മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിള്‍സാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. നായിക നായകനിലെ പരിചയം ആണ് ഇവരെ വിവാഹത്തിലേക്ക് എത്തിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും മാളവിക പങ്കിടാറുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ടുപേരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്ന വിശേഷം പങ്കുവെച്ചത്. ഗര്‍ഭിണിയായശേഷം സ്റ്റേജ് പ്രോഗ്രാമുകളില്‍ നിന്നും നൃത്തത്തില്‍ നിന്നുമെല്ലാം മാളവിക ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ യുട്യൂബ് ചാനലിലും സജീവമായ മാളവിക പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. പ്രസവം അടുക്കുമ്പോള്‍ നടത്താറുള്ള വളകാപ്പ് ചടങ്ങ് ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ആഘോഷമായി നടത്തിയതിന്റെ വീഡിയോയാണ് മാളവിക പങ്കിട്ടത്. പച്ചയും ഓറഞ്ചും നിറത്തിലുള്ള ഹെവി ബോര്‍ഡര്‍ പട്ടുസാരിയുടുത്തും മുല്ലപ്പൂവും കഴുത്തിലും കാതിലും നിറയെ ആഭരണങ്ങളും അണിഞ്ഞ് നവവധുവിനെപ്പോലെ അതീവ സുന്ദരിയായിരുന്നു ചടങ്ങില്‍ മാളവിക എത്തിയത്.
ഒലിവ് ഗ്രീന്‍ നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു തേജസിന്റെ വേഷം. മാളവികയുടെ കയ്യില്‍ കുപ്പിവളകള്‍ അണിയിച്ചും കവിളില്‍ മഞ്ഞള്‍ തേച്ചു കൊടുക്കുന്നതുമായ തേജസിനേയും വീഡിയോയില്‍ കാണാം. വളകാപ്പ് വീഡിയോയ്ക്ക് ജീവന് നീയേ... വാഴ്വും നീയേ.... എന്ന ഗാനമാണ് ബാഗ്രൗണ്ട് മ്യൂസിക്കായി മാളവിക കൊടുത്തിരുന്നത്. മാളവികയുടെയും തേജസിന്റേയും കണ്മണിയെ കാണാനുള്ള ആകാംഷയിലാണ് ആരാധകരും.
വളകാപ്പ് വീഡിയോ വൈറലായതോടെ ആരാധകര്‍ പാരന്റ്ഹുഡിലേക്ക് കടക്കാന്‍ പോകുന്ന മാളവികയ്ക്കും തേജസിനും ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ കുറിക്കുന്നുണ്ട്. 'മാളവികയെ കാണുമ്ബോള്‍ താരത്തിന് ഒരു ഉണ്ണിക്കണ്ണനായിരിക്കും പിറക്കുകയെന്ന് തോന്നുന്നു, മാളവികയുടെ ലുക്കും മറ്റും കാണുമ്ബോള്‍ പേളി മാണിയുടെ വളകാപ്പ് ഓര്മ വന്നു എന്നിങ്ങനെ ആണ് കമന്റുകള്‍.