രാഷ്ട്രീയക്കാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമെല്ലാം അംഗരക്ഷകര്‍ നിരവധിയാണ്. അതില്‍ ശ്രദ്ധേയമാണ് ഐശ്വര്യ റായ്യുടെ അംഗരക്ഷകന്. ബച്ചന് കുടുംബത്തിലെ പ്രധാനപ്പെട്ട സെലിബ്രിറ്റിയാണ് ഐശ്വര്യ. ഐശ്വര്യയ്ക്ക് സുരക്ഷ ഒരുക്കുന്നത് ശിവാജി എന്ന അംഗരക്ഷകനാണ്.
ശിവരാജ് ഐശ്വര്യ റായിയുടെ ചുറ്റുമുണ്ടെങ്കില്‍ അവരെ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ശിവരാജ് സാങ്കേതിക വിദഗ്ധനാണെന്നും പറയപ്പെടുന്നു. ഏറെ ജനപ്രീതിയുള്ള അംഗരക്ഷകന് കൂടിയാണ് ശിവരാജ്.
2015-ല്‍ ഐശ്വര്യ റായ് തന്റെ അംഗരക്ഷകനായ ശിവരാജിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്രയും ജനപ്രീതിയുള്ള നടി ഒരു അംഗരക്ഷകന്റെ വിവാഹത്തിന് എത്തിയത് എല്ലാവര്ക്കും അത്യധികം സന്തോഷമാണ് നല്‍കിയത്.
പൊതുചടങ്ങുകളില്‍ ഐശ്വര്യ റായ് അപൂര്‍വ്വമായി മാത്രമാണ് പങ്കെടുക്കാറുള്ളത്. താരം വീടിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ മുതല്‍ ശിവരാജിന്റെ ഡ്യൂട്ടി ആരംഭിക്കുന്നു. സിനിമ മേഖലയിലെ ബോഡിഗാര്‍ഡുകള്‍ക്ക് വന്‍ തുകയാണ് ശബളമായി ലഭിയ്ക്കുന്നത്. പ്രമുഖരായ അഭിനേതാക്കളുടെ അംഗരക്ഷകര്‍ ലക്ഷക്കണക്കിന് രൂപയാണ് പ്രതിഫലം. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അംഗരക്ഷകരില്‍ ഒരാള്‍ കൂടിയാണ് ശിവരാജ്.