോട് പറഞ്ഞിരുന്നുവെന്ന് പൊറാട്ട് നാടകത്തിന്റെ രചയിതാവ് സുനീഷ് വാരനാടും പറഞ്ഞിരുന്നു. ചിത്രം ഒക്ടോബര്‍ 18 ന് തിയേറ്ററുകളിലെത്തും.