18
MAR 2021
THURSDAY
1 GBP =109.39 INR
1 USD =84.04 INR
1 EUR =91.03 INR
breaking news : മകളെ കാണാന്‍ യുകെയിലെത്തിയ അമ്മ ഹൃദയാഘാതം മൂലം മരിച്ചു; നോര്‍ത്ത് ലിങ്കണ്‍ഷെയറില്‍ മരണമടഞ്ഞത് കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു >>> ആഷ്‌ഫോർഡ് ബറോ കൗൺസിൽ തെരെഞ്ഞെടുപ്പിൽ മത്സരിച്ച നഴ്‌സായ മലയാളി സ്ഥാനാർഥി റീന മാത്യു പൊരുതിത്തോറ്റു, പരാജയം 6 വോട്ടിന്! അപ്രതീക്ഷിത വിജയവുമായി ഗ്രീൻസ് പാർട്ടി; ഉപതിരഞ്ഞെടുപ്പ് നടന്നത് എംപി സോജൻ ജോസഫ് രാജിവച്ച ഒഴിവിൽ >>> കെന്റിലെ ആഷ്ഫോര്‍ഡില്‍ സോജന്‍ ജോസഫ് രാജി വച്ച കൗണ്‍സിലിലേയ്ക്ക് മത്സരിച്ച റീന മാത്യുവിന് പരാജയം; എന്‍എച്ച്എസ് സ്റ്റാഫ് നഴ്സായ റീയുടെ തോല്‍വി വെറും 6 വോട്ടിന് >>> 'വയനാട്ടില്‍ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി അറിയില്ല, മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും സമീപിച്ചിട്ടില്ല' പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തി ഖുശ്ബു >>> അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്തു, ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് പ്രതികളായ മൂന്ന് പേരെ പിടികൂടിയത് >>>
Home >> HOT NEWS
യുകെയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ കുതിച്ചുയരുന്നു; പ്രതിദിനം 3 മില്യണ്‍ പൗണ്ടിലധികം മോഷ്ടിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്, പുതിയ രീതികള്‍ അവലംബിച്ച് തട്ടിപ്പുകാര്‍

സ്വന്തം ലേഖകൻ

Story Dated: 2024-10-18
യുകെയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തട്ടിപ്പുകാര്‍ പ്രതിദിനം 3 മില്യണ്‍ പൗണ്ടിലധികം മോഷ്ടിക്കുന്നതായാണ് കണക്കുകള്‍. ബാങ്കിംഗ് രംഗത്തു നിന്നുള്ള കണക്കുകള്‍ പ്രകാരം തട്ടിപ്പ് കേസുകള്‍ 16% വര്‍ദ്ധിച്ചു. ക്രിമിനലുകള്‍ അവരുടെ ഒറ്റത്തവണ പാസ്‌കോഡുകള്‍ ഉപയോദിച്ച് ഇരകളെ ലക്ഷ്യമിടുന്നതായി ട്രേഡ് ബോഡി യുകെ ഫിനാന്‍സ് പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നിട്ടും, മൊത്തം നഷ്ടം ചെറുതായി കുറഞ്ഞു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൊത്തം നഷ്ടം 572 മില്യനാണ്. തട്ടിപ്പ് യുകെയ്ക്ക് 'വലിയ ഭീഷണി' ഉയര്‍ത്തിയെന്നും കുറ്റകൃത്യം കൈകാര്യം ചെയ്യുന്നതില്‍ പിന്തുണ നല്‍കണമെന്നും ബാങ്കുകള്‍ പറഞ്ഞു.

