18
MAR 2021
THURSDAY
1 GBP =109.39 INR
1 USD =84.04 INR
1 EUR =91.03 INR
breaking news : യുകെയില്‍ കാന്‍സര്‍ കേസുകളുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിദിനം 1000 പേര്‍ക്ക് രോഗനിര്‍ണ്ണയം നടത്തുന്നതായി റിപ്പോര്‍ട്ട്! മുന്‍പില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ >>> മകളെ കാണാന്‍ യുകെയിലെത്തിയ അമ്മ ഹൃദയാഘാതം മൂലം മരിച്ചു; നോര്‍ത്ത് ലിങ്കണ്‍ഷെയറില്‍ മരണമടഞ്ഞത് കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു >>> ആഷ്‌ഫോർഡ് ബറോ കൗൺസിൽ തെരെഞ്ഞെടുപ്പിൽ മത്സരിച്ച നഴ്‌സായ മലയാളി സ്ഥാനാർഥി റീന മാത്യു പൊരുതിത്തോറ്റു, പരാജയം 6 വോട്ടിന്! അപ്രതീക്ഷിത വിജയവുമായി ഗ്രീൻസ് പാർട്ടി; ഉപതിരഞ്ഞെടുപ്പ് നടന്നത് എംപി സോജൻ ജോസഫ് രാജിവച്ച ഒഴിവിൽ >>> കെന്റിലെ ആഷ്ഫോര്‍ഡില്‍ സോജന്‍ ജോസഫ് രാജി വച്ച കൗണ്‍സിലിലേയ്ക്ക് മത്സരിച്ച റീന മാത്യുവിന് പരാജയം; എന്‍എച്ച്എസ് സ്റ്റാഫ് നഴ്സായ റീയുടെ തോല്‍വി വെറും 6 വോട്ടിന് >>> 'വയനാട്ടില്‍ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി അറിയില്ല, മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും സമീപിച്ചിട്ടില്ല' പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തി ഖുശ്ബു >>>
Home >> HOT NEWS
കെന്റിലെ ആഷ്ഫോര്‍ഡില്‍ സോജന്‍ ജോസഫ് രാജി വച്ച കൗണ്‍സിലിലേയ്ക്ക് മത്സരിച്ച റീന മാത്യുവിന് പരാജയം; എന്‍എച്ച്എസ് സ്റ്റാഫ് നഴ്സായ റീയുടെ തോല്‍വി വെറും 6 വോട്ടിന്

സ്വന്തം ലേഖകൻ

Story Dated: 2024-10-18
കെന്റിലെ ആഷ്ഫോര്‍ഡില്‍ സോജന്‍ ജോസഫ് രാജി വച്ച കൗണ്‍സില്‍ സീറ്റിലേക്ക് മല്‍ത്സരിച്ച യുകെ മലയാളി നഴ്സ് റീന മാത്യുവിന് പരാജയം. വെറം 6 വോട്ടുകള്‍ക്കാണ് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ റീനയുടെ തോല്‍വി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ തോം പിസ്സ 299 വോട്ടുകള്‍ക്ക് വിജയിച്ചു. റീന മാത്യു 293 വോട്ടുകള്‍ നേടി.

ഉപ തിരഞ്ഞെടുപ്പില്‍ മത്സരിച്ച റീഫോം 216 വോട്ടുകളും  കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 111 വോട്ടുകളും നേടി.  ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 26 വോട്ടുകള്‍ നേടി.  ബ്രിട്ടീഷ് പാര്‍ലമെന്റ്‌റിലെ ആദ്യ മലയാളി എം പിയായ സോജന്‍ ജോസഫ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. സീറ്റ് നിലനിര്‍ത്തേണ്ടത് ലേബര്‍പാര്‍ട്ടിക്ക് അഭിമാന പ്രശ്നം ആകുമ്പോള്‍, ഏതു രീതിയിലും ലേബര്‍പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും റീഫോം യുകെ പാര്‍ട്ടിയും കഠിന പരിശ്രമമാണ് നടത്തിയത്.

റീനയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത് റീഫോം പാര്‍ട്ടിയാണെന്നാണ് വോട്ടുകളുടെ എണ്ണം നല്‍കുന്ന സൂചന. ഐല്‍സ്ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡില്‍ നിന്നായിരുന്നു സോജന്‍ ജോസഫ് വിജയിച്ചിരുന്നത്. റീന മാത്യു തിരഞ്ഞെടുക്കപ്പെട്ട് കൗണ്‍സിലില്‍ വീണ്ടുമൊരു മലയാളി സാനിധ്യം ഉണ്ടാകുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്.

