18
MAR 2021
THURSDAY
1 GBP =109.21 INR
1 USD =84.09 INR
1 EUR =90.82 INR
breaking news : 'ഞാന്‍ പഠിച്ച കിത്താബില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്' ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ ഷിയാസ് കരീം >>> 'ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി, ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്' ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടിനെ കുറിച്ച് എആര്‍ റഹ്‌മാന്‍ >>> ഡയറ്റ് പ്ലാന്‍ എടുത്ത് പണി കിട്ടി, ആരും ഇതുപോലെ ചെയ്ത് പണി വാങ്ങരുത്, സോഷ്യല്‍ മീഡിയയിലെ ഫിറ്റ്‌നെസ് ടിപ്‌സുകളിലെ 'അബദ്ധത്തില്‍' ചെന്ന് ചാടരുതെന്ന് കാളിദാസ് ജയറാം >>> 'പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?', വന്‍ താരനിരയുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം', ടീസര്‍ പുറത്തിറങ്ങി, ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു >>> ബോചെ പ്രൊമോട്ടര്‍ ആയ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് അവാര്‍ഡ് >>>
Home >> BP SPECIAL NEWS
കടുത്ത വയറു വേദന, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ മറന്നു വെച്ച കത്രിക കണ്ടെത്തി, ഞെട്ടിക്കുന്ന സംഭവം

സ്വന്തം ലേഖകൻ

Story Dated: 2024-10-20

കടുത്ത വയറു വേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 12 വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാര്‍ മറന്നു വെച്ച കത്രിക കണ്ടെത്തി. 10 വര്‍ഷം മുമ്പാണ് യുവതി ചികിത്സ തേടാനെത്തിയത്. പരിശോധനയില്‍ അപ്പന്റിക്‌സ് ആണെന്ന് കണ്ടെത്തുകയും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയക്കു ശേഷം വര്‍ഷങ്ങളോളം വേദന വിടാതെ പിന്തുടര്‍ന്നു.

നിരവധി ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടും കാരണം കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ നടത്തിയ എക്‌സ് റേ പരിശോധനയിലാണ് 45കാരിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്.

2012ല്‍ സിക്കിമിലെ സര്‍ തുതുതോബ് നംഗ്യാല്‍ സ്മാരക ആശുപത്രിയില്‍ വെച്ചാണ് യുവതിക്ക് അപ്പന്റിക്‌സിന് ശസ്ത്രക്രിയ നടത്തിയത്. അന്ന് ഡോക്ടര്‍മാര്‍ വയറ്റില്‍ വെച്ച് മറന്നതായിരുന്നു അത്. അതിനു ശേഷവും വയറുവേദന ഭേദമായില്ല. പല ഡോക്ടര്‍മാരെ കണ്ടിട്ടും ഫലമുണ്ടായില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

ഒക്ടോബര്‍ എട്ടിന് മുമ്ബ് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍ വീണ്ടും ചെന്നപ്പോള്‍ എക്‌സ്‌റേ എടുക്കുകയായിരുന്നു. അപ്പോഴാണ് ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ വെച്ച് മറന്ന കാര്യം ഡോക്ര്‍മാര്‍ അറിയുന്നത്. ഉടന്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. വാര്‍ത്ത പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


More Latest News

'ഞാന്‍ പഠിച്ച കിത്താബില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്' ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ ഷിയാസ് കരീം

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് അവതാരക ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സാജു നവോദയ്ക്ക് പിന്നാലെ നടനും സ്റ്റാര്‍ മാജിക്ക് താരവുമായ ഷിയാസ് കരീം. ഓരോരുത്തര്‍ക്കും അവരുടേതായ രീതി ഉണ്ടെന്നും എന്നാല്‍ സഹായം ചെയ്താല്‍ ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നാണ് തന്റെ നിലപാടെന്ന് ഷിയാസ് പറഞ്ഞു. 'ഓരോ ആളുകളും ഓരോ രീതിയാണ് എന്നെ ഞാന്‍ പറയൂ. നമ്മള്‍ എല്ലാവരും വ്യത്യസ്തരാണ് അപ്പോള്‍ രീതികളിലും മാറ്റം ഉണ്ടാകും. ലക്ഷ്മി പെര്‍ഫ്യൂം ചെയ്ത വീഡിയോ ഞാന്‍ കണ്ടിരുന്നു. എനിക്ക് അപ്പോഴാണ് പെര്‍ഫ്യൂം അങ്ങനെ ചെയ്യാനാകുമെന്ന് അറിയുന്നത് തന്നെ. ലക്ഷ്മി അത് എന്തിനാണ് യൂട്യൂബില്‍ പങ്കിട്ടതെന്ന് എനിക്ക് അറിയില്ല. ഞാന്‍ പഠിച്ച കിത്താബില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്. അതുകൊണ്ട് ഞാന്‍ ചെയ്യുന്നത് ആരോടും പറയാറില്ല. പിന്നെ ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ ആണല്ലോ', ഷിയാസ് പറഞ്ഞു. അന്തരിച്ച മിമിക്രി ആര്‍ട്ടിസ്റ്റ് കൊല്ലം സുധിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള ലക്ഷ്മി നക്ഷത്ര സുധിയുടെ കുടുംബത്തിന്റെ വിശേഷങ്ങളും ഇടയ്ക്കിടെ വീഡിയോയായി ചെയ്യാറുണ്ട്. സുധിയുടെ ഗന്ധം പെര്‍ഫ്യൂമാക്കി നല്‍കിയ ലക്ഷ്മിയുടെ യൂട്യൂബ് വീഡിയോ ഏറെ വിമര്‍ശനമാണ് നേരിട്ടത്.

'ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി, ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്' ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടിനെ കുറിച്ച് എആര്‍ റഹ്‌മാന്‍

എആര്‍ റഹ്‌മാന്‍ മാജിക്ക് പകര്‍ന്ന നിരവധി ഗാനങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടായ ഗാനം ഏതാണെന്ന ചോദിച്ചാല്‍ എആര്‍ റഹ്‌മാന് ഒരു ഉത്തരമേ ഉള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് എആര്‍ റഹ്‌മാന്റെ ആ വാക്കുകള്‍ ആണ്. തന്റെ കരിയറില്‍ കമ്പോസ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പാട്ടിനെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനായ എ ആര്‍ റഹ്‌മാന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. താല്‍ എന്ന ഹിന്ദി ചിത്രത്തിലെ താല്‍ സേ താല്‍ മിലാ എന്ന ഗാനം കമ്പോസ് ചെയ്യാനായിരുന്നു ഏറ്റവും പാടെന്ന് അദ്ദേഹം പറഞ്ഞു. കേള്‍ക്കുമ്പോള്‍ വളരെ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ടിന് വേണ്ടി 30 ട്യൂണ്‍ കമ്പോസ് ചെയ്തിട്ടുണ്ടായിരുന്നെന്ന് റഹ്‌മാന്‍ പറഞ്ഞു. 'താലില്‍ മൊത്തം 12 ട്രാക്കുകളാണ് ഉണ്ടായിരുന്നത്. 'ഇഷ്‌ക് ബിനാ' ഒക്കെ വളരെ എളുപ്പത്തില്‍ കമ്പോസ് ചെയ്‌തെടുത്ത പാട്ടുകളാണ്. കമ്പോസ് ചെയ്യാന്‍ ഏറ്റവും പാട് 'താല്‍ സേ താല്‍ മില' ആയിരുന്നു. ആനന്ദ് ബക്ഷി സാര്‍ ലിറിക്‌സ് തന്നിട്ട് ഇതാണ് പാട്ടെന്ന് പറഞ്ഞു. വായിച്ചു നോക്കിയപ്പോള്‍ താല്‍ സേ താല്‍ മില. കേള്‍ക്കുമ്പോള്‍ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി നോക്കി. ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്.  ആ പാട്ട് ചെയ്യുന്ന സമയത്ത് ബക്ഷി സാര്‍ മുംബൈയിലും ഞാന്‍ ചെന്നൈയിലുമായിരുന്നു. ലിറിക്‌സുമായി ചെന്നൈയിലേക്കും ട്യൂണുമായി ബോംബൈയിലേക്കുമുള്ള യാത്രകള്‍ രസകരമായിരുന്നു. താല്‍ റിലീസായി 25 വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയെപ്പറ്റിയും അതിലെ പാട്ടുകളെപ്പറ്റിയും ഒക്കെ ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്,' റഹ്‌മാന്‍ പറഞ്ഞു.

