വധ ഭീഷണി നിലനില്‍ക്കേ സല്മാന് ഖാന് ഇപ്പോള്‍ എപ്പോഴും സഞ്ചരിക്കുന്നത് നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ്. കഴിഞ്ഞ ദിവസം ബിഗ്ബോസ് ഷോയില്‍ എത്തിയത് പോലും 60 സുരക്ഷാ ഉദ്യോഗസ്ഥര്ക്കൊപ്പായിരുന്നു എന്ന് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ സുരക്ഷയെ മുന്‍നിര്‍ത്തി ഒരു ബുള്ളറ്റ് പ്രൂഫ് കാര്‍ ദുബായില്‍ നിന്നും ഇറക്കുമതി ചെയ്യാനും താരം തീരുമാനിച്ചിരിക്കുകയാണെന്നാണ് വാര്‍ത്ത. കാര്‍ ഇന്ത്യയിലെത്തിക്കണമെങ്കില്‍ തന്നെ വലിയൊരു തുക വേണ്ടിവരും. നിരവധി പ്രത്യേകതകള്‍ ഉള്ള ഒരു വാഹനമാണ് ഇതെന്നാണ് പറയപ്പെടുന്നത്.
പോയിന്റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെ തടഞ്ഞു നിര്‍ത്താന്‍ ത്രാണിയുള്ള ഗ്ലാസ് ഷീല്‍ഡുകളാണ് ഈ വാഹനത്തിന്റെ പ്രത്യേകത. സ്ഫോടകവസ്തുക്കള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്കുന്ന ഘടനയില്‍ , ഉള്ളില്‍ ഇരിക്കുന്നത് ആരെന്നു തിരിച്ചറിയാന്‍ കഴിയാത്ത കളര്‍ തുടങ്ങി ഒട്ടേറെ പ്രത്യേകതയുള്ള വാഹനമാണിത്. കഴിഞ്ഞ വര്‍ഷവും സല്മാന് ഖാന് ദുബായില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം ഇന്ത്യയില്‍ എത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസവും ബിഷ്ണോയി സംഘത്തില്‍ നിന്നും സല്മാന് ഖാന് വധഭീഷണി ഉണ്ടായത്. അഞ്ചു കോടി രൂപ നല്കിയാല് സല്മാന് ഖാനെ വെറുതെ വിടണമെന്ന ഉപാധിയാണ് ബിഷ്ണോയി സംഘം മുന്നോട്ടു വയ്ക്കുന്നത്. മുംബൈ ട്രാഫിക് പോലീസിനാണ് ബിഷ്ണോയി സംഘം ഭീഷണി സന്ദേശം അയച്ചത്.
കൊലപാതകശ്രമം, കയ്യേറ്റം, ആക്രമണങ്ങള്‍ , കവര്‍ച്ച എന്നിവയുള്‍പ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളാണ് 2010 നും 2012 നും ഇടയില്‍ ബിഷ്ണോയുടെ പേരില്‍ എ ഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് . ജയിലില്‍ കഴിയുമ്ബോള്‍ ബിഷ്ണോയി മറ്റ് തടവുകാരുമായി സഖ്യമുണ്ടാക്കി, ജയില്‍ മോചിതനായ ശേഷം ആയുധക്കച്ചവടക്കാരെയും മറ്റ് പ്രാദേശിക കുറ്റവാളികളുമായി ചേര്‍ന്നാണ് കുറ്റകൃത്യങ്ങള്‍ നടപ്പിലാക്കുന്നത്.