 

More Latest News

നവീന്‍ ബാബുവിന്റെ മരണം: ദിവ്യക്കെതിരെ ചുമത്തിയത് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108, 10 വര്‍ഷം വരെ തടവ് ലഭിക്കാം, പ്രതി ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാടാകെ നടുങ്ങിയ ഒരു മരണം നടന്ന് മൂന്ന് നാള്‍ പിന്നിടുകയും ജനരോഷം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് നിര്‍ണായക നീക്കങ്ങളിലേക്ക് കടന്നത്. അതിനിടെ  പ്രതി ഹൈക്കോടതിയിലേക്ക്. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. അതേസമയം, കേസില്‍ ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രാജിയെന്നാണ് വിവരം. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും പിപി ദിവ്യ ഇന്നലെ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. അതേസമയം, പ്രശാന്തന്‍ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും. അതിനിടെ, ഫയല്‍ നീക്കത്തില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി ഫയല്‍ തീര്‍പ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കി ഒന്‍പതാം ദിവസം എന്‍ഒസി നല്‍കിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.    

'വയനാട്ടില്‍ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി അറിയില്ല, മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും സമീപിച്ചിട്ടില്ല' പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തി ഖുശ്ബു

ചെന്നൈ: കഴിഞ്ഞ ദിവസമാണ് വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ നേരിടാന്‍ ശക്തയായ ഒരു സിനിമാ താരം എത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. പ്രിയങ്കയ്ക്ക് എതിരെ നടിയും പാര്‍ട്ടിയുടെ തമിഴ്നാട് നേതാവുമായ ഖുശ്ബുവിനെ ബിജെപി രംഗത്തിറക്കുമെന്നായിരുന്നു വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. പലരും ഈ വാര്‍ത്ത വിശ്വസിച്ച മട്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഖുശ്ബു. ഒരു മലയാളം ഓണ്‍ലൈന്‍ മാധ്യമത്തിനോടാണ് താരം ഈ കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. വയനാട്ടില്‍ തന്റെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി അറിയില്ലെന്നാണ് നടി പറയുന്നത്. വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ഖുശ്ബു പറയുന്നു. 'വയനാട് ഉപതിരഞ്ഞെടുപ്പിമായി ബന്ധപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അറിയില്ല. ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇത് സംബന്ധിച്ച് എന്നോട് സംസാരിച്ചിട്ടില്ല',- ഖുശ്ബു വ്യക്തമാക്കി. വയനാട് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തിലാണ്. രാഹുല്‍ ഗാന്ധിക്ക് പകരമായി കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്കഗാന്ധിയെ കളത്തില്‍ ഇറക്കുമ്പോള്‍ അതുപോലെ തന്നെ ശക്തമായ ഒരു സ്ഥാനാര്‍ത്ഥിയെ ആയിരിക്കും ബിജെപിയും രംഗത്തെത്തിക്കുക എന്ന സംസാരം നേരത്തെ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. പാര്‍ട്ടിക്ക് കൂടുതല്‍ വോട്ട് കിട്ടിയതും അപ്പോഴാണ്. ഇക്കുറി എ പി അബ്ദുള്ളകുട്ടി, ശോഭാസുരേന്ദ്രന്‍ തുടങ്ങിയ പേരുകളും പാര്‍ട്ടി പരിഗണനയിലുണ്ടെന്നാണ് വിവരം. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് വയനാട് ഇടത് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു വയനാട് ബിജെപി സ്ഥാനാര്‍ത്ഥി. പാര്‍ട്ടിക്ക് കൂടുതല്‍ വോട്ട് കിട്ടിയതും അപ്പോഴാണ്.

അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്തു, ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് പ്രതികളായ മൂന്ന് പേരെ പിടികൂടിയത്

കൊച്ചി: കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്തു. സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ ആണ് മൂന്ന് പേര്‍ പിടിയിലായത്. ഇവരെ ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പിടികൂടിയ മൂന്ന് പേരില്‍ നിന്നും 20 മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന ഷോക്കിടെ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള 39 ഫോണുകളാണ് മോഷണം പോയതായി പരാതിയില്‍ ഉള്ളത്. മെഗാ ഡിജെ ഷോക്ക് പതിനായിരക്കണക്കിനു പേര്‍ ആയിരുന്നു പങ്കെടുത്തത്. ഇതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കൃത്യമായ ആസൂത്രണത്തോടെ കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം ചടുല താളത്തില്‍ നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കി നിന്നാണ് മൊബൈല്‍ കവര്‍ന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്തവരുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. മനഃപൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകള്‍ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍.

