18
MAR 2021
THURSDAY
1 GBP =109.17 INR
1 USD =84.09 INR
1 EUR =90.96 INR
breaking news : ലൈംഗിക അതിക്രമക്കേസ്: നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് മുന്‍കൂര്‍ ജാമ്യത്തില്‍ >>> നവീന്‍ ബാബുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ഫോണല്‍ നിന്നും അവസാന സന്ദേശം അയച്ചത് പുലര്‍ച്ചെ 4.58ന്, സന്ദേശം ഭാര്യയുടെയും മകളുടെ ഫോണ്‍ നമ്പര്‍ >>> നടിയെ പീഡിപ്പിച്ച കേസ്: നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍, അറസ്റ്റ് വളരെ രഹസ്യമായി, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ ജാമ്യത്തില്‍ വിട്ടു >>> എന്‍എച്ച്എസ് അപ്പോയ്ന്റ്മെന്റുകള്‍ എടുത്ത് മുങ്ങുന്നത് വര്‍ഷത്തില്‍ എട്ടു മില്യണ്‍ രോഗികള്‍; മൂക്കുകയറിടാന്‍ ഹെല്‍ത്ത് സെക്രട്ടറി; രോഗികളില്‍ നിന്നും ഫൈന്‍ ഈടാക്കുന്നു >>> അബര്‍ദ്ദീന്‍ സെന്റ് തോമസ് ഓര്‍ത്തടോക്‌സ് പള്ളി പെരുന്നാള്‍ ഒക്ടോബര്‍ 26,27 തിയതികളില്‍, പെരുന്നാളിന് ഫാ. ബിനില്‍ രാജ് മുഖ്യ കാര്‍മ്മികനായിരിക്കും >>>
Home >> Channels
വധ ഭീഷണി: സല്‍മാന്‍ ഖാന്‍ ബിഗ്‌ബോസ് സെറ്റിലെത്തിയത് കനത്ത സുരക്ഷയില്‍, ചുറ്റിലും ഉണ്ടായത് 60ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖകൻ

Story Dated: 2024-10-19

ബോളീവുഡ് താരം സല്‍മാന്‍ ഖാന് വധഭീഷണി വന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും നിറഞ്ഞിരുന്നു. അതിനിടയില്‍ താരം ഇനി ബിഗ്‌ബോസ് ഷോ ഹോസ്റ്റ് ചെയ്യാന്‍ എത്തുമോ എന്ന സംശയവും ബിഗ്‌ബോസ് ആരാധകരില്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസ് ഷൂട്ടിന് വേണ്ടി താരം എത്തിയത് വാര്‍ത്തയാകുകയാണ്.

വധഭീഷണികള്‍ക്കിടയിലും സല്‍മാന്‍ ഖാന്‍ ടിവി റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസണ്‍ 18ന്റെ സെറ്റിലെത്താന്‍ വിസമ്മതിച്ചില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ താരം സെറ്റിലെത്തി. അതിശക്തമായ സുരക്ഷാവലയത്തിലാണ് താരം എത്തിയത് എന്നതാണ് പ്രത്യേകത.

തലേദിവസം തന്നെ ഷെഡ്യൂള്‍ ചെയ്ത ഷൂട്ടിംഗിന് മുന്നോടിയായി സല്‍മാന്‍ രാത്രിയോടെ തന്നെ സെറ്റില്‍ എത്തുകയായിരുന്നു. ബിഗ് ബോസ് സെറ്റിന്റെ കോമ്പൗണ്ടിനുള്ളിലെ അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്ന വസതിയിലായിരുന്നു താമസം.

