18
MAR 2021
THURSDAY
1 GBP =109.39 INR
1 USD =84.04 INR
1 EUR =91.03 INR
breaking news : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ, നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും രാജിക്കത്തില്‍ >>> 19ാമത് ത്രിദിന മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന് ഇന്ന് മുതല്‍ ആരംഭം, ഇന്ന് മുതല്‍ 20വരെ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു >>> ഒടുവില്‍ യൂട്യൂബ് വീഡിയോയുടെ പുതിയ അപ്‌ഡേഷന്‍ ഇങ്ങെത്തി, ഇനി മുതല്‍ മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം >>> ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയ്തു, 24 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ട് മെറ്റ!!! >>> സൗദിയില്‍ മൂടല്‍ മഞ്ഞ് കൂടുന്നു, ആലിപ്പഴം പെയ്യാനും കാറ്റ് വീശാനും സാധ്യകള്‍ ഏറെ, ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് ഇങ്ങനെ >>>
Home >> BUSINESS
455 ലൈവ് ടിവി ചാനലുകളിലൂടെ സിനിമകളും വീഡിയോകളും സ്പോര്‍ട്സ് പരിപാടികളും അടങ്ങിയ ഫോണ്‍, ജിയോ അവതരിപ്പിക്കുന്ന ഫോണിന് വില വെറും 1,099 രൂപ മാത്രം!!!

സ്വന്തം ലേഖകൻ

Story Dated: 2024-10-17

ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറോടു കൂടിയ ഫോണ്‍ ഒരുക്കുകയാണ് റിലയന്‍സ് ജിയോ. പുതിയ രണ്ട് ഫോര്‍ജി ഫീച്ചര്‍ ഫോണുകള്‍ ആണ് ജിയോ പുറത്തിറക്കുന്നത്. ജിയോ ഭാരത് സീരിസില്‍ വി3, വി4 ഫോണുകളാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ അവതരിപ്പിച്ചത്.

1,099 രൂപ മാത്രം വിലയുള്ള പുതിയ മോഡലുകള്‍ മാസം 123 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാന്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാം. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 14 ജിബി ഇന്റര്‍നെറ്റ് ഡേറ്റയുമാണ് ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നത്. ആയിരം എംഎഎച്ച് ബാറ്ററിയില്‍ വരുന്ന ഫോണില്‍ 128 ജിബി വരെ സ്റ്റോര്‍ ചെയ്യാം.

പുതിയ ഡിസൈനില്‍ വരുന്ന ഫോണ്‍ 23 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് തുടങ്ങിയ ആപ്പുകളും ഇതില്‍ ലഭ്യമാണ്. 455 ലൈവ് ടിവി ചാനലുകളിലൂടെ സിനിമകളും വീഡിയോകളും സ്പോര്‍ട്സ് പരിപാടികളും ആസ്വദിക്കാം. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന ജിയോ പേ ഫീച്ചര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സാധിക്കും. ഉടന്‍ തന്നെ ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും. ജിയോ മാര്‍ട്ട്, ആമസോണ്‍ എന്നിവ വഴി ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യവും ഒരുക്കും.


More Latest News

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ, നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും രാജിക്കത്തില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും പി പി ദിവ്യ രാജിക്കത്തില്‍ പറഞ്ഞു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും കത്തില്‍ പറയുന്നു. 'കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവെക്കുന്നു', എന്നാണ് പി പി ദിവ്യയുടെ രാജികത്തിന്റെ ഉള്ളടക്കം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് രാജിക്കത്തും പുറത്തുവരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

19ാമത് ത്രിദിന മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന് ഇന്ന് മുതല്‍ ആരംഭം, ഇന്ന് മുതല്‍ 20വരെ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു

മാഞ്ചസ്റ്റര്‍ മഹനിയം ചര്‍ച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19-ാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ആരംഭം. 18, 19, 20 തീയതികളില്‍ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് ചര്‍ച്ച് ഓഫ് ഗോഡ് യുകെ ആന്റ് ഇ യു ജനറല്‍ സെക്രട്ടറിയും മഹനിയം സഭാ സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബിജു ചെറിയാന്‍ പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗില്‍ പാസ്റ്റര്‍ സുരേഷ് ബാബു മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണിയുടെ നേതൃത്വത്തില്‍ മഹനിയം സഭ കോയര്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓള്‍ഡാം എന്ന പട്ടണത്തില്‍ പ്രാര്‍ത്ഥിച്ച് ആരംഭിച്ചതാണ് മഹനിയം ചര്‍ച്ച് ഓഫ് ഗോഡ്. മഹനിയം മാഞ്ചസ്റ്റര്‍, ടെല്‍ഫോര്‍ഡ്, കീതലി, ക്രൂ, പ്രെസ്റ്റണ്‍, ബോള്‍ട്ടണ്‍, ഷ്രൂസ്ബറി, ബര്‍ണ്‍ലി, ബ്രാഡ്ഫോര്‍ഡ്, ലഡ്‌ലോ, ഹെരിഫോര്‍ഡ് എന്നീ സഭകള്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