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തര്‍ക്കായി റേഡിയോ പ്രക്ഷേപണം ആരംഭിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, 'ഹരിവരാസനം' എന്ന പേരില്‍ പുതിയ റേഡിയോ

മണ്ഡലകാലം തുടങ്ങാനിരിക്കേ അയ്യപ്പ ഭക്തരെ ഭക്തിയുടെ നെറുകയില്‍ എത്തിക്കാന്‍ പുതിയ പദ്ധതി ഒരുക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തര്‍ക്കായി റേഡിയോ പ്രക്ഷേപണം ആരംഭിക്കാന്‍ ആണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പദ്ധതിയിടുന്നത്. അയ്യപ്പഭക്തര്‍ക്ക് വേണ്ടി മാത്രമായി 'ഹരിവരാസനം' എന്ന പേരിലായിരിക്കും പുതിയ റേഡിയോ ആരംഭിക്കുന്നത്. പൂര്‍ണ്ണമായും സന്നിധാനത്ത് നിന്നും സംപ്രേക്ഷണം ചെയ്യുന്ന റേഡിയോയുടെ നിയന്ത്രണവും പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡിനായിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്റര്‍നെറ്റ് റേഡിയോ എന്ന നിലയിലാണ് തുടക്കം. മാത്രമല്ല ലോകത്ത് എവിടെയു ഉള്ള അയ്യപ്പ ഭക്തര്‍ക്ക് ഈ റേഡിയോ സൗകര്യം എവിടെ നിന്നും ഉപയോഗിക്കാം. റേഡിയോ എവിടെ നിന്നും കേള്‍ക്കാം എന്നുള്ളതാണ് പ്രത്യേകത. ഭാവിയില്‍ ഇതിനെ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ഉടന്‍ ക്ഷണിക്കും. റേഡിയോ മേഖലയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കാണ് പരിഗണന നല്‍കുക. 24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, പ്രത്യേക പരിപാടികള്‍, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഹരിവരാസനം റേഡിയോയില്‍ ഉണ്ടാകും.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ, നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും രാജിക്കത്തില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും പി പി ദിവ്യ രാജിക്കത്തില്‍ പറഞ്ഞു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും കത്തില്‍ പറയുന്നു. 'കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവെക്കുന്നു', എന്നാണ് പി പി ദിവ്യയുടെ രാജികത്തിന്റെ ഉള്ളടക്കം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് രാജിക്കത്തും പുറത്തുവരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

Other News in this category

  • യുകെയില്‍ കാന്‍സര്‍ കേസുകളുടെ എണ്ണം കുതിച്ചുയരുന്നു; പ്രതിദിനം 1000 പേര്‍ക്ക് രോഗനിര്‍ണ്ണയം നടത്തുന്നതായി റിപ്പോര്‍ട്ട്! മുന്‍പില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍
  • മകളെ കാണാന്‍ യുകെയിലെത്തിയ അമ്മ ഹൃദയാഘാതം മൂലം മരിച്ചു; നോര്‍ത്ത് ലിങ്കണ്‍ഷെയറില്‍ മരണമടഞ്ഞത് കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു
  • യുകെയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ കുതിച്ചുയരുന്നു; പ്രതിദിനം 3 മില്യണ്‍ പൗണ്ടിലധികം മോഷ്ടിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്, പുതിയ രീതികള്‍ അവലംബിച്ച് തട്ടിപ്പുകാര്‍
  • എം6 -ല്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ച സ്‌കോഡ എതിരെ വന്ന കാറിലിടിച്ച് വന്‍ അപകടം; കുട്ടികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം, ഒരു കുട്ടിയുടെ നില ഗുരുതരം
  • ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ തിളങ്ങുന്നു: രാജ്യത്ത് കുടിയേറിവരില്‍ ഏറ്റവും വിജയകരമായ ജീവിതം നയിക്കുന്നത് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെന്ന് പോളിസി എക്‌സ്ചേഞ്ച് റിപ്പോര്‍ട്ട്
  • ബ്രിട്ടനില്‍ വ്യാജ പാര്‍ക്കിങ് വാര്‍ഡന്‍മാര്‍ വിലസുന്നു; ബാങ്ക് കാര്‍ഡ് തട്ടിപ്പ് വ്യാപകം, സ്ത്രീയുടെ ബാങ്ക് കാര്‍ഡില്‍ നിന്നും അപഹരിക്കാന്‍ ശ്രമിച്ചത് 4000 പൗണ്ട്
  • കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന അമിത വണ്ണം കുറക്കാന്‍ ഇനി ജിപിമാര്‍ ഒസെമ്പിക് മരുന്നുകള്‍ സൗജന്യമായി നല്‍കും; ജനങ്ങളെ ആരോഗ്യവാന്മാരാക്കാന്‍ രണ്ടും കല്‍പിച്ച് യുകെ സര്‍ക്കാര്‍
  • വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി നവീകരിച്ച ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി ഇന്ത്യ; തൊഴിലാളികള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ യാത്ര ഒരുക്കാനെന്ന് റിപ്പോര്‍ട്ട്
  • സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ലൈംഗിക പീഡനനും മോശം കമന്റുകളും അടക്കം ഇനി രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യാം; പുതിയ വെബ്‌സൈറ്റുമായി എന്‍എച്ച്എസ്
  • ജീവിത ചെലവുകള്‍ താങ്ങാനാവാതെ ഇംഗ്ലണ്ട് വിട്ട് ഇംഗ്ലീഷുകാര്‍ സ്‌കോട്ട്ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും കുടിയേറുന്നു; നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്
  • Most Read

    British Pathram Recommends