കനത്ത സുരക്ഷയില്‍, പ്രൊഡക്ഷനുമായും ചാനലുമായും ഏകോപിപ്പിച്ച് നേരത്തെ തീരുമാനിച്ചതുപോലെ തന്നെ ഷോയുടെ ചിത്രീകരണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 60ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ താരത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി സെറ്റിലുണ്ടാകും. കൃത്യമായ ആധാര്‍കാര്‍ഡ് വെരിഫിക്കേഷന്‍ കൂടാതെ പുറത്തുനിന്നുള്ള ആര്‍ക്കും കോമ്ബൗണ്ടില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. ഈ വാരാന്ത്യത്തില്‍ സംപ്രേഷണം ചെയ്യുന്ന രണ്ട് വീക്കെന്‍ഡ് എപ്പിസോഡുകളുടെയും ചിത്രീകരണം പൂര്‍ത്തീകരിക്കുന്നതു വരെയും സെറ്റ് വിട്ട് പുറത്തേക്ക് പോവരുതെന്ന് 18 അംഗ ക്രൂവിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തുടരെയുള്ള വധഭീഷണികള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ സല്‍മാന്‍ ഖാന് വേണ്ടിയുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. താരത്തിന്റെ അടുത്ത സുഹൃത്തും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം, സല്‍മാന്‌െൈ വ പ്ലസ് സുരക്ഷ നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും താരത്തിന് നേരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ഒരാളാണ് ഭീഷണി സന്ദേശം അയച്ചത്.


More Latest News

ലൈംഗിക അതിക്രമക്കേസ്: നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് മുന്‍കൂര്‍ ജാമ്യത്തില്‍

ഡല്‍ഹി : ലൈംഗിക അതിക്രമക്കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കും. സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പൊലീസ് ആരോപിക്കുന്നു. അതിജീവിതയോട് അങ്ങേയറ്റം അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കേണ്ടത് കൊണ്ട് അന്വേഷണപ്രക്രിയ സങ്കീര്‍ണമാണ്. തെളിവുകള്‍ക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

നവീന്‍ ബാബുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ഫോണല്‍ നിന്നും അവസാന സന്ദേശം അയച്ചത് പുലര്‍ച്ചെ 4.58ന്, സന്ദേശം ഭാര്യയുടെയും മകളുടെ ഫോണ്‍ നമ്പര്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. നവീനിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. എന്നാല്‍ മരണസമയം കൃത്യമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. എന്നാല്‍ ബന്ധുക്കള്‍ക്ക് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ആരോപണം ഉന്നയിച്ചതിനു ശേഷം നവീന്‍ബാബു ആകെ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ആത്മഹത്യ ചെയ്ത സമയം വ്യക്തമല്ലെങ്കിലും നവീന്‍ ബാബു അവസാനമായി സന്ദേശം അയച്ച സമയം ഏതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് അവസാനമായി മെസേജ് അയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ് നവീന്‍ബാബു ഉദ്യോഗസ്ഥര്‍ക്ക് മെസേജ് അയക്കുന്നത്. ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പര്‍ ആണ് അയച്ചത്. യാത്രയയപ്പു യോഗത്തിനു ശേഷം മുനിശ്വരന്‍ കോവില്‍ ഭാഗത്തേക്കാണ് നവീന്‍ബാബു പോയതെന്നാണ് ഡ്രൈവറുടെ മൊഴി. നേരെ ക്വാര്‍ട്ടേഴ്സിലേക്കല്ല പോയത്. സുഹൃത്ത് വരുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് മുനിശ്വരന്‍ കോവില്‍ ഭാഗത്ത് എഡിഎമ്മിനെ ഇറക്കിവിടുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി വസതിയിലെത്തിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

നടിയെ പീഡിപ്പിച്ച കേസ്: നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍, അറസ്റ്റ് വളരെ രഹസ്യമായി, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ ജാമ്യത്തില്‍ വിട്ടു

തൃശൂര്‍: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. വടക്കാഞ്ചേരി പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം നടനെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാത്രി ഏഴു മണിയോടെ മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായി. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. മുകേഷിനെ അറസ്റ്റ് ചെയ്തു എന്നുള്ള വിവരം പുറത്ത് പോകാതിരിക്കാന്‍ പൊലീസുകാരെ ചട്ടം കെട്ടിയത് വനിത ഐപിഎസ് ഉദ്യോഗസ്ഥയാണെന്നാണ് വിവരം. ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. കേസില്‍ എറണാകുളം സെഷന്‍സ് കോടതി മുകേഷിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എംഎല്‍എ ആയതിനാല്‍ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ല്‍ നടന്ന സംഭവമായതിനാല്‍ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

