കൊച്ചി: കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്തു. സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ ആണ് മൂന്ന് പേര് പിടിയിലായത്. ഇവരെ ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
പിടികൂടിയ മൂന്ന് പേരില്‍ നിന്നും 20 മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന ഷോക്കിടെ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള 39 ഫോണുകളാണ് മോഷണം പോയതായി പരാതിയില്‍ ഉള്ളത്. മെഗാ ഡിജെ ഷോക്ക് പതിനായിരക്കണക്കിനു പേര് ആയിരുന്നു പങ്കെടുത്തത്. ഇതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കൃത്യമായ ആസൂത്രണത്തോടെ കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം ചടുല താളത്തില്‍ നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കി നിന്നാണ് മൊബൈല്‍ കവര്‍ന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്തവരുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. മനഃപൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകള്‍ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍.