മണ്ഡലകാലം തുടങ്ങാനിരിക്കേ അയ്യപ്പ ഭക്തരെ ഭക്തിയുടെ നെറുകയില്‍ എത്തിക്കാന്‍ പുതിയ പദ്ധതി ഒരുക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തര്‍ക്കായി റേഡിയോ പ്രക്ഷേപണം ആരംഭിക്കാന്‍ ആണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പദ്ധതിയിടുന്നത്. അയ്യപ്പഭക്തര്‍ക്ക് വേണ്ടി മാത്രമായി 'ഹരിവരാസനം' എന്ന പേരിലായിരിക്കും പുതിയ റേഡിയോ ആരംഭിക്കുന്നത്. പൂര്‍ണ്ണമായും സന്നിധാനത്ത് നിന്നും സംപ്രേക്ഷണം ചെയ്യുന്ന റേഡിയോയുടെ നിയന്ത്രണവും പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡിനായിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്റര്‍നെറ്റ് റേഡിയോ എന്ന നിലയിലാണ് തുടക്കം. മാത്രമല്ല ലോകത്ത് എവിടെയു ഉള്ള അയ്യപ്പ ഭക്തര്‍ക്ക് ഈ റേഡിയോ സൗകര്യം എവിടെ നിന്നും ഉപയോഗിക്കാം. റേഡിയോ എവിടെ നിന്നും കേള്‍ക്കാം എന്നുള്ളതാണ് പ്രത്യേകത.
ഭാവിയില്‍ ഇതിനെ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളില്‍ നിന്ന് താല്പര്യപത്രം ഉടന്‍ ക്ഷണിക്കും. റേഡിയോ മേഖലയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കാണ് പരിഗണന നല്‍കുക.
24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകള്, പ്രത്യേക പരിപാടികള്‍, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഹരിവരാസനം റേഡിയോയില്‍ ഉണ്ടാകും.