അബര്‍ദ്ദീന്‍ സെന്റ് തോമസ് ഓര്‍ത്തടോക്‌സ് പള്ളി പെരുന്നാള്‍ ഒക്ടോബര്‍ 26,27 തിയതികളില്‍, പെരുന്നാളിന് ഫാ. ബിനില്‍ രാജ് മുഖ്യ കാര്‍മ്മികനായിരിക്കും

അബര്‍ദ്ദീന്‍ സെന്റ് തോമസ് ഓര്‍ത്തടോക്‌സ് പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള മാര്‍. തോമസ്ലീഹായുടെയും മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമോനിയുടെ സംയുക്ത പെരുന്നാള്‍ ഈ വര്‍ഷവും ഒക്ടോബര്‍ 26 ശനിയാഴ്ചയും 27 ഞായറാഴ്ചയും പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു. പെരുന്നാളിന് ഫാ. ബിനില്‍ രാജ് മുഖ്യ കാര്‍മ്മികനായിരിക്കും ഇടവക വികാരി റവ. ഫാ വര്‍ഗ്ഗീസ് പിഎ സഹകാര്‍മ്മികത്വം വഹിക്കും. Aberdeen grent western road ല്‍ ഉള്ള Holburn west parish church ലായിരിക്കും പെരുന്നാള്‍ ശ്രശൂഷകള്‍. 26ാം തീയതി ശനിയാഴ്ച വൈകുന്നേരം ആറിന് കൊടിയേറ്റവും ശേഷം സന്ധ്യ നമസ്‌കാരവും വൈകുന്നേരം 7 മണി മുതല്‍ കണ്‍വെന്‍ഷനും. കണ്‍വെന്‍ഷന് Aberdeen st. marys syro malabar mission viccar Rev. Fr Jebin Pathitaparambil മുഖ്യ പ്രഭാഷണം നടത്തും. അതിന് ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. 27ാം തീയതി ഞായറാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്‌കാരവും രാവിലെ 9ന് വിശുദ്ധ കുര്‍ബ്ബാനയും വി. കുര്‍ബ്ബാനയ്ക്ക് Rev Fr Binil Raj മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി Rec Fr. Vargeese PA സഹകാര്‍മ്മികത്വം വഹിക്കും. വി. കുര്‍ബ്ബാനയ്ക്കു ശേഷം പ്രദക്ഷിണവും പ്രാര്‍ത്ഥനയും കൈമുത്തും നേര്‍ച്ച വിളിച്ചും, അതിന് ശേഷം Harvest Festival ഉം തുടര്‍ന്ന് സ്‌നേഹ വിരുന്നും ആണ് ക്രമീകരിച്ചിരിക്കുന്നത്. അബര്‍ദ്ദിനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ചളിലും നാലാം ശനിയാഴ്ചകളിലും വൈകീട്ട് 6.30 മുതല്‍ സന്ധ്യാ പ്രാര്‍ത്ഥനയും ഇടവക വികാരിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. രണ്ടാം ഞായറാഴ്ചയും നാലാം ഞായറാഴ്ചയും Holburn west parish church ല്‍ വെച്ച് 8 മണി മുതല്‍ പ്രഭാത നമസ്‌കാരവും 9 മണി മുതല്‍ വി. കുര്‍ബ്ബാനയും തുടര്‍ന്ന് സണ്‍ഡേ സ്‌കൂളും യുവജന പ്രസ്ഥാനവും മര്‍ത്തമറിയം സമാജവും നടത്തിവരുന്നു. അബര്‍ദിനിലും പരിസര പ്രദേശത്തുമുള്ള എല്ലാ സഭാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. പള്ളി അഡ്രസ്സ്: Holburn west parish church 9 Ashley park drive Aberdeen ABIO GRY ബന്ധപ്പെടേണ്ട നമ്പര്‍ Rev Fr. Varghese PA Viccar- 07771157764 Mr. Saji Thomas secratory 07588611805 Mr. Sudeeb John Trustee 07898804324