ഡയറ്റ് പ്ലാന്‍ എടുത്ത് പണി കിട്ടി, ആരും ഇതുപോലെ ചെയ്ത് പണി വാങ്ങരുത്, സോഷ്യല്‍ മീഡിയയിലെ ഫിറ്റ്‌നെസ് ടിപ്‌സുകളിലെ 'അബദ്ധത്തില്‍' ചെന്ന് ചാടരുതെന്ന് കാളിദാസ് ജയറാം

മലയാളത്തില്‍ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളു എങ്കിലും നിരവധി ആരാധകരുള്ള താരമാണ് നടനും ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം. താരത്തിന്റെ വിവാഹ വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ സിനിമാ ലോകം ഏറ്റവും കൂടുതല്‍ ഉറ്റു നോക്കുന്നത്. അന്യഭാഷാ ചിത്രങ്ങളിലും ഇതിനോടകം തന്നെ തന്റെ സാന്നിദ്ധ്യം അറിയിച്ച കാളിദാസ് സിനമാ ലോകത്തിന് വലിയ പ്രതീക്ഷയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നിരവധി ടിപ്സുകളെ കുറിച്ചും അതിലെ ചില അബദ്ധങ്ങളെ കുറിച്ചുമാണ് കാളിദാസ് പറയുന്നത്. പലരും ഇത്തരം ടിപ്‌സ് എല്ലാം പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാറുള്ളതെന്ന് താരം പറയുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത് എന്നും കാളിദാസ് ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നോ കാര്‍ബ് ഡയറ്റ് എന്ന പേരില്‍ പ്രചരിക്കുന്ന ഭക്ഷണക്രമത്തിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അരി, ഗോതമ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങി കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് ഈ ഭക്ഷണക്രമത്തിന്റെ രീതി. കാളിദാസ് ജയറാം ഈ ഡയറ്റ് പ്ലാന്‍ 20 ദിവസം ആയിരുന്നു പിന്തുടര്‍ന്നത്. 20 ദിവസം പിന്നിട്ടപ്പോള്‍ 1000 കലോറി കുറഞ്ഞു. പക്ഷെ ഇതിന് പിന്നാലെ വലിയ ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടുവെന്ന് കാളിദാസ് ജയറാം പറയുന്നു. ഓരോരുത്തരും അവരവരുടെ ശരീരവും ആരോഗ്യവും മനസിലാക്കി വേണം ഡയറ്റ് പ്ലാന്‍ പിന്തുടരാന്‍ എന്നും താരം പറയുന്നുണ്ട്.

'പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?', വന്‍ താരനിരയുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം', ടീസര്‍ പുറത്തിറങ്ങി, ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു

എഴുപതോളം വരുന്ന വന്‍ താരനിരയുടെ അകമ്പടിയോടെ എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ 'ഒരു അന്വേഷണത്തിന്റെ തുടക്കം''. നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങള്‍ അടങ്ങിയ ചിത്രമായിരിക്കും. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളില്‍ക്കൂടി സഞ്ചരിക്കേണ്ടി വരും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളില്‍ക്കൂടിയാണ് അന്വേഷണത്തിന്റെ തലങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. കോട്ടയം,കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നീ ലൊക്കേഷനുകളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. സംവിധായകന്‍ എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. ഡി ഐ ജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റില്‍ നിന്നും രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവര്‍ത്തകനുമായ ജീവന്‍ തോമസ്സിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെയും ചുരുളുകളുമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഷൈന്‍ ടോം ചാക്കോയാണ് ജീവന്‍ തോമസ്സിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്‌സാണ്ഡര്‍ , ഷഹീന്‍ സിദ്ദിഖ്, ബിജു സോപാനം, ദുര്‍ഗാ കൃഷ്ണ, ഗൗരി പാര്‍വ്വതി, അനീഷ് കാവില്‍ എന്നിവരാണ് ഇല്‍വസ്റ്റി ശേഷന്‍ ടീമിനെ നയിക്കുന്നത്. സമുദ്രക്കനി, വാണി വിശ്വനാഥ്, സായ് കുമാര്‍, മുകേഷ്, വിജയ് ബാബു, സുധീര്‍ കരമന, അശോകന്‍ കലാഭവന്‍ ഷാജോണ്‍, അനുമോള്‍, ബൈജു സന്തോഷ്, ജോണി ആന്റണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീര്‍, കൈലാഷ്, കലാഭവന്‍ നവാസ്, സുന്ദര്‍ പാണ്ട്യന്‍, പി.ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പില്‍ അശോകന്‍, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമി, അനു നായര്‍, സിനി ഏബ്രഹാം, ദില്‍ഷാ പ്രസാദ്, മഞ്ജു സുഭാഷ് , ജയകൃഷ്ണന്‍, ജയകുമാര്‍, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ബോചെ പ്രൊമോട്ടര്‍ ആയ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് അവാര്‍ഡ്

