തമിഴകത്തെ സൂപ്പര്‍ കപ്പിളാണ് സൂര്യയും ജ്യോതികയും. ഇരുവരും അങ്ങോടും ഇങ്ങോടും കൊടുക്കുന്ന പരസ്പര സ്നേഹവും ബഹുമാനവും എല്ലാവരും കണ്ട് പഠിക്കേണ്ടതാണ്. ഇവരെ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍ പോലും.
സൂര്യയ്ക്കൊപ്പവും അനുജന് കാര്‍ത്തിക്കൊപ്പവും തമ്പി എന്ന ചിത്രത്തില്‍ ജ്യോതിക പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ജ്യോതികയുടെ 46-ാം പിറന്നാള്‍ ദിനത്തില്‍ നടത്തിയ അഭിമുഖത്തിലെ ആ ചോദ്യം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
സൂര്യ, കാര്‍ത്തി ഇവരില്‍ ആര്‍ക്കൊപ്പം അഭിനയിക്കുന്നതാണ് ബുദ്ധിമുട്ടെന്നായിരുന്നു ജ്യോതികയോടുള്ള ചോദ്യം. 'സൂര്യയ്ക്കൊപ്പം തന്നെ. സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. സെറ്റില്‍ വച്ച് ധാരാളം വഴക്കുണ്ടാവും, നമ്മുടെ വീട്ടില്‍ വഴക്കുണ്ടാകുന്നതു പോലെയായിരിക്കും.'
കാര്‍ത്തിയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ സ്മൂത്ത് ആണെന്നും ജ്യോതിക പറഞ്ഞു. കങ്കുവയാണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. താരത്തിന്റെ കരിയറിലെ തന്നെയുള്ള ബി?ഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് കങ്കുവ. മെയ്യഴകന് എന്ന ചിത്രമാണ് കാര്‍ത്തിയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.