ബേസിംഗ്സ്റ്റോക്ക് റോയല്‍സ് സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 30ന് ശനിയാഴ്ച നടക്കും. മെന്‍സ് ഡബിള്‍സ് - ഇന്റര്‍മീഡിയറ്റ് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിലേക്ക് 20ഓളം ടീമുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. രാവിലെ ഒന്‍പതു മണിയ്ക്ക് ബേസിംഗ്സ്റ്റോക്ക് എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാഡമിയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റ് വൈകിട്ട് അഞ്ചു മണിയ്ക്കാണ് അവസാനിക്കുക. യോനെക്സ് മാവിസ് 300 ബ്ലൂ ഷട്ടില്‍ ആണ് ടൂര്‍ണമെന്റിന് ഉപയോഗിക്കുക.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 350 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി 200 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനമായി 100 പൗണ്ടും ട്രോഫിയും നല്‍കുന്നതാണ്. 35 പൗണ്ടാണ് ഒരു ടീമിന്റെ പ്രവേശന ഫീസ്. നവംബര്‍ പത്ത് ആണ് രജിസ്ട്രേഷനുള്ള അവസാന തീയതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റൈജു: 07469656799,
സെല്‍ജോ: 07847321931,
ഷിജോ: 07733780931,
ദിനേശ്: 07459034018
സ്ഥലത്തിന്റെ വിലാസം
Everest Community Academy,
Oxford Way,
Sherborne St John,
Basingstoke RG24 9UP