തൃശൂര്‍: 816 കോടിയില്‍പരം രൂപയുടെ ബിസിനസ്സും 95000 മെമ്പര്‍മാര്‍ക്ക് സേവനവും നല്‍കി വരുന്ന സൊസൈറ്റിയാണ് ബോചെ പ്രമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി. 2030 ആകുമ്പോഴേക്കും 25000 കോടി രൂപയുടെ ബിസിനസ്സ് ഉള്ള ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി സൊസൈറ്റി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മുപ്പത്തയ്യായിരം മെമ്പര്‍മാര്‍ക്ക് ലാഭവിഹിതം നല്‍കിയ സൊസൈറ്റിയ്ക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തന അനുമതി ഉള്ളതും, നിക്ഷേപം സ്വീകരിക്കുവാനും ലോണ്‍ നല്‍കുവാനും അധികാരമുള്ള സ്ഥാപനവുമായ മലങ്കര ക്രെഡിറ്റ് സൊസൈറ്റി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഇന്ത്യയിലെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് ലഭിച്ചു. ബാങ്കിങ്ങ് ഫ്രണ്ടിയേഴ്‌സും നാഫ് കബും ചേര്‍ന്ന് ലക്‌നൗവില്‍ നടത്തിയ അവാര്‍ഡ് നിശയില്‍ നാഫ് കബ് വൈസ് പ്രസിഡന്റ്  മിലിന്ദ് കാലേ, ഡയറക്ടര്‍ അജയ് ജെ ബ്രമേച്ച എന്നിവരില്‍ നിന്നും മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍ ജിസ്സോ ബേബി അവാര്‍ഡ് സ്വീകരിച്ചു. ഡിജിഎം രഘു വി ചടങ്ങില്‍ സന്നിഹിതനായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, ടോള്‍ ഫ്രീ:18003131223

Other News in this category

  • 'ഭാര്യ ദിവസവും മൂന്നും നാലും പെഗ് കഴിക്കും, കൂടാതെ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു' ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍
  • നാല് ഭാര്യമാരും രണ്ട് കാമുകിമാരും, ജീവിക്കുന്നത് അവരുടെ ചിലവില്‍; വിവാഹത്തിന്റെ എണ്ണത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കണമെന്ന് ആഗ്രഹം, 'സുഖ ജീവിതം' എന്ന് സോഷ്യല്‍ മീഡിയ
  • ഈ ഗ്രാമത്തില്‍ ആരും വാതില്‍ അടയ്ക്കില്ല, കാരണം ഇവിടുത്തെ നാട്ടുകാര്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു കാര്യമാണ്, വളരെ വ്യത്യസ്തമായ ഒരു ഗ്രാമത്തെകുറിച്ച് അറിയാം
  • ലേകത്തിലെ തന്നെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ച് മലയാളി, നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം കാഴ്ച വെച്ച് ഈ എഞ്ചിനീയറിങ് വിദ്യാര്‍ഥി
  • 'വാഹനം മോഷ്ടിച്ചതിന് ക്ഷമ' ഡല്‍ഹിയില്‍ നിന്നും മോഷണം പോയ കാര്‍ കണ്ടെത്തിയത് രാജസ്ഥാനില്‍ നിന്നും, ഒപ്പം ക്ഷമ ചോദിച്ച് ഒരു കുറിപ്പും
  • ഭാര്യയ്ക്ക് പാചകം അറിയില്ല, സ്‌ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല; ഡിവേഴ്‌സ് വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍!!!
  • വല സൃഷ്ടിച്ച് ഏതൊരു വസ്തുവും വലിച്ചെടുക്കുന്ന സ്‌പൈഡര്‍മാന്റെ കഴിവ് ഇനി സിനിമാക്കഥയല്ല, അത്തരത്തില്‍ ഒരു പശ വികസിപ്പിച്ചെടുത്ത് ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍
  • ജോലി ഉപേക്ഷിച്ചു, വീടും വസ്തുവകകളും വിറ്റു, നാലു വര്‍ഷമായി ഇപ്പോള്‍ ജീവിതം വാനില്‍; സമൂഹമാധ്യങ്ങളില്‍ വൈറലായി ഒരു ദമ്പതികളുടെ 'ഉലകം ചുറ്റും' ജീവിതം
  • ഓര്‍ഡര്‍ ചെയ്ത പാഴ്‌സല്‍ വീട്ടിലെത്തിയത് തുറന്ന് നോക്കിയതും ഞെട്ടി വിദ്യാര്‍ത്ഥി, പാഴ്‌സലിനുള്ളില്‍ നിന്നും പുറത്ത് വന്നത് ജീവനുള്ള തേള്‍
  • കടുത്ത വയറു വേദനയും മറ്റ് അസ്വസ്തതകളുമായി യുവാവ് ആശുപത്രിയില്‍, വയറ്റില്‍ നിന്നും പുറത്തെടുത്തത് മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള ജീവനുള്ള പാറ്റയെ!!!
  • Most Read

    British Pathram Recommends