ഒടുവില്‍ യൂട്യൂബ് വീഡിയോയുടെ പുതിയ അപ്‌ഡേഷന്‍ ഇങ്ങെത്തി, ഇനി മുതല്‍ മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം

യൂട്യൂബര്‍മാര്‍ കാത്തിരുന്ന ആ അപ്‌ഡേഷന്‍ ഇങ്ങെത്തിയിരിക്കുകയാണ്. ഇനി മുതല്‍ യൂട്യൂബ് ഷോട്‌സ് വീഡിയോകള്‍ മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം. 2024 ഒക്ടോബര്‍ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. യൂട്യൂബര്‍മാര്‍ക്ക് വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് സഹായകമാകും. വെര്‍ട്ടിക്കലായും സ്‌ക്വയര്‍ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാം. യൂട്യൂബിന്റെ റെവന്യൂഷെയറിംഗ് മോഡലിന് പുതിയ ഷോര്‍ട്സ് വീഡിയോകളും പരിഗണിക്കും. എന്നാല്‍ മുമ്പ് അപ്ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള ഫയലുകള്‍ ലോംഗ്ഫോം വീഡിയോ എന്ന ഗണത്തില്‍ തന്നെ തുടരും. ഇവ യൂട്യൂബിന്റെ പരമ്ബരാഗത രീതിയില്‍ തന്നെ റെവന്യൂ ഷെയറിംഗിന് പരിഗണിക്കപ്പെടും. പുതിയ മാറ്റം യൂട്യൂബര്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിലവില്‍ യൂട്യൂബ് മൊബൈല്‍ ആപ്പിലെ ഷോര്‍ട്സ് ക്യാമറ വഴി നേരിട്ട് ചിത്രീകരിക്കാന്‍ കഴിയില്ല. ഇവ മൊബൈല്‍, ഡെസ്‌ക്ടോപ് വേര്‍ഷനുകളില്‍ ലഭ്യമായ യൂട്യൂബ് സ്റ്റുഡിയോ വഴിയാണ് അപ്ലോഡ് ചെയ്യേണ്ടത്.

ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയ്തു, 24 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ട് മെറ്റ!!!

ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയതതിന്റെ പേരില്‍ മെറ്റാ കമ്പനിയില്‍ ജീവനക്കാരെ പുറത്താക്കി. 24 ജീവനക്കാരെ ആണ് മെറ്റ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 25 ഡോളറിന്റെ (2,101 രൂപ) വൗച്ചര്‍ ദുരുപയോഗം ചെയ്ത ലോസ് ആഞ്ചലീസിലുള്ള ഓഫീസിലെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്. മൂന്നരക്കോടി രൂപയോളം വാര്‍ഷിക വരുമാനമുള്ള ജീവനക്കാരനും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റയുടെ വലിയ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. കാന്റീന്‍ ഇല്ലാത്ത ഓഫീസുകളിലാണ് ഗ്രബ്ഹബ്ബ്, യൂബര്‍ ഈറ്റ്‌സ് മുതലായ ആപ്പുകളിലൂടെ ഭക്ഷണം വാങ്ങുന്നതിനായി വൗച്ചറുകള്‍ അനുവദിച്ചത്. ജോലി സമയത്തെ പ്രഭാത ഭക്ഷണത്തിന് 20 ഡോളറും ഉച്ചഭക്ഷണത്തിന് 25 ഡോളറും അത്താഴത്തിന് 25 ഡോളറുമാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിവരുന്നത്. എന്നാല്‍ ഭക്ഷണത്തിന് പകരം ടൂത്ത്‌പേസ്റ്റ്, വൈന്‍, സോപ്പ് മുതലായവ വാങ്ങാനായി ജീവനക്കാര്‍ വൗച്ചര്‍ ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിക്കെത്താത്ത സമയത്ത് പലരും വീട്ടിലേയ്ക്ക് ഭക്ഷണം വരുത്തിയതായും വിവരങ്ങളുണ്ട്. അന്വേഷണത്തിന് ഒടുവിലാണ് മെറ്റയുടെ പുറത്താക്കല്‍ നടപടി. ഭക്ഷണത്തിന്റെ വൗച്ചറില്‍ ഗുരുതരമല്ലാത്ത തിരിമറി കാണിച്ച ചില ജീവനക്കാരെ പുറത്താക്കാതെ താക്കീത് നല്‍കി ക്ഷമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മെറ്റയില്‍ അടുത്ത റൗണ്ട് കൂട്ടപ്പിരിച്ചുവിടലും ആരംഭിച്ചിട്ടുണ്ട്. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റ?ഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്. എത്രപേരെയാണ് ഇത്തവണ മെറ്റ പുറത്താക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

