സാമ്പത്തിക പ്രതിസന്ധി വന്നതോടെ യുഎസിലെ ടെക്ക് കമ്പനിയായ ഇന്റലില്‍ കൂട്ട പിരിച്ചുവിടല്‍ നേരിടുന്നു. വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം പേരെയാണ് കമ്പനി ഇതുവരെ പിരിച്ചുവിട്ടത്.
സാമ്പത്തിക പ്രതിസന്ധി, സെമികണ്ടക്ടര്‍ പ്രതിസന്ധി എന്നിവയെ നേരിടാനാണ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് കമ്പനിയുടെ വാദം. ഒറിഗോണിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകുക. ഇവിടെ മാത്രം 1300 പേരെയാണ് കമ്പനി പിരിച്ചു വിടുന്നത്. അരിസോണയില്‍ 385 പേര്‍ക്കും കാലിഫോര്‍ണിയയില്‍ 319 പേര്‍ക്കും ടെക്സാസില്‍ 251 പേര്‍ക്കും ജോലി നഷ്ടമാകും.പിരിച്ചുവിടലിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് 60 ദിവസത്തെയോ നാലാഴ്ച്ചത്തെയോ നോട്ടീസ് നല്‍കുമെന്നാണ് വിവരം. അടുത്ത മാസം പതിനഞ്ച് മുതലാകും പിരിച്ചുവിടല്‍ നടപടികളിലേക്ക് കമ്പനി കടക്കുക.
പ്രവര്‍ത്തനച്ചെലവ് 10 ബില്യണ്‍ ഡോളര്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ലോകമെമ്പാടുമുള്ള 15,000ത്തിലധികം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാനുള്ള സിഇഒ പാറ്റ് ഗെല്‍സിംഗറിന്റെ ആശയവുമായി ഈ പിരിച്ചുവിടലിനെ ചേര്ത്തുകാണാവുന്നതാണ്. അതേസമയം ഇന്റല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ യുഎസിന് പുറത്ത് കമ്പനി പുതിയ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതില്‍ നേരിടുന്ന കാലതാമസം മറുവശത്ത് ചര്‍ച്ചയാകുന്നുണ്ട്.