ഇ-മണി സ്ഥാപനമായ റിവോലട്ട് ഉള്‍പ്പെട്ട കേസുകളുടെ ഒരു സ്ട്രീം ഈ ആഴ്ച ആദ്യം ബിബിസി പനോരമ വെളിപ്പെടുത്തിയതിന് ശേഷമാണ് ഈ കണക്കുകള്‍ വരുന്നത്. ഒരു മണിക്കൂറിനുള്ളില്‍ തന്റെ ബിസിനസ്സ് അക്കൗണ്ടില്‍ നിന്ന് 165,000 പൗണ്ട് നഷ്ടപ്പെട്ടതിനെക്കുറിച്ച് ഒരു ഇര പറഞ്ഞു. ഇതിന് 'ശക്തമായ നിയന്ത്രണങ്ങള്‍' ഉണ്ടെന്ന് റിവോലട്ട് പറഞ്ഞു. തട്ടിപ്പുകാര്‍ തന്ത്രങ്ങള്‍ മാറ്റുന്നത് മൂലം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചു. അനധികൃത പേയ്മെന്റുകള്‍ കുത്തനെ ഉയര്‍ന്നപ്പോള്‍ നഷ്ടം 5% വര്‍ദ്ധിച്ചു, വഞ്ചകര്‍ സംരക്ഷണ സംവിധാനങ്ങളെ അട്ടിമറിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഒരു ഉപഭോക്താവ് ഓണ്‍ലൈനായി പേയ്മെന്റ് നടത്തുമ്പോള്‍, ഇടപാട് സ്ഥിരീകരിക്കുന്നതിന് അവര്‍ക്ക് പലപ്പോഴും ഒറ്റത്തവണ പാസ്‌കോഡ് അയയ്ക്കും. പണം തട്ടിയെടുക്കുന്നതിനായി ഈ കോഡുകള്‍ പറഞ്ഞ് ആളുകളെ കബളിപ്പിക്കാനുള്ള വഴികള്‍ തട്ടിപ്പുകാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് പ്രണയ തട്ടിപ്പിലും നിക്ഷേപ തട്ടിപ്പുകളിലും താരതമ്യേന വലിയ സംഖ്യ ഉണ്ടായിട്ടുണ്ട് എന്നാണ്.
 

 

More Latest News

'വയനാട്ടില്‍ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി അറിയില്ല, മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും സമീപിച്ചിട്ടില്ല' പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തി ഖുശ്ബു

ചെന്നൈ: കഴിഞ്ഞ ദിവസമാണ് വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ നേരിടാന്‍ ശക്തയായ ഒരു സിനിമാ താരം എത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. പ്രിയങ്കയ്ക്ക് എതിരെ നടിയും പാര്‍ട്ടിയുടെ തമിഴ്നാട് നേതാവുമായ ഖുശ്ബുവിനെ ബിജെപി രംഗത്തിറക്കുമെന്നായിരുന്നു വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. പലരും ഈ വാര്‍ത്ത വിശ്വസിച്ച മട്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഖുശ്ബു. ഒരു മലയാളം ഓണ്‍ലൈന്‍ മാധ്യമത്തിനോടാണ് താരം ഈ കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. വയനാട്ടില്‍ തന്റെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി അറിയില്ലെന്നാണ് നടി പറയുന്നത്. വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ഖുശ്ബു പറയുന്നു. 'വയനാട് ഉപതിരഞ്ഞെടുപ്പിമായി ബന്ധപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അറിയില്ല. ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇത് സംബന്ധിച്ച് എന്നോട് സംസാരിച്ചിട്ടില്ല',- ഖുശ്ബു വ്യക്തമാക്കി. വയനാട് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തിലാണ്. രാഹുല്‍ ഗാന്ധിക്ക് പകരമായി കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്കഗാന്ധിയെ കളത്തില്‍ ഇറക്കുമ്പോള്‍ അതുപോലെ തന്നെ ശക്തമായ ഒരു സ്ഥാനാര്‍ത്ഥിയെ ആയിരിക്കും ബിജെപിയും രംഗത്തെത്തിക്കുക എന്ന സംസാരം നേരത്തെ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. പാര്‍ട്ടിക്ക് കൂടുതല്‍ വോട്ട് കിട്ടിയതും അപ്പോഴാണ്. ഇക്കുറി എ പി അബ്ദുള്ളകുട്ടി, ശോഭാസുരേന്ദ്രന്‍ തുടങ്ങിയ പേരുകളും പാര്‍ട്ടി പരിഗണനയിലുണ്ടെന്നാണ് വിവരം. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് വയനാട് ഇടത് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു വയനാട് ബിജെപി സ്ഥാനാര്‍ത്ഥി. പാര്‍ട്ടിക്ക് കൂടുതല്‍ വോട്ട് കിട്ടിയതും അപ്പോഴാണ്.

അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്തു, ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് പ്രതികളായ മൂന്ന് പേരെ പിടികൂടിയത്

കൊച്ചി: കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്തു. സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ ആണ് മൂന്ന് പേര്‍ പിടിയിലായത്. ഇവരെ ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പിടികൂടിയ മൂന്ന് പേരില്‍ നിന്നും 20 മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന ഷോക്കിടെ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള 39 ഫോണുകളാണ് മോഷണം പോയതായി പരാതിയില്‍ ഉള്ളത്. മെഗാ ഡിജെ ഷോക്ക് പതിനായിരക്കണക്കിനു പേര്‍ ആയിരുന്നു പങ്കെടുത്തത്. ഇതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കൃത്യമായ ആസൂത്രണത്തോടെ കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം ചടുല താളത്തില്‍ നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കി നിന്നാണ് മൊബൈല്‍ കവര്‍ന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്തവരുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. മനഃപൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകള്‍ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍.

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തര്‍ക്കായി റേഡിയോ പ്രക്ഷേപണം ആരംഭിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, 'ഹരിവരാസനം' എന്ന പേരില്‍ പുതിയ റേഡിയോ

മണ്ഡലകാലം തുടങ്ങാനിരിക്കേ അയ്യപ്പ ഭക്തരെ ഭക്തിയുടെ നെറുകയില്‍ എത്തിക്കാന്‍ പുതിയ പദ്ധതി ഒരുക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തര്‍ക്കായി റേഡിയോ പ്രക്ഷേപണം ആരംഭിക്കാന്‍ ആണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പദ്ധതിയിടുന്നത്. അയ്യപ്പഭക്തര്‍ക്ക് വേണ്ടി മാത്രമായി 'ഹരിവരാസനം' എന്ന പേരിലായിരിക്കും പുതിയ റേഡിയോ ആരംഭിക്കുന്നത്. പൂര്‍ണ്ണമായും സന്നിധാനത്ത് നിന്നും സംപ്രേക്ഷണം ചെയ്യുന്ന റേഡിയോയുടെ നിയന്ത്രണവും പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡിനായിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്റര്‍നെറ്റ് റേഡിയോ എന്ന നിലയിലാണ് തുടക്കം. മാത്രമല്ല ലോകത്ത് എവിടെയു ഉള്ള അയ്യപ്പ ഭക്തര്‍ക്ക് ഈ റേഡിയോ സൗകര്യം എവിടെ നിന്നും ഉപയോഗിക്കാം. റേഡിയോ എവിടെ നിന്നും കേള്‍ക്കാം എന്നുള്ളതാണ് പ്രത്യേകത. ഭാവിയില്‍ ഇതിനെ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ഉടന്‍ ക്ഷണിക്കും. റേഡിയോ മേഖലയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കാണ് പരിഗണന നല്‍കുക. 24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, പ്രത്യേക പരിപാടികള്‍, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഹരിവരാസനം റേഡിയോയില്‍ ഉണ്ടാകും.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ, നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും രാജിക്കത്തില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും പി പി ദിവ്യ രാജിക്കത്തില്‍ പറഞ്ഞു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും കത്തില്‍ പറയുന്നു. 'കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവെക്കുന്നു', എന്നാണ് പി പി ദിവ്യയുടെ രാജികത്തിന്റെ ഉള്ളടക്കം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് രാജിക്കത്തും പുറത്തുവരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

19ാമത് ത്രിദിന മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന് ഇന്ന് മുതല്‍ ആരംഭം, ഇന്ന് മുതല്‍ 20വരെ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു

മാഞ്ചസ്റ്റര്‍ മഹനിയം ചര്‍ച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19-ാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ആരംഭം. 18, 19, 20 തീയതികളില്‍ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് ചര്‍ച്ച് ഓഫ് ഗോഡ് യുകെ ആന്റ് ഇ യു ജനറല്‍ സെക്രട്ടറിയും മഹനിയം സഭാ സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബിജു ചെറിയാന്‍ പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗില്‍ പാസ്റ്റര്‍ സുരേഷ് ബാബു മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണിയുടെ നേതൃത്വത്തില്‍ മഹനിയം സഭ കോയര്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓള്‍ഡാം എന്ന പട്ടണത്തില്‍ പ്രാര്‍ത്ഥിച്ച് ആരംഭിച്ചതാണ് മഹനിയം ചര്‍ച്ച് ഓഫ് ഗോഡ്. മഹനിയം മാഞ്ചസ്റ്റര്‍, ടെല്‍ഫോര്‍ഡ്, കീതലി, ക്രൂ, പ്രെസ്റ്റണ്‍, ബോള്‍ട്ടണ്‍, ഷ്രൂസ്ബറി, ബര്‍ണ്‍ലി, ബ്രാഡ്ഫോര്‍ഡ്, ലഡ്‌ലോ, ഹെരിഫോര്‍ഡ് എന്നീ സഭകള്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

Other News in this category

  • മകളെ കാണാന്‍ യുകെയിലെത്തിയ അമ്മ ഹൃദയാഘാതം മൂലം മരിച്ചു; നോര്‍ത്ത് ലിങ്കണ്‍ഷെയറില്‍ മരണമടഞ്ഞത് കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു
  • കെന്റിലെ ആഷ്ഫോര്‍ഡില്‍ സോജന്‍ ജോസഫ് രാജി വച്ച കൗണ്‍സിലിലേയ്ക്ക് മത്സരിച്ച റീന മാത്യുവിന് പരാജയം; എന്‍എച്ച്എസ് സ്റ്റാഫ് നഴ്സായ റീയുടെ തോല്‍വി വെറും 6 വോട്ടിന്
  • എം6 -ല്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ച സ്‌കോഡ എതിരെ വന്ന കാറിലിടിച്ച് വന്‍ അപകടം; കുട്ടികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം, ഒരു കുട്ടിയുടെ നില ഗുരുതരം
  • ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ തിളങ്ങുന്നു: രാജ്യത്ത് കുടിയേറിവരില്‍ ഏറ്റവും വിജയകരമായ ജീവിതം നയിക്കുന്നത് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെന്ന് പോളിസി എക്‌സ്ചേഞ്ച് റിപ്പോര്‍ട്ട്
  • ബ്രിട്ടനില്‍ വ്യാജ പാര്‍ക്കിങ് വാര്‍ഡന്‍മാര്‍ വിലസുന്നു; ബാങ്ക് കാര്‍ഡ് തട്ടിപ്പ് വ്യാപകം, സ്ത്രീയുടെ ബാങ്ക് കാര്‍ഡില്‍ നിന്നും അപഹരിക്കാന്‍ ശ്രമിച്ചത് 4000 പൗണ്ട്
  • കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന അമിത വണ്ണം കുറക്കാന്‍ ഇനി ജിപിമാര്‍ ഒസെമ്പിക് മരുന്നുകള്‍ സൗജന്യമായി നല്‍കും; ജനങ്ങളെ ആരോഗ്യവാന്മാരാക്കാന്‍ രണ്ടും കല്‍പിച്ച് യുകെ സര്‍ക്കാര്‍
  • വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി നവീകരിച്ച ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി ഇന്ത്യ; തൊഴിലാളികള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ യാത്ര ഒരുക്കാനെന്ന് റിപ്പോര്‍ട്ട്
  • സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ലൈംഗിക പീഡനനും മോശം കമന്റുകളും അടക്കം ഇനി രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യാം; പുതിയ വെബ്‌സൈറ്റുമായി എന്‍എച്ച്എസ്
  • ജീവിത ചെലവുകള്‍ താങ്ങാനാവാതെ ഇംഗ്ലണ്ട് വിട്ട് ഇംഗ്ലീഷുകാര്‍ സ്‌കോട്ട്ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും കുടിയേറുന്നു; നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്
  • സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടം; സ്‌പെയിനിലെ 630 അടി ഉയരമുള്ള പാലത്തില്‍ നിന്ന് വീണ് ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം
  • Most Read

    British Pathram Recommends