സൗദിയില്‍ മൂടല്‍ മഞ്ഞ് കൂടുന്നു, ആലിപ്പഴം പെയ്യാനും കാറ്റ് വീശാനും സാധ്യകള്‍ ഏറെ, ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് ഇങ്ങനെ

അടുത്ത് നില്‍ക്കുന്ന ആളെ പോലും കാണാത്ത പോലെ സൗദിയില്‍ മൂടല്‍ മഞ്ഞ് ആരംഭിച്ചു. സൗദിയില്‍ തണുപ്പ് കാലത്തിന് മുന്നോടിയായി ജിസാന്‍, അസീര്‍, അല്‍ബാഹ മേഖലകളിലും മക്കയുടെ തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും മൂടല്‍ മഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഇവിടങ്ങളില്‍ ആലിപ്പഴം പെയ്യുന്നതിനും ദൂരകാഴ്ചയക്ക് തടസ്സമുണ്ടാക്കുന്ന തരത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ ജൗഫ്, വടക്കന്‍ പ്രദേശങ്ങളുടെ അതിര്‍ത്തികള്‍, ഹായില്‍, ഖസിം, മദീന എന്നിവിടങ്ങളില്‍ ഇടിമിന്നലിന്റെ അകടമ്പടിയോടെ പൊടിശല്യമുയര്‍ത്തുന്ന കാറ്റും വീശുന്നതിനും സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതിനാല്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വരും ദിവസങ്ങളില്‍ അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെ വരെ മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ജുബൈല്‍ - ദമാം ഹൈവേയില്‍ സെക്കന്റ് ഇന്‍ഡ്രസ്ട്രിയില്‍ ഏരിയയിലേക്ക് കയറാനുള്ള വളവില്‍ റോഡിലെ കാഴ്ച മറച്ച കനത്ത മൂടല്‍ മഞ്ഞ് മൂലം നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം കൂട്ടിയിടിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം അപകടത്തിന്റെയും മൂടല്‍ മഞ്ഞിന്റെയും ദൃശ്യങ്ങളും വിഡിയോയുമൊക്കെ ഇതുവഴി സഞ്ചരിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതലെന്ന നിലയ്ക്ക് പങ്കുവച്ചിരുന്നു.അതുപോലെ അല്‍ഹസ-അബ്‌ഖെയ്ഖ് റോഡിലും മൂടല്‍മഞ്ഞുമൂലം സമാനരീതിയില്‍ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളില്‍ പറയപ്പെടുന്നു.

Other News in this category

  • ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയ്തു, 24 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ട് മെറ്റ!!!
  • സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!!
  • സുരക്ഷയെ കുറിച്ച് ചിന്തിക്കുന്നുണ്ടോ? യുപിഐ പിന്‍ നമ്പര്‍ ഇടയ്ക്ക് മാറ്റാം, ചെയ്യേണ്ടത് ഇത്
  • കോടിക്കണക്കിന് സ്വത്ത്, പക്ഷെ കൈയ്യില്‍ ധരിച്ചിരുന്നത് സാധാരണ വാച്ചും; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി രത്തന്‍ ടാറ്റയുടെ 'ലളിത ജീവിതത്തിന്റെ' മറ്റൊരു തെളിവ്
  • മെറ്റ എഐയുടെ സേവനം ഇനി ബ്രിട്ടനിലേക്കും!!! ആറ് പുതിയ രാജ്യങ്ങളിലേക്കൂ കൂടി സേവനം വ്യാപിപ്പിച്ച് മെറ്റ
  • രത്തന്‍ ടാറ്റയുടെ പിന്‍ഗാമി, ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയര്‍മാനായി രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരന്‍ നോയല്‍ ടാറ്റ
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു, ഉദ്ഘാടനം ബോചെയും സിനിമാതാരം അദിതി രവിയും ചേര്‍ന്ന്
  • ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അന്തരിച്ചു, മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരിക്കേ ആണ് മരണം
  • ഇനി ടെക്സ്റ്റ് ബുക്കുകള്‍ ആമസോണിലും, കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ പ്ലസ്ടുവരെയുള്ള പുസ്തകങ്ങള്‍ ആമസോണിലും ലഭിക്കും
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍, ഉദ്ഘാടനം ബോചെയും സിനിമാതാരം അദിതി രവിയും ചേര്‍ന്ന് നിര്‍വ്വഹിക്കും
  • Most Read

    British Pathram Recommends