18
MAR 2021
THURSDAY
1 GBP =109.39 INR
1 USD =84.04 INR
1 EUR =91.03 INR
breaking news : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ, നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും രാജിക്കത്തില്‍ >>> 19ാമത് ത്രിദിന മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന് ഇന്ന് മുതല്‍ ആരംഭം, ഇന്ന് മുതല്‍ 20വരെ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു >>> ഒടുവില്‍ യൂട്യൂബ് വീഡിയോയുടെ പുതിയ അപ്‌ഡേഷന്‍ ഇങ്ങെത്തി, ഇനി മുതല്‍ മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം >>> ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയ്തു, 24 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ട് മെറ്റ!!! >>> സൗദിയില്‍ മൂടല്‍ മഞ്ഞ് കൂടുന്നു, ആലിപ്പഴം പെയ്യാനും കാറ്റ് വീശാനും സാധ്യകള്‍ ഏറെ, ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് ഇങ്ങനെ >>>
Home >> NAMMUDE NAADU
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ, നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും രാജിക്കത്തില്‍

സ്വന്തം ലേഖകൻ

Story Dated: 2024-10-18

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും പി പി ദിവ്യ രാജിക്കത്തില്‍ പറഞ്ഞു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും കത്തില്‍ പറയുന്നു.

'കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവെക്കുന്നു', എന്നാണ് പി പി ദിവ്യയുടെ രാജികത്തിന്റെ ഉള്ളടക്കം.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് രാജിക്കത്തും പുറത്തുവരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.


More Latest News

19ാമത് ത്രിദിന മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന് ഇന്ന് മുതല്‍ ആരംഭം, ഇന്ന് മുതല്‍ 20വരെ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു

മാഞ്ചസ്റ്റര്‍ മഹനിയം ചര്‍ച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19-ാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ആരംഭം. 18, 19, 20 തീയതികളില്‍ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് ചര്‍ച്ച് ഓഫ് ഗോഡ് യുകെ ആന്റ് ഇ യു ജനറല്‍ സെക്രട്ടറിയും മഹനിയം സഭാ സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബിജു ചെറിയാന്‍ പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗില്‍ പാസ്റ്റര്‍ സുരേഷ് ബാബു മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണിയുടെ നേതൃത്വത്തില്‍ മഹനിയം സഭ കോയര്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓള്‍ഡാം എന്ന പട്ടണത്തില്‍ പ്രാര്‍ത്ഥിച്ച് ആരംഭിച്ചതാണ് മഹനിയം ചര്‍ച്ച് ഓഫ് ഗോഡ്. മഹനിയം മാഞ്ചസ്റ്റര്‍, ടെല്‍ഫോര്‍ഡ്, കീതലി, ക്രൂ, പ്രെസ്റ്റണ്‍, ബോള്‍ട്ടണ്‍, ഷ്രൂസ്ബറി, ബര്‍ണ്‍ലി, ബ്രാഡ്ഫോര്‍ഡ്, ലഡ്‌ലോ, ഹെരിഫോര്‍ഡ് എന്നീ സഭകള്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

ഒടുവില്‍ യൂട്യൂബ് വീഡിയോയുടെ പുതിയ അപ്‌ഡേഷന്‍ ഇങ്ങെത്തി, ഇനി മുതല്‍ മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം

യൂട്യൂബര്‍മാര്‍ കാത്തിരുന്ന ആ അപ്‌ഡേഷന്‍ ഇങ്ങെത്തിയിരിക്കുകയാണ്. ഇനി മുതല്‍ യൂട്യൂബ് ഷോട്‌സ് വീഡിയോകള്‍ മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം. 2024 ഒക്ടോബര്‍ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. യൂട്യൂബര്‍മാര്‍ക്ക് വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് സഹായകമാകും. വെര്‍ട്ടിക്കലായും സ്‌ക്വയര്‍ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാം. യൂട്യൂബിന്റെ റെവന്യൂഷെയറിംഗ് മോഡലിന് പുതിയ ഷോര്‍ട്സ് വീഡിയോകളും പരിഗണിക്കും. എന്നാല്‍ മുമ്പ് അപ്ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള ഫയലുകള്‍ ലോംഗ്ഫോം വീഡിയോ എന്ന ഗണത്തില്‍ തന്നെ തുടരും. ഇവ യൂട്യൂബിന്റെ പരമ്ബരാഗത രീതിയില്‍ തന്നെ റെവന്യൂ ഷെയറിംഗിന് പരിഗണിക്കപ്പെടും. പുതിയ മാറ്റം യൂട്യൂബര്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിലവില്‍ യൂട്യൂബ് മൊബൈല്‍ ആപ്പിലെ ഷോര്‍ട്സ് ക്യാമറ വഴി നേരിട്ട് ചിത്രീകരിക്കാന്‍ കഴിയില്ല. ഇവ മൊബൈല്‍, ഡെസ്‌ക്ടോപ് വേര്‍ഷനുകളില്‍ ലഭ്യമായ യൂട്യൂബ് സ്റ്റുഡിയോ വഴിയാണ് അപ്ലോഡ് ചെയ്യേണ്ടത്.

ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയ്തു, 24 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ട് മെറ്റ!!!

ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയതതിന്റെ പേരില്‍ മെറ്റാ കമ്പനിയില്‍ ജീവനക്കാരെ പുറത്താക്കി. 24 ജീവനക്കാരെ ആണ് മെറ്റ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 25 ഡോളറിന്റെ (2,101 രൂപ) വൗച്ചര്‍ ദുരുപയോഗം ചെയ്ത ലോസ് ആഞ്ചലീസിലുള്ള ഓഫീസിലെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്. മൂന്നരക്കോടി രൂപയോളം വാര്‍ഷിക വരുമാനമുള്ള ജീവനക്കാരനും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റയുടെ വലിയ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. കാന്റീന്‍ ഇല്ലാത്ത ഓഫീസുകളിലാണ് ഗ്രബ്ഹബ്ബ്, യൂബര്‍ ഈറ്റ്‌സ് മുതലായ ആപ്പുകളിലൂടെ ഭക്ഷണം വാങ്ങുന്നതിനായി വൗച്ചറുകള്‍ അനുവദിച്ചത്. ജോലി സമയത്തെ പ്രഭാത ഭക്ഷണത്തിന് 20 ഡോളറും ഉച്ചഭക്ഷണത്തിന് 25 ഡോളറും അത്താഴത്തിന് 25 ഡോളറുമാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിവരുന്നത്. എന്നാല്‍ ഭക്ഷണത്തിന് പകരം ടൂത്ത്‌പേസ്റ്റ്, വൈന്‍, സോപ്പ് മുതലായവ വാങ്ങാനായി ജീവനക്കാര്‍ വൗച്ചര്‍ ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിക്കെത്താത്ത സമയത്ത് പലരും വീട്ടിലേയ്ക്ക് ഭക്ഷണം വരുത്തിയതായും വിവരങ്ങളുണ്ട്. അന്വേഷണത്തിന് ഒടുവിലാണ് മെറ്റയുടെ പുറത്താക്കല്‍ നടപടി. ഭക്ഷണത്തിന്റെ വൗച്ചറില്‍ ഗുരുതരമല്ലാത്ത തിരിമറി കാണിച്ച ചില ജീവനക്കാരെ പുറത്താക്കാതെ താക്കീത് നല്‍കി ക്ഷമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മെറ്റയില്‍ അടുത്ത റൗണ്ട് കൂട്ടപ്പിരിച്ചുവിടലും ആരംഭിച്ചിട്ടുണ്ട്. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റ?ഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്. എത്രപേരെയാണ് ഇത്തവണ മെറ്റ പുറത്താക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

സൗദിയില്‍ മൂടല്‍ മഞ്ഞ് കൂടുന്നു, ആലിപ്പഴം പെയ്യാനും കാറ്റ് വീശാനും സാധ്യകള്‍ ഏറെ, ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് ഇങ്ങനെ

അടുത്ത് നില്‍ക്കുന്ന ആളെ പോലും കാണാത്ത പോലെ സൗദിയില്‍ മൂടല്‍ മഞ്ഞ് ആരംഭിച്ചു. സൗദിയില്‍ തണുപ്പ് കാലത്തിന് മുന്നോടിയായി ജിസാന്‍, അസീര്‍, അല്‍ബാഹ മേഖലകളിലും മക്കയുടെ തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും മൂടല്‍ മഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഇവിടങ്ങളില്‍ ആലിപ്പഴം പെയ്യുന്നതിനും ദൂരകാഴ്ചയക്ക് തടസ്സമുണ്ടാക്കുന്ന തരത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ ജൗഫ്, വടക്കന്‍ പ്രദേശങ്ങളുടെ അതിര്‍ത്തികള്‍, ഹായില്‍, ഖസിം, മദീന എന്നിവിടങ്ങളില്‍ ഇടിമിന്നലിന്റെ അകടമ്പടിയോടെ പൊടിശല്യമുയര്‍ത്തുന്ന കാറ്റും വീശുന്നതിനും സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതിനാല്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വരും ദിവസങ്ങളില്‍ അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെ വരെ മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ജുബൈല്‍ - ദമാം ഹൈവേയില്‍ സെക്കന്റ് ഇന്‍ഡ്രസ്ട്രിയില്‍ ഏരിയയിലേക്ക് കയറാനുള്ള വളവില്‍ റോഡിലെ കാഴ്ച മറച്ച കനത്ത മൂടല്‍ മഞ്ഞ് മൂലം നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം കൂട്ടിയിടിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം അപകടത്തിന്റെയും മൂടല്‍ മഞ്ഞിന്റെയും ദൃശ്യങ്ങളും വിഡിയോയുമൊക്കെ ഇതുവഴി സഞ്ചരിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതലെന്ന നിലയ്ക്ക് പങ്കുവച്ചിരുന്നു.അതുപോലെ അല്‍ഹസ-അബ്‌ഖെയ്ഖ് റോഡിലും മൂടല്‍മഞ്ഞുമൂലം സമാനരീതിയില്‍ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളില്‍ പറയപ്പെടുന്നു.

ലേകത്തിലെ തന്നെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ച് മലയാളി, നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം കാഴ്ച വെച്ച് ഈ എഞ്ചിനീയറിങ് വിദ്യാര്‍ഥി

മലയാളിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ച് ശ്രദ്ധ നേടുന്നു. രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ സെബിന്‍ സജിയാണ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷിന്‍ നിര്‍മിച്ച് വൈറലാകുന്നത്. നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം ആണ് ഈ വിദ്യാര്‍ത്ഥി നടത്തിയത്. ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ചതിന്റെ റെക്കോര്‍ഡ്. 41 മില്ലീ മീറ്റര്‍ നീളവും 37 മില്ലീമീറ്റര്‍ വീതിയുമുള്ള വാഷിങ് മെഷീന്‍ നിര്‍മിച്ചതിനായിരുന്നു റെക്കോര്‍ഡ്. 25.2 ഗ്രാം മാത്രം ഭാരമുള്ള വാഷിങ്മെഷീന്‍ നാല്‍പ്പത് മിനിറ്റുകൊണ്ട് നിര്‍മിച്ചാണ് സെബിന്‍ ഇത് മറികടന്നത്. 33.6 മില്ലീമീറ്റര്‍ നീളവും 32.5 മില്ലീമീറ്റര്‍ വീതിയുമുള്ള വാഷിങ് മെഷീനാണ് സെബിന്‍ നിര്‍മിച്ചത്. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ഥിയായ സെബിന്‍ മാതാപിതാക്കളും സഹപാഠികളും അടങ്ങുന്ന സദസിന് മുന്നിലാണ് വാഷിങ് മെഷീന്‍ നിര്‍മിച്ചത്. തത്സമയം വാഷിങ് മെഷീനില്‍ തുണി കഴുകുകയും ചെയ്തു. സാക്ഷ്യപത്രവും വിഡിയോയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഗിന്നസ് അധികൃതര്‍ക്ക് അയച്ചു നല്‍കി. അധികം വൈകാതെ സെബിനെ തേടി ഗിന്നസ് അധികൃതരുടെ പ്രഖ്യാപനം എത്തുമെന്നാണ് കരുതുന്നത്.

Other News in this category

  • ഗുരുവായൂരപ്പന് വഴിപാടായി ഭക്തന്‍ നല്‍കിയത് 25 പവനില്‍ അധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം, പ്രവാസി മലയാളിയായ ഭക്തനാണ് ഗുരുവായൂരപ്പന് മുന്നില്‍ കിരീടം സമര്‍പ്പിച്ചത്
  • തൃശൂരില്‍ അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍, അധ്യാപിക സ്വമേധയാ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു
  • 'ഞാന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ ഇതൊന്നുമല്ല കോലാഹലം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്റെ നോമിനിയല്ല പാര്‍ട്ടിയുടേതാണ്, രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നേതൃത്വത്തോട് നന്ദി പറയുന്നു: ഷാഫി പറമ്പില്‍
  • സുഹൃത്തുമായി സാമ്പത്തിക തര്‍ക്കം, അവര്‍ക്ക് 'പണി കൊടുക്കാന്‍' വിമാനത്തില്‍ ബോംബ് ഭീഷണി അയച്ച് പതിനേഴുകാരന്‍, ഒരു ദിവസം മാത്രം അയച്ചത് 19 ഭീഷണികള്‍
  • സ്ത്രീകള്‍ തമ്മില്‍ നടന്ന വഴക്കും വാക്കേറ്റം, പിടിച്ചു മാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേറ്റു, സംഭവം എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍
  • മൊബൈല്‍ ഉപയോഗിച്ചാല്‍, ഉറക്കം വരികയോ കോട്ടുവാ ഇടുകയോ കണ്ണടഞ്ഞു പോവുകയോ ചെയ്താല്‍ ഉടന്‍ ബസില്‍ അപായമണി ഉയരും;പുത്തന്‍ വിദ്യയുമായി കെഎസ്ആര്‍ടിസി
  • ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു
  • കോട്ടയത്ത് വീണ്ടും നിപ? ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍, രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചു
  • ലൈംഗികാതിക്രമക്കേസ്: നടന്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും, ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം
  • ഷാരോണ്‍ കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും, ഷാരോണ്‍ രാജ് കൊല്ലപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം ആണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്
  • Most Read

    British Pathram Recommends