വിവാഹത്തിന് ജീവനക്കാരന് കമ്പനി സിഇഒ നല്‍കിയത് ഒരു ദിവസത്തെ ലീവ്, മാര്‍ക്കറ്റിംഗ് കമ്പനിയുടെ സിഇഒക്കെതിരെ കടുത്ത വിമര്‍ശനം

ലണ്ടന്‍: ലീവ് നല്‍കാന്‍ മടിയുള്ള പലതരം കമ്പനികള്‍ ഉണ്ട്. ജീവനക്കാരുടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് പോലും പിശുക്കി ലീവ് കൊടുക്കുകയും, അധിക ലീവ് എടുത്താല്‍ അവരെ പിരിച്ചുവിടുന്ന ഭീഷണികള്‍ പോലും നല്‍കുന്നവര്‍. അത്തരത്തില്‍ ലീവ് നല്‍കാത്ത ഒരു സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്. സ്വന്തം വിവാഹത്തിന്റെ അന്ന് പോലും ലീവിന്റെ കാര്യമോര്‍ത്ത് മനസ്സമാധാനം പോയ വ്യക്തിയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്. വിവാഹത്തിന് ജീവനക്കാരന് ഒരു ദിവസം മാത്രം ലീവ് അനുവദിച്ചതാണ് സംഭവം. ബ്രിട്ടീഷ് മാര്‍ക്കറ്റിങ് കമ്പനിയുടെ സിഇഒ ലൗറെന്‍ ടിക്‌നെറാണ് ജീവനക്കാരന് ഒരു ദിവസത്തെ മാത്രം ലീവ് അനുവദിച്ചത്. രണ്ടുദിവസത്തെ ലീവാണ് ജീവനക്കാരന്‍ ചോദിച്ചിരുന്നത്. എന്നാലിത് വെട്ടിച്ചുരുക്കി സിഇഒ ഒരുദിവസം മാത്രമാക്കുകയായിരുന്നു. ഇക്കാര്യം ലൗറെന്‍ ടിക്‌നെര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും വെട്ടിലായതും. ജീവനക്കാരന്‍ രണ്ടര ആഴ്ച ലീവ് നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ജോലി ചെയ്യാനായി പകരം ജീവനക്കാരനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് താന്‍ ലീവ് നിഷേധിച്ചതെന്നും സിഇഒ ചൂണ്ടിക്കാട്ടി. ഇതോടെ മാര്‍ക്കറ്റിംഗ് കമ്പനിയുടെ സിഇഒക്കെതിരെ കടുത്ത വിമര്‍ശനം ആണ് വന്നത്. ഇയാളുടെ ടീമിന് ഡെഡ് ലൈനുണ്ടായിരുന്നു. അതുകൊണ്ടാണ് ലീവെടുക്കുമ്പോള്‍ പകരം ജീവനക്കാരനെ കണ്ടെത്താന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഇതില്‍ പരാജയപ്പെട്ടതോടെ താന്‍ ലീവ് നിഷേധിക്കുകയായിരുന്നുവെന്നും സിഇഒ കുറിപ്പില്‍ വ്യക്തമാക്കി. പോസ്റ്റ് പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായി. പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി അവര്‍ തന്നെ രംഗത്തെത്തി. ജീവനക്കാര്‍ക്ക് ജോലി സമയം സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം കമ്ബനി നല്‍കിയിട്ടുണ്ടെന്നും ഇഷ്ടമുള്ള ദിവസങ്ങളില്‍ ഓഫെടുക്കാമെന്നും അവര്‍ പറഞ്ഞു. ജീവനക്കാരില്‍ വിശ്വാസമുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ ഫ്‌ലെക്‌സിബിള്‍ ടൈം ജീവനക്കാര്‍ക്ക് നല്‍കുന്നതെന്നും സിഇഒ വിശദീകരിച്ചു. എന്നാല്‍ പകരം ജീവനക്കാരനെ കണ്ടത്തേണ്ടത് മാനേജറുടെ ജോലിയാണെന്നായിരുന്നു പോസ്റ്റിനുതാഴെ വന്ന കമന്റ്. 'രണ്ട് ദിവസത്തേക്ക് ഒരാളില്ലാതെ നിങ്ങളുടെ ടീമിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ഭാഗത്ത് പ്രശ്നങ്ങളുണ്ട്,' എന്നായിരുന്നു ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.

Other News in this category

  • 'ഇന്ന് ഞാനിവിടെ വരാന്‍ പാടില്ലായിരുന്നുവെന്ന് തോന്നുന്നു, എങ്കിലും ഇതൊരു കമ്മിറ്റ്മെന്റ് ആണ്' ബിഗ്‌ബോസ് വേദിയില്‍ വീക്കന്റ് എപ്പിസോഡില്‍ സല്‍മ്മാന്‍ ഖാന്‍
  • 'അച്ഛന് പക്ഷാഘാതം ഉണ്ടായി അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് വേഗം വിവാഹം നടത്തിയത്, സത്യസായി ബാബയുടെ അനുയായി ആയ അച്ഛന് ഋഷിയെ വേഗം ഇഷ്ടമായി' തുറന്ന് പറഞ്ഞ് ഋഷിയുടെ ഭാര്യ
  • പച്ചയും ഓറഞ്ചും നിറത്തിലുള്ള ഹെവി ബോര്‍ഡര്‍ പട്ടുസാരിയുടുത്തും മുല്ലപ്പൂവും കഴുത്തിലും കാതിലും നിറയെ ആഭരണങ്ങളും അണിഞ്ഞ് നിറവയറോടെ മാളവിക, ആശംകള്‍ അറിയിച്ച് ആരാധകര്‍
  • ട്രിപ്പിനിടയില്‍ ഛര്‍ദ്ദിച്ച് ദേവിക നമ്പ്യാര്‍, 'ഇതും വീഡിയോ ആക്കിയോ? ഇതൊക്കെ കുറച്ച് ഓവറാണെന്ന്' ആരാധകര്‍, ആദ്യമായി വിമര്‍ശനം ഏറ്റുവാങ്ങി വിജയ് മാധവും ദേവികയും
  • അറുപത് സെക്കന്റില്‍ അറുപത് സ്ഥലങ്ങള്‍, ടൂറിസം മന്ത്രി അടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്ത കാര്‍ത്തിക്ക് സൂര്യയുടെ ആ വീഡിയോ നിര്‍മ്മിക്കാന്‍ എടുക്കാന്‍ എടുത്തത് എത്ര രൂപ?
  • പൊതുവെ ഗൗരവക്കാരനായ സല്‍മാന്‍ ഖാനെ വരെ ബിഗ്‌ബോസില്‍ പെട്ടിച്ചിരിപ്പിച്ച് സുരേഷ് ഗോപിയുടെ ഈ നായിക, ആളെ മനസ്സിലായോ?
  • വിജയദശമി ദിനത്തില്‍ നവ്യ നായരുടെ 'മാതംഗിയില്‍' പുത്തന്‍ തുടക്കം കുറിച്ച് ബിഗ്‌ബോസ് താരം അഖില്‍ മാരാരിന്റെ ഭാര്യ രാജലക്ഷ്മി, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് അഖിലിന്റെ കമന്റ് ഇങ്ങനെ
  • 'വീണ്ടും ഞാന്‍ ചതിക്കപ്പെട്ടിരിക്കുന്നു, പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും വീണ്ടും ഒരുതവണ വിളിച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീരും' തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം അഞ്ജലി അമീര്‍
  • നവരാത്രി പൂജയോട് അനുബന്ധിച്ച് ഫോണ്‍ പൂജയ്ക്ക് വെച്ച് പേളി മാണി, പ്രാര്‍ത്ഥിച്ച് നില;മൊബൈല്‍ ഫോണ്‍ പൂജയ്ക്ക് വെക്കാന്‍ കാണിച്ച ആ മനസിനെ നമിക്കുന്നുവെന്നാണ് ഒരു കമന്റ്
  • 'ഒന്നുകില്‍ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുകയാണ് പ്രതിവിധി' എന്ന് വ്യക്തമാക്കി കൊല്ലം സുധിയുടെ ഭാര്യ രേണു
  • Most Read

    British Pathram Recommends