
യുകെയിൽ കെയറർ ജോലിചെയ്യുന്ന മലയാളി നഴ്‌സാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ എക്കാലത്തേയും വലിയ സ്വപ്‌നമായ ‘യുകെയിലെ രജിസ്റ്റേർഡ് നഴ്‌സ്’ എന്നലക്‌ഷ്യം അതിവേഗം പൂവണിയിക്കാൻ ഇപ്പോൾ വീണ്ടും അവസരമൊരുങ്ങുന്നു.
എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് റിക്രൂട്ട്മെന്റ് അംഗീകാരമുള്ള ഏജന്‍സിയായ ഒഎന്‍ടി ഗ്ലോബല്‍ അക്കാദമിയാണ് ഒരാഴ്ചത്തെ സൗജന്യ ഓസ്‌കി കോഴ്സ് സ്‌കീം യുകെയിൽ കെയറർ ജോലിചെയ്യുന്ന മലയാളി നഴ്സുമാർക്കായി ഇപ്പോൾ വീണ്ടും അവതരിപ്പിച്ചിട്ടുള്ളത്. നിരവധി നഴ്‌സുമാർക്ക് ഇതിനകം എൻഎച്ച്എസ് ജോലിയടക്കം നേടിയെടുക്കാൻ സഹായിച്ചിട്ടുള്ള റിക്രൂട്ട്മെന്റ് ഏജൻസിയാണ് ഒഎൻടി ഗ്ലോബൽ.
നേരത്തേ ഈ സ്‌കീം അവതരിപ്പിച്ചപ്പോൾ അപേക്ഷകരുടെ ബാഹുല്യം മൂലം നിരവധിപ്പേർക്ക് അഡ്‌മിഷൻ അവസരം ലഭിക്കാതെ പോയിരുന്നു. ഇതേത്തുടർന്നാണ് സൗജന്യ സ്‌കീം വീണ്ടും അവതരിപ്പിക്കുന്നതെന്ന് ഒഎൻടി ഗ്ലോബൽ അക്കാദമി മാനേജ്‌മെന്റ് അറിയിച്ചു.
ഒക്ടോബർ 21 തിങ്കളാഴ്ചയാണ് പുതിയ കോഴ്സ് തുടങ്ങുന്നത്. അതിനാൽ കോഴ്‌സിനു ചേരാൻ താല്പര്യമുള്ളവർ എത്രയുംവേഗം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
യുകെയിലേയ്ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഹെൽത്ത് കെയറർ വര്‍ക്കറായി എത്തിച്ചേര്‍ന്ന നേഴ്‌സുമാര്‍ക്കാണ് സൗജന്യമായി ഒരാഴ്ചത്തെ ഓസ്‌കി ഓണ്‍ലൈന്‍ ട്രെയിനിങ്ങ് ലഭിക്കുക. സി.ബി.ടി പാസ്സായി ഒസ്കി ട്രെയിനിങിനായി കാത്തിരിക്കുന്ന, ഇന്ത്യയില്‍ നേഴ്സിങ് പഠിച്ച് കെയറര്‍ വിസയില്‍ യുകെയില്‍ എത്തിയിട്ടുള്ള നഴ്‌സുമാര്‍ക്കാണ് അപൂർവ്വ അവസരം.
പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ട്രെയിനിങ്ങ്, ഈവനിങ്ങ് ബാച്ചായും നൈറ്റ് ബാച്ചായും ഒരുദിവസം രണ്ട് ബാച്ചുകളായാണ് നടത്തുക. ഡേ ഷിഫ്റ്റ് ചെയ്യുന്നവര്‍ക്ക് നൈറ്റ് ബാച്ചിലും നൈറ്റ് ചെയ്യുന്നവര്‍ക്ക് ഈവനിങ്ങ് ബാച്ചിലും ചേരാനാകും.
തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒരു മണിക്കൂറായിരിക്കൂം ട്രെയിനിങ്ങ്. ഓണ്‍ലൈനിലൂടെ മാത്രമല്ല ബിര്‍മിങ്ഹാമിലുള്ള ട്രെയിനിങ് സെന്ററിലൂടെയും നേരിട്ടുള്ള ട്രെയിനിങ് ലഭിക്കും
ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമിയുടെ ലേണിങ്ങ് പ്ലാറ്റുഫോമിലൂടെയാണ് ട്രെയിനിങ്ങ് നടക്കുക. ഇവിടെ തന്നെ ഓസ്‌കി ട്രെയിനര്‍ ലൈവായി ട്രെയിനിങ്ങ് നടത്തും. ഒരാഴ്ച സൗജന്യമായി നല്‍കുന്ന ട്രെയിനിങ് നാട്ടില്‍ നിന്ന് കെയറര്‍ വിസയിലെത്തിയിട്ടുള്ള നിരവധിപ്പേർക്ക് പലരീതിയിൽ പ്രയോജനപ്പെടും.
എന്‍ എച്ച് എസില്‍ വര്‍ഷങ്ങളായി ഓസ്‌കി ട്രെയിനിങ്ങില്‍ അനൂഭവ പരിഞ്ജാനമുള്ള ട്രെയിനേഴ്‌സായിരിക്കൂം പ്രധാനമായും ക്ലാസുകള്‍ എടുക്കുക.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം നേരിട്ടുള്ള ട്രെയിനിങ്ങും ഒ എന്‍ ടി അക്കാദമി നല്‍കുന്നൂണ്ട്. സ്റ്റഫോര്‍ഡ്‌ഷെയറിലെ ഓസ്‌കി സെന്ററിലാകൂം നേരിട്ടുള്ള ഓസ്‌കി ട്രെയിനിങ്ങ് നല്‍കുക.
ഈ ട്രെയിനിങ്ങുകൾ, ഒരു യുകെ രജിസ്റ്റേർഡ് നഴ്‌സാകുക എന്ന നിങ്ങളുടെ വലിയ ആഗ്രഹം അതിവേഗത്തിൽ സഫലമാക്കാൻ സഹായിക്കും. എന്‍എച്ച്എസിനായി നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്ന അംഗീകൃത ഏജന്‍സി കൂടിയാണ് ഒഎന്‍ടി ഗ്ലോബല്‍ എന്നകാര്യം മറക്കാതിരിക്കുക.
ഓസ്‌കി പരിശീലനത്തിന് ചേരുവാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്കിയാല്‍ മതിയാകൂം. ട്രെയിനിങ്ങ് പൂര്‍ത്തിയാക്കി ഓസ്‌കി പരീക്ഷ പാസ്സാകുന്നവർക്ക് അക്കാദമി തന്നെ ജോലി നേടിയെടുക്കുന്നതിനും സഹായിക്കൂം.
ഒക്ടോബര്‍ 21 തിങ്കളാഴ്‌ചയിലെ ബാച്ചില്‍ ജോയിന്‍ ചെയ്യുന്നവര്‍ക്കാണ് ഒരാഴ്ചത്തെ സൗജന്യമായി ട്രെയിനിങ്ങ് ലഭിക്കുന്നത്. താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്കുചെയ്ത് ഉടൻ അപേക്ഷിക്കുക.
https://ontuk.co.uk/osce